twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെലുങ്കില്‍ വീണ്ടും തിളങ്ങി സായി പല്ലവി! പുതിയ ചിത്രം പടി പടി ലെച്ച മനസിന്റെ ടീസര്‍ തരംഗമാവുന്നു!

    By Midhun Raj
    |

    അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് സായി പല്ലവി. പ്രേമത്തിനും കലി എന്ന ചിത്രത്തിനും ശേഷം മലയാളം വിട്ട നടി തെലുങ്കിലായിരുന്നു കൂടുതല്‍ തിളങ്ങിയിരുന്നത്. തെലുങ്കിലെ ആദ്യ ചിത്രം തന്നെ മെഗാഹിറ്റായതോടെ അവിടെ സായിയുടെ താരമൂല്യം ഉയര്‍ന്നിരുന്നു.

    സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ മാത്രമല്ല,വെപ്പാട്ടികളായി കൊണ്ടു നടക്കുന്നവരും ശിക്ഷിക്കപ്പെടണം! കങ്കണസ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ മാത്രമല്ല,വെപ്പാട്ടികളായി കൊണ്ടു നടക്കുന്നവരും ശിക്ഷിക്കപ്പെടണം! കങ്കണ

    ഫിദയ്ക്കു ശേഷം മിഡില്‍ ക്ലാസ് അബ്ബായി, കണം തുടങ്ങിയ സിനിമകളും സായിയുടെതായി തെലുങ്കില്‍ പുറത്തിറങ്ങിയിരുന്നു. സായി പല്ലവി നായികയായി എത്തുന്ന പുതിയ ചിത്രമാണ് പടി പടി ലെച്ചെ മനസു. സൂപ്പര്‍താരം ശര്‍വാനന്ദ് നായകനായി എത്തുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്.

    sai pallavi,

    റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം 14 ലക്ഷം ആള്‍ക്കാരാണ് വീഡിയോ കണ്ടിരിക്കുന്നത്.

    പ്രണയത്തിന് പ്രാധാന്യം നല്‍കിയാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ അണിയറ പ്രവര്ത്തകര്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡിസംബറിലാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്,

    ഫഹദ് കത്തിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കത്തിച്ചേനെ! തനിക്ക് വന്ന മെസേജിനെക്കുറിച്ച് വിജിലേഷ്ഫഹദ് കത്തിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കത്തിച്ചേനെ! തനിക്ക് വന്ന മെസേജിനെക്കുറിച്ച് വിജിലേഷ്

    സത്യം എന്താണെന്ന് കാലം പറയും! ചിന്മയിക്ക് മറുപടിയുമായി വൈരമുത്തു! ചിന്മയിയുടെ പ്രതികരണിങ്ങനെ!സത്യം എന്താണെന്ന് കാലം പറയും! ചിന്മയിക്ക് മറുപടിയുമായി വൈരമുത്തു! ചിന്മയിയുടെ പ്രതികരണിങ്ങനെ!

    English summary
    sai pallavi's padi padi leche manasu movie teaser
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X