twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേള്‍വിയിലൂടെ സദ തിരിച്ചെത്തുന്നു

    By Lakshmi
    |

    തമിഴകത്തെ പല നടിമാരും മലയാളികളുടെയും ഇഷ്ടതാരങ്ങളാണ്. പ്രത്യേകിച്ചും മലയാളചിത്രങ്ങളില്‍കൂട്ടി അഭിനയിച്ചിട്ടുള്ള അന്യ ഭാഷാ നായിക നടിമാരോട് മലയാളികള്‍ക്ക് പ്രത്യേക ഇഷ്ടമുണ്ട്. ഇക്കൂട്ടത്തിലൊരാളാണ് തമിഴ് താരം സദ. ജയം, അന്യന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയ താരമായ സദ ഇപ്പോള്‍ കുറേക്കാലമായി സജീവമായി രംഗത്തില്ല.

    തമിഴിലും തെലുങ്കിലുമൊന്നും സദ അഭിനയിച്ച കൂടുതല്‍ ചിത്രങ്ങളൊന്നും അടുത്തകാലങ്ങളില്‍ റിലീസ് ചെയ്തിട്ടില്ല. ഇതോടെ എല്ലാവരും സദ എവിടെപ്പോയി, അഭിനയം നിര്‍ത്തിയോ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിയ്ക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിക്കൊണ്ട് സദ വീണ്ടുമെത്തുകയാണ്. ഇത്തവണ ഒരു മലയാളചിത്രത്തിലൂടെയാണ് സദ എത്തുന്നത്.

    ഹാഷിം മരയ്ക്കാര്‍ സംവിധാനം ചെയ്യുന്ന കേള്‍വി എന്ന ചിത്രത്തിലാണ് സദ അഭിനയിക്കാന്‍ പോകുന്നത്. ചിത്രത്തില്‍ ഒരു പുരസ്‌കാരദാന പരിപാടിയില്‍ അതിഥിയായി എത്തുന്ന സദ ഒരു ഗാനരംഗത്തിന് ചുവടുവെയ്ക്കുന്നുമുണ്ട്.

    സദഫ് എന്ന സദ

    കേള്‍വിയിലൂടെ സദ തിരിച്ചെത്തുന്നു

    സദഫ് മൊഹമ്മദ് സയിദ് എന്നാണ് സദയുടെ യാഥാര്‍ത്ഥ പേര്. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലുള്ള മുസ്ലീം കുടുംബത്തിലാണ് സദ ജനിച്ചത്.

    ജയത്തിലൂടെ സിനിമയില്‍

    കേള്‍വിയിലൂടെ സദ തിരിച്ചെത്തുന്നു

    തെലുങ്ക് സൂപ്പര്‍ഹിറ്റ ചിത്രമായ ജയത്തിലൂടെയാണ് സദ സിനിമയിലെത്തിയത്. 2002ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രങ്ങളില്‍ വമ്പന്‍ ഹിറ്റായിരുന്നു ജയം. അതോടെ സദ തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറി.

    തെലുങ്കില്‍ സജീവമായി

    കേള്‍വിയിലൂടെ സദ തിരിച്ചെത്തുന്നു

    ജയമെന്ന ചിത്രത്തിന് ശേഷം തെലുങ്കില്‍ സദ സജീവമായിമാറി. ജയത്തിന് പിന്നാലെ പ്രാണം, നാഗ, എന്നീ രണ്ട് ചിത്രങ്ങള്‍കൂടി സദ ചെയ്തു.

    ജയം റീമേക്കിലൂടെ തമിഴില്‍

    കേള്‍വിയിലൂടെ സദ തിരിച്ചെത്തുന്നു

    ജയമെന്ന ഹിറ്റു ചിത്രം തമിഴിലേയ്ക്ക് റീമേക്ക് ചെയ്തപ്പോള്‍ അതിലും നായികയായ സുജാതയെന്ന കഥാപാത്രമായി എത്തിയത് സദയായിരുന്നു. അങ്ങനെ 2003ല്‍ സദയുടെ ആദ്യ തമിഴ് ചിത്രം പുറത്തിറങ്ങി.

    കന്നഡയിലും ഭാഗ്യപരീക്ഷണം

    കേള്‍വിയിലൂടെ സദ തിരിച്ചെത്തുന്നു

    2004ല്‍ ഇറങ്ങിയ മോണാലിസ എന്ന ചിത്രത്തിലൂടെ കന്നഡയിലും സദ ഭാഗ്യപരീക്ഷണം നടത്തി. പിന്നീട് വീണ്ടും തെലുങ്കിലേയ്ക്ക് ചുവടുമാറ്റം നടത്തി.

    അന്യന്‍

    കേള്‍വിയിലൂടെ സദ തിരിച്ചെത്തുന്നു

    വിക്രമിനെ നായകനാക്കി പ്രമുഖ സംവിധായകന്‍ ശങ്കര്‍ ഒരുക്കിയ സൈക്കോ ത്രില്ലര്‍ ചിത്രം അന്യനായിരുന്നു സദയുടെ രണ്ടാമത്തെ ചിത്രം. ചിത്രത്തില്‍ മനോഹരമായ പ്രകടനമായിരുന്നു സദ കാഴ്ചവച്ചത്. ഈ ചിത്രത്തോടെ തെന്നിന്ത്യയില്‍ സദയുടെ താരപദവി ഉറയ്ക്കുകയായിരുന്നു. മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ഈ ചിത്രത്തിലൂടെ സദയ്ക്ക് ലഭിച്ചു.

    2007ല്‍ മലയാളത്തില്‍

    കേള്‍വിയിലൂടെ സദ തിരിച്ചെത്തുന്നു

    2007ല്‍ പുറത്തിറങ്ങിയ സുരേഷ് ഗോപി നായകനായ ജോഷി ചിത്രം ജന്മത്തിലൂടെയാണ് സദ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ അതിഥി താരമായിട്ടായിരുന്നു സദ അഭിനയിച്ചത്.

    നോവലിലൂടെ വീണ്ടും

    കേള്‍വിയിലൂടെ സദ തിരിച്ചെത്തുന്നു

    ജയറാമിനെ നായകനാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത നോവല്‍ എന്ന ചിത്രത്തില്‍ നായികവേഷം ചെയ്തുകൊണ്ട് 2008ല്‍ സദ വീണ്ടും മലയാളത്തിലെത്തി. ചിത്രത്തില്‍ പ്രിയനന്ദിനിയെന്ന കഥാപാത്രത്തെയാണ് സദ അവതരിപ്പിച്ചത്. നിര്‍ഭാഗ്യവശാല്‍ ചിത്രം തിയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടില്ല.

    ഹിന്ദിയില്‍

    കേള്‍വിയിലൂടെ സദ തിരിച്ചെത്തുന്നു

    ലവ് കിച്ച്ഡി എന്ന ചിത്രത്തിലൂടെയാണ് സദ ആദ്യമായി ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചത്. ശ്രീനിവാസ് ഭാഷ്യം ഒരുക്കിയ ഈ റൊമാന്റിക് കോമഡി ചിത്രത്തില്‍ സന്ധ്യ അയ്യങ്കാര്‍ എന്ന കഥാപാത്രത്തെയാണ് സദ അഴതരിപ്പിച്ചത്. രണ്‍ദീപ് ഹുഡയായിരുന്നു ചിത്രത്തിലെ നായകന്‍.

    കേള്‍വിയിലെ സഹതാരങ്ങള്‍

    കേള്‍വിയിലൂടെ സദ തിരിച്ചെത്തുന്നു

    കേള്‍വിയില്‍ സദയെക്കൂടാതെ ശ്വേത മേനോന്‍, പിയാ ബാജ്‌പേയി, മുംതാസ്, മനോജ് കെ ജയന്‍ എന്നിവരെല്ലാം വേഷമിടുന്നുണ്ട്. ചിത്രത്തില്‍ സദ സദയായിത്തന്നെയാണ് അഭിനയിക്കുന്നത്.

     കേള്‍വി തന്നെ ആകര്‍ഷിച്ചുവെന്ന് സദ

    കേള്‍വിയിലൂടെ സദ തിരിച്ചെത്തുന്നു

    ഹാഷിം മരയ്ക്കാര്‍ കേള്‍വിയെന്ന ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ത്തന്നെ ആ വിഷയം തന്നെ ആകര്‍ഷിച്ചുവെന്നും അതുകൊണ്ടുതന്നെയാണ് ഈ ചിത്രം സ്വീകരിച്ചതെന്നും സദ പറയുന്നു.

    നല്ല തിരക്കഥകള്‍ വേണം

    കേള്‍വിയിലൂടെ സദ തിരിച്ചെത്തുന്നു

    ഏതെങ്കിലും ചിത്രങ്ങളില്‍ ചാടിക്കേറി അഭിനയിക്കാന്‍ താന്‍ തയ്യാറല്ലെന്നും മികച്ച തിരക്കഥകളുള്ള ചിത്രങ്ങളില്‍ മാത്രമേ താന്‍ അഭിനയിക്കുകയുള്ളുവെന്നുമാണ് സദ പറയുന്നത്.

    തെലുങ്കിലും പുതിയ ചിത്രം

    കേള്‍വിയിലൂടെ സദ തിരിച്ചെത്തുന്നു

    തെലുങ്കില്‍ സദയിപ്പോള്‍ ഒരു വന്‍ ബജറ്റ് ചിത്രത്തിലേയ്ക്ക് കരാറൊപ്പുവച്ചിരിക്കുകയാണ്.


    English summary
    Mollywood was so excited to hear the news about director Anjali Menon's new film Bangalore Days, starring Fahad Fazil, Nazriya Nazim, Dulquar Salman, Isha Talwar, Nithya Menon, Nivin Pauly and Parvathi Menon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X