For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സലിം കുമാറും ഭാര്യയും, ആഘോഷങ്ങളുടെ വീഡിയോകൾ വൈറൽ

  |

  നടൻ സലിം കുമാർ സിനിമാ ജീവതം ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയായത് കഴിഞ്ഞ ദിവസമായിരുന്നു. അതുമാത്രമല്ല തൊട്ടടുത്ത ദിവസം മറ്റൊരു സന്തോഷനിമിഷത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം കൂടിയായിരുന്നു സലിം കുമാറിന്. അതായത് അദ്ദേഹത്തിന്റെയും ഭാര്യ സുനിതയുടെയും വിവാഹജീവിതം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. വിവാഹ പിറ്റേന്ന് വീട്ടുമുറ്റത്ത് തന്നെ കൂട്ടാൻ എത്തിയ കാറിൽ കയറിയാണ് അദ്ദേഹം സിനിമാ ജീവിതത്തിന് തുടക്കം കുറിക്കാൻ ആദ്യ സിനിമയുടെ സെറ്റിലേക്ക് പോയത്.

  actor Salim kumar, Salim kumar wedding Anniversary, Salim kumar wife, Salim kumar, സലിം കുമാർ വിവാഹ വാർഷികം, സലിം കുമാർ സിനിമ, സലിം കുമാർ കോമഡി, സലിം കുമാർ കഥാപാത്രങ്ങൾ

  ഒന്നും അല്ലാതിരുന്ന തനിക്ക് പൂർണ പിന്തുണ നൽകി 25 വർഷമായി കൂടെ നിൽക്കുന്ന ഭാര്യയ്ക്കുള്ളതാണ് തന്റെ പ്രശസ്തിയും സൗഭാ​ഗ്യങ്ങളുമെന്ന് ഇടയ്ക്കിടെ അദ്ദേഹം പറയാറുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. സിനിമാ രം​ഗത്ത് നിന്നും നാദിർഷ, രമേഷ് പിഷാരടി, ദിലീപ് തുടങ്ങിയവരെല്ലാം സലിം കുമാറിനും ഭാര്യയ്ക്കും വിവാഹവാർഷിക ആശംസകൾ നേർന്ന് എത്തിയിരുന്നു. വിവാഹജീവിതത്തിന്റെയും സിനിമാ ജീവിതത്തിന്റെയും രജതജൂബിലി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ അദ്ദേഹവും കുടുംബവും ആ​ഘോഷിക്കുകയും ചെയ്തിരുന്നു.

  Also read: സിനിമാ അഭിനയം തൊഴിലാകുമെന്ന് സ്വപ്നത്തിൽ വിചാരിച്ചിരുന്നില്ല; മനസ് തുറന്ന് പ്രിയതാരം

  ആഘോഷങ്ങളുടെ ഫോട്ടോകൾ സലിംകുമാറിന്റെ സഹതാരങ്ങളും സുഹൃത്തുക്കളും സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വീഡിയോയും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കേക്ക് മുറിച്ച് മധുരം പങ്കിട്ടായിരുന്നു ആഘോഷങ്ങളുടെ തുടക്കം. പിന്നാലെ മക്കളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സാക്ഷിയാക്കി ഇരുവരും മോതിരം മാറി. ആഘോഷത്തിന് മാറ്റ് കൂട്ടി രമേഷ് പിഷാരടിയുടെയും സംഘത്തിന്റെ നേതൃത്വത്തിൽ ചെറിയ പരിപാടികളും നടന്നു.

  actor Salim kumar, Salim kumar wedding Anniversary, Salim kumar wife, Salim kumar, സലിം കുമാർ വിവാഹ വാർഷികം, സലിം കുമാർ സിനിമ, സലിം കുമാർ കോമഡി, സലിം കുമാർ കഥാപാത്രങ്ങൾ

  'സർവശക്തന്റെ അനുഗ്രഹത്താൽ ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ് തികയുകയാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദിയെന്നും ഹൃദയത്തിലുണ്ടാവും... സ്നേഹാദരങ്ങളോടെ സലീംകുമാർ & സുനിത.' എന്നായിരുന്നു ആശംസകൾ അറിയിച്ചവർക്കും എന്നും സ്നേഹത്തോടെ കൂടെ നിൽക്കുന്നവർക്ക് നന്ദി അറിയിച്ചും അദ്ദേഹം കുറിച്ചത്. ഒപ്പം വിവാഹചിത്രവും താരം പങ്കിട്ടിരുന്നു. 1996 സെപ്റ്റംബർ 14 ന് ആയിരുന്നു സുനിതയെ സലീം കുമാർ വിവാഹം ചെയ്തത്. ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.

  Also read: റൊമാന്റിക്ക് സോംഗിനൊപ്പം കത്രീനയെ പ്രൊപ്പോസ് ചെയ്ത സല്‍മാന്‍ ഖാന്‍, അന്ന് സംഭവിച്ചത്‌

  മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിലൊരാളാണ് സലീം കുമാർ. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടാൻ താരത്തിന് സാധിച്ചു. ഹാസ്യ നടൻ എന്ന അതിവരമ്പുകൾക്ക് അപ്പുറമായിരുന്നു അദ്ദേഹത്തിന്റ കഴിവുകൾ. ആദ്യ ചിത്രം ഇഷ്ടമാണ് നൂറുവട്ടമാണ്. പിന്നീട് അങ്ങോട്ട് ഇന്നും മലയാളി മടികൂടാതെ റിപ്പീറ്റ് അടിച്ച് കാണുന്ന നിരവധി സിനിമകളുടെ ഭാ​ഗമായി സലിംകുമാർ. അതിനൊപ്പം അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകളിലൂടെ ക്ലാസിക് പ്രടനങ്ങളും അദ്ദേഹം കാഴ്ചവെച്ചു.

  Also read: യുവത്വം നിലനിര്‍ത്താന്‍ പാമ്പിന്റെ ചോര കുടിക്കും, സല്‍മാന്‍ ഖാന്റെ കല്യാണം എപ്പോള്‍? അനില്‍ കപൂര്‍

  മിമിക്രിയായിരുന്നു ആദ്യകാല തട്ടകം ഒപ്പം മനോഹരമായി സ്റ്റേജ് പരിപാടികളിൽ സ്കിറ്റുകൾ അവതരിപ്പിച്ച് കൈയ്യടിനേടി. 2010ലാണ് അദ്ദേഹത്തെ തേടി മികച്ച നടനുള്ള ദേശീയ പുരസ്കാരം എത്തിയത്. ആദാമിന്റെ മകൻ അബു എന്ന കഥാപാത്രത്തിലെ പ്രകടനമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. നടൻ, മിമിക്രി താരം എന്നതിലുപരി സംവിധായകൻ കൂടിയാണ് സലിം കുമാർ. ഒപ്പം നിൽക്കുന്ന അഭിനേതാവിനെ കൂടി അഭിനയിപ്പിക്കുകയും ചിരിപ്പിക്കും കരയിപ്പിക്കുകയും ചെയ്യുന്ന അതുല്യ പ്രതിഭയ്ക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരാധകരുടെ ആശംസപ്രവാഹമായിരുന്നു.

  മണവാളൻ, മുത്തുരാമൻ, മാക്രി ​ഗോപാലൻ, ഓമനക്കുട്ടൻ, കണ്ണൻസ്രാങ്ക് ഇവരുടെയൊക്കെ ഡയലോ​ഗുകൾ കാണപാഠമാണ് മലയാളികൾക്ക്. ഇഷ്ടമാണ് നൂറുവട്ടം എന്ന ആദ്യ സിനിമ സലിം കുമാര്‍ ഇതുവരെ കണ്ടിട്ടില്ല. സിനിമയുടെ ‍‌‍ഡബ്ബിങ്ങിന് മുഖം സ്ക്രീനില്‍ കണ്ട് വെറുത്തുപോയെന്ന് ചിരി കലർത്തി അദ്ദേഹം പറയുന്നുണ്ട്. സാമ്പത്തിക നഷ്ടം നോക്കാതെയാണ് സിനിമ നിര്‍മിച്ചതും സംവിധാനം ചെയ്തതുമെന്നും സിനിമയുടെ സുഖസൗകര്യങ്ങൾ തന്നെ കീഴ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മൂന്ന് തമിഴ് സിനിമകളും ഒരു ഒറിയ സിനിമയും ഉൾപ്പെടെ മൂന്നുറോളം ചിത്രങ്ങളുടെ ഭാ​ഗമായി കഴിഞ്ഞു സലിംകുമാർ.

  കലക്കൻ ഡാൻസുമായി റെബേക്കയും സലിം കുമാറും | Rebecca & Salim Kumar Dance Performance | FilmiBeat

  Also read: ഇഷയ്ക്ക് നൽകിയ ഏറ്റവും വലിയ സമ്മാനത്തെ കുറിച്ച് വാചാലനായി അനൂപ് കൃഷ്ണൻ

  English summary
  Salim kumar and his wife got married again at the presence of there sons, videos of celebrations go viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X