For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിക്കവാറും എല്ലാ ദിവസങ്ങളിലും ആരെങ്കിലുമൊക്കെ കുഴിയില്‍ വീഴും! ജല്ലിക്കട്ടിനെക്കുറിച്ച് സാബുമോന്‍

  |

  ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ നാലിന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു. അങ്കമാലി ഡയറീസ്, ഈമയൗ തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ശേഷമാണ് സംവിധായകന്‍ പുതിയ ചിത്രവുമായി എത്തിയിരുന്നത്. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണങ്ങളും ഒരേപോലെ നേടിയെടുത്ത ചിത്രം കൂടിയായിരുന്നു ജല്ലിക്കട്ട്.

  സിനിമയില്‍ ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ക്കൊപ്പം പ്രാധാന്യമുളള വേഷത്തില്‍ എത്തിയ താരമാണ് സാബുമോന്‍. ജല്ലിക്കട്ടില്‍ നടന്റെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചിരുന്നത്. ജല്ലിക്കട്ടില്‍ കുട്ടച്ചന്‍ എന്ന കഥാപാത്രത്തെയാണ് സാബുമോന്‍ അവതരിപ്പിക്കുന്നത്. ബിഗ് ബോസ് വിന്നറായ ശേഷം നടന് ലഭിച്ച പ്രാധാന്യമുളള കഥപാത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ഇത്. അടുത്തിടെ മനോരമയക്ക് നല്‍കിയ അഭിമുഖത്തില്‍ ജല്ലിക്കെട്ടില്‍ അഭിനയിച്ചതിന്റെ അനുഭവം സാബുമോന്‍ പങ്കുവെച്ചിരുന്നു.

  അഭിമുഖത്തില്‍ ജല്ലിക്കട്ടിനായി നടത്തിയ ശാരീരിക മാനസിക തയ്യാറെടുപ്പുകളെക്കുറിച്ചും സാബുമോന്‍ തുറന്നുപറഞ്ഞിരുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പേ തന്നെ കട്ടപ്പനയില്‍ എത്തി താമസം തുടങ്ങി. പ്രദേശത്തിന്റെ സ്വഭാവവും രീതികളും മനസിലാക്കാന്‍ ലിജോ പറഞ്ഞത് അനുസരിച്ചായിരുന്നു അത്. കുട്ടിച്ചന്‍ എങ്ങനെയുളള ആളാണെന്ന് മനസില്‍ ഫിക്‌സ് ചെയ്തു വച്ചിട്ടുണ്ട്. സാബുമോന്‍ പറയുന്നു

  തരി നിറച്ചിട്ട് ആന്റണിയുടെ നേരെ തോക്ക് ചൂണ്ടുമ്പോള്‍ അവന്‍ എന്റെ തോക്കില്‍ കയറിപ്പിടിക്കും. എന്റെ മനസില്‍ കുട്ടച്ചന്‍ എന്ന കഥാപാത്രം ഫിക്‌സ് ചെയ്തു വച്ചതുകൊണ്ടാണ് ആന്റണി തോക്കില്‍ കയറി പിടിക്കുമ്പോള്‍ എനിക്ക് ചിരി വരുന്നത്. ഇവന്‍ എന്തിനാണ് ബലം പിടിക്കുന്നത് എന്നാണ് എന്റെ മനസില്‍. കുട്ടച്ചനെ സംബന്ധിച്ചിടത്തോളം ആന്റണി ഒരു വിഷയമല്ല. സാബുമോന്‍ പറയുന്നു.

  ജല്ലിക്കട്ട് ചിത്രീകരണത്തിനിടെ ഒട്ടേറെ പരിക്കുകള്‍ പറ്റിയെന്നും ഇപ്പോഴും ഇടയ്ക്ക് വേദനയുണ്ടെന്നും സാബു പറയുന്നു. മിക്കവാറും എല്ലാ ദിവസങ്ങളിലും ആരെങ്കിലുമൊക്കെ കുഴിയില്‍ വീഴും. ആ പ്രദേശം അങ്ങനെയാണ്. അവിടെ ലൈറ്റപ്പ് ചെയ്യാന്‍ പറ്റില്ല. സിനിമയെ ബാധിക്കും. അതുകൊണ്ട് ആ ഇരുട്ടത്ത് തപ്പിപ്പിടിച്ച് ഇഴഞ്ഞൊക്കെയാണ് ചെയ്യുന്നത്.

  വെളളത്തില്‍ വീഴുന്ന രംഗത്തിന്റെ മേക്കിങ് വീഡിയോ വരും. അതൊന്ന് കാണണം. ആ ഒരു രംഗത്തിന് വേണ്ടി എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അത് കാണുമ്പോള്‍ മനസിലാകും അഭിമുഖത്തില്‍ സാബുമോന്‍ വൃക്തമാക്കി. അതേസമയം ബിഗ് ബോസിന് ശേഷം കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സാബുമോന്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. അണിയറയില്‍ ഒരുങ്ങുന്ന നിരവധി സിനിമകളില്‍ നടന്‍ അഭിനയിക്കുന്നുണ്ട്.

  'ആ ചിരി ആണ് ഞങ്ങള്‍ക്ക് എല്ലാം'! മെഗാസ്റ്റാറിന്റെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

  Jallikkattu Malayalam Movie Review | FilmiBeat Malayalam

  ജയസൂര്യ നായകനാവുന്ന തൃശ്ശൂര്‍ പൂരം, ഒമര്‍ ലുലുവിന്റെ ധമാക്ക, ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളില്‍ നടന്‍ അഭിനയിക്കുന്നുണ്ട്. ജല്ലിക്കട്ടിന് മുന്‍പ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഡബിള്‍ ബാരല്‍ എന്ന ചിത്രത്തില്‍ സാബുമോന്‍ അഭിനയിച്ചിരുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് സംവിധായകനൊപ്പം സാബുമോന്‍ വീണ്ടും എത്തിയത്.

  എങ്ക ആട്ടം വെറിത്തനമാ ഇറുക്കും! തരംഗമായി ദളപതിയുടെ ബിഗില്‍ ട്രെയിലര്‍! 20 മില്യണിലധികം കാഴ്ചക്കാര്‍

  English summary
  Sabumon Abdusamad Says About Jallikattu Shooting Experiance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X