For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെണ്‍കുട്ടികള്‍ക്ക് മൊബൈലും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങിക്കൊടുക്കരുത്, കാരണം പറഞ്ഞ് സലീംകുമാര്‍

  |

  സലീംകുമാര്‍ എന്ന താരത്തെ ഇഷ്ടപ്പെടാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. വര്‍ഷങ്ങളായി നര്‍മ്മ രംഗങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് നടന്‍. കോമഡിക്ക് പ്രാധാന്യമുളള സലീംകുമാര്‍ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. സൂപ്പര്‍ താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം എല്ലാം നിരവധി സിനിമകളില്‍ നടന്‍ അഭിനയിച്ചു. അച്ഛനുറങ്ങാത്ത് വീട് പോലുളള സിനിമകളിലൂടെയാണ് സീരിയസ് റോളുകളിലും സലീംകുമാറിനെ പ്രേക്ഷകര്‍ കണ്ടുതുടങ്ങിയത്.

  ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  തുടര്‍ന്ന് ആദാമിന്‌റെ മകന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുളള ദേശീയ പുരസ്‌കാരവും നടന്‍ നേടിയിരുന്നു. അഭിനയത്തിനൊപ്പം തന്നെ സംവിധായകനായും നിര്‍മ്മാതാവായും തുടക്കം കുറിച്ചു താരം. അതേസമയം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുട്ടികളെ കുറിച്ച് മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയുളള സലീംകുമാറിന്‌റെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.

  പക്വത വരുന്നത് വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി കൊടുക്കരുതെന്നാണ് സലീംകുമാര്‍ പറയുന്നത്. മകന് ബൈക്കിന് വേണ്ടി നിര്‍ബന്ധം പിടിച്ചപ്പോള്‍ താന്‍ അത് അനുവദിച്ച് കൊടുത്തില്ലെന്നും സലീംകുമാര്‍ പറഞ്ഞു. യുവാക്കള്‍ അമിത വേഗത്തില്‍ ബൈക്കില്‍ പോയി അപകടത്തില്‍പ്പെടുന്നത് പലതവണം ഞാന്‍ കണ്ടിട്ടുണ്ട്.

  തനിക്ക് മുന്‍പുണ്ടായ അസുഖത്തെ പറ്റിയും സലീംകുമാര്‍ അഭിമുഖത്തില്‍ മനസുതുറന്നു. ലിവര്‍ സീറോസിസ് പാരമ്പര്യമായി കിട്ടിയ രോഗമാണെന്ന് നടന്‍ പറയുന്നു. ചിലര്‍ പറയും. അത് അമിത മദ്യപാനം കൊണ്ട് സംഭവിച്ചതാണെന്ന്. സമയത്തിന് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതും കാരണമാണ്. എന്റെ സഹോദരനും ഇതേ അസുഖമുണ്ട്.

  ഒരു ചായ പോലും കുടിക്കാത്തയാളാണ് അദ്ദേഹമെന്നും സലീംകുമാര്‍ പറഞ്ഞു. കരള്‍ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് ഓപ്പറേഷന്‍ തിയ്യേറ്ററിലേക്ക് ഡോക്ടര്‍മാര്‍ക്കൊപ്പം ചിരിച്ച് സംസാരിച്ച് നടന്നുപോയ ഒരാളാണ് ഞാന്‍. അസുഖം വന്നാല്‍ മാത്രമല്ലല്ലോ മരണത്തെ പേടിക്കേണ്ടത്. പേടിക്കാന്‍ തീരുമാനിച്ചാല്‍ ഓരോ ദിവസവും അത് നമ്മളെ പേടിപ്പിച്ചു കൊണ്ടിരിക്കും.

  ആര്‍ക്കാണ് മരണത്തെ തോല്‍പ്പിക്കാന്‍ സാധിക്കുന്നത്. ഏത് സമയത്തും മനുഷ്യന്‍ മരിക്കാം. അതേസമയം രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിന് സലീംകുമാര്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. സലീംകുമാര്‍ ഇല്ലാത്ത് കൊണ്ട് ഒരു സുഖവുമില്ല എന്ന് നിയമസഭ പറയുന്ന സമയത്ത് താന്‍ ഉറപ്പായും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും നടന്‍ പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങാന്‍ നല്ല അറിവ് വേണം. അവിടെ ബഫൂണായി ഇരിക്കാന്‍ താല്‍പര്യമില്ല. സിനിമ നടന്‍ എന്നത് എംഎല്‍എ ആകാനാുളള യോഗ്യതയല്ലെന്നും അഭിമുഖത്തില്‍ സലീംകുമാര്‍ പറഞ്ഞു.

  മലയാളത്തിന് പുറമെ, തമിഴ്, ഒറിയ, ബംഗാളി ഭാഷകളിലും സലീംകുമാര്‍ അഭിനയിച്ചു. ധനുഷ് നായകനായ മരിയാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സലീംകുമാര്‍ തമിഴിലെത്തിയത്. പിന്നാലെ നെടുഞ്ചാലെ, അപ്പാവിന്‍ മീസൈ എന്നീ സിനിമകളിലും തമിഴില്‍ താരം അഭിനയിച്ചു. ഒറിയയില്‍ ഊങ്ക, ബംഗാളിയില്‍ മായാബസാര്‍ എന്നീ ചിത്രങ്ങളിലാണ് നടന്‍ എത്തിയത്. സംവിധായകനായി കംപാര്‍ട്ട്‌മെന്റ്, കറുത്ത ജൂതന്‍, ദൈവമേ കൈതൊഴാം കെ കുമാര്‍ ആകണം എന്നീ സിനിമകളും സലീംകുമാര്‍ എടുത്തു.

  Read more about: salimkumar
  English summary
  salimkumar's advice to parents for not buy bike and mobile phone early for boys and girls
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X