For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപകടങ്ങളുടെ പരമ്പര തന്നെയുണ്ടായി! ഭയങ്കര ഒറിജിനലായിട്ടാണ് ചെയ്തിരിക്കുന്നത്: സാബുമോന്‍

  |

  ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ജല്ലിക്കെട്ടിനായി വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അങ്കമാലി ഡയറീസ്, ഈമയൗ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് പുതിയ ചിത്രവുമായി സംവിധായകന്‍ എത്തുന്നത്. ആന്റണി വര്‍ഗീസ് നായകനാവുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, തരികിട സാബു, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

  അടുത്തിടെ എഷ്യാനെറ്റ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ജല്ലിക്കെട്ടിനെക്കുറിച്ച് സാബുമോന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ജല്ലിക്കെട്ട് ചിത്രീകരണ സമയത്ത് അപകടങ്ങളുടെ പരമ്പര തന്നെയുണ്ടായി എന്നായിരുന്നു നടന്‍ വെളിപ്പെടുത്തിയത്. ബിഗ് ബോസ് കഴിഞ്ഞിട്ട് നേരെപോയി ജോയിന്‍ ചെയ്ത സിനിമയാണ് ജല്ലിക്കെട്ടെന്ന് നടന്‍ പറയുന്നു. ഷൂട്ടിംഗിന് മുന്‍പേ കുറെദിവസം അവിടെപ്പോയി നിന്നിരുന്നു. ലിജോ പറഞ്ഞതനുസരിച്ച്. ഭയങ്കര ഒറിജിനലായിട്ടാണ് ചെയ്തിരിക്കുന്നത്.

  ശാരിരീകമായി കുറെ പരിക്കുകളൊക്കെ പറ്റി. എനിക്കും ആന്റണിക്കും പിന്നെ വേറൊരു പയ്യനുമുണ്ടായിരുന്നു. അവന്റെ തോള് സ്ഥാനം തെറ്റി. അങ്ങനെ അപകടങ്ങളുടെ പരമ്പര തന്നെയുണ്ടായി. ചിത്രീകരണത്തിനിടെ പ്രതീക്ഷിക്കുന്ന ഔട്ട് കിട്ടുന്നതുവരെ ലിജോ ചെയ്യിച്ചുകൊണ്ടിരിക്കും. അതിനി എത്ര എക്‌സ്ട്രീം ആയിട്ടുളള കാര്യമാണെങ്കിലും ചെയ്യാന്‍ പറയും. ആന്റണിയൊക്കെ കഥാപാത്രത്തിന് കുറെ നാളെടുത്ത് ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

  എന്റെത് അത്തരമൊരു കഥാപാത്രമല്ലാത്തതിനാല്‍ അതിന്റെ ആവശ്യം വന്നില്ല. കഥാപാത്രത്തെയും അയാളുടെ പശ്ചാത്തലത്തെയുംകുറിച്ച് പടം തുടങ്ങുന്നതിന് മുന്‍പ് ലിജോ കൃത്യമായി പറഞ്ഞിരുന്നു. പിന്നെ കുറെ പ്രാവശ്യം വായിച്ചു. പിന്നെ സിനിമയില്‍ ഞാന്‍ അധിക സമയമൊന്നും ഇല്ല. എന്നാല്‍ പ്രാധാന്യമുളള കഥാപാത്രവുമാണ്. അഭിമുഖത്തില്‍ സാബുമോന്‍ വ്യക്തമാക്കി.

  എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ജല്ലിക്കെട്ടിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മനൂഷ്യനിലെ മൃഗ സ്വഭാവത്തിന്റെ ചിത്രീകരണം കൂടിയാണ് ജല്ലിക്കെട്ട്. 3000ത്തോളം ആളുകള്‍ പങ്കെടുത്ത രംഗങ്ങള്‍ ജല്ലിക്കെട്ടില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 100മിനുറ്റില്‍ താഴെയാകും ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നും അറിയുന്നു. ഫാന്റസി കൂടി ഉള്‍ച്ചേര്‍ത്ത് വ്യത്യസ്ത സ്വഭാവമുളള പരിചിരണ രീതിയാണ് ലിജോ ഈ ചിത്രത്തില്‍ പരീക്ഷിക്കുന്നത്.

  തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടെലിവിഷന്‍ പ്രീമിയര്‍ ഒക്ടോബറില്‍! സംപ്രേക്ഷണം ഈ ചാനലില്‍

  ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുന്‍ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഗിരീഷ് ഗംഗാധരനാണ് ജല്ലിക്കെട്ടിന് വേണ്ടി ക്യാമറ ചെയ്തിരിക്കുന്നത്. ദീപു ജോസഫ് എഡിറ്റിംഗും പ്രശാന്ത് പിളള സംഗീതവും നിര്‍വ്വഹിക്കുന്നു. പരീക്ഷണ സ്വഭാവത്തില്‍ കഥ പറയുന്ന സിനിമയില്‍ ചെമ്പന്‍ വിനോദ് ജോസും പ്രധാന വേഷത്തിലാണ് എത്തുന്നത്. നിയാണ്ടര്‍താല്‍ മനുഷ്യനായിട്ടാണ് താന്‍ എത്തുന്നതെന്ന് ഒരഭിമുഖത്തില്‍ നടന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. വിനായകനും ജല്ലിക്കെട്ടില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

  ദുല്‍ഖറിന്റെ അച്ഛന് ഇനി അഭിമാനിക്കാം! ഉസ്താദ് ഹോട്ടല്‍ കണ്ട് മമ്മൂട്ടിയോട് എസ് കുമാര്‍ പറഞ്ഞത്‌

  ടൊറന്റോയില്‍ അമ്പരപ്പിച്ച് ജെല്ലിക്കെട്ട് | Oneindia Malayalam

  ഒക്ടോബറിലാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് റിലീസ് ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിലീസിന് മുന്‍പ് മികച്ച പ്രേക്ഷക പ്രശംസ ലഭിച്ച സിനിമ തിയ്യേറ്ററുകളില്‍ എത്താനുളള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. പ്രേക്ഷകര്‍ക്കു പുറമെ ചലച്ചിത്ര പ്രവര്‍ത്തകരും സിനിമ കാണാനുളള ആഗ്രഹം മുന്‍പ് പ്രകടിപ്പിച്ചിരുന്നു. വ്യത്യസ്തമാര്‍ന്നൊരു ചലച്ചിത്രാനുഭവത്തിനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്.

  English summary
  Sabumon Says About Jallikettu Movie Shooting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X