For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ട് പ്രമുഖ നായികമാര്‍ വേണ്ടെന്നു വച്ച റോളാണ് എനിക്ക് കിട്ടിയത്; സമാന്ത പറയുന്നു

    |

    നല്ല സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ വളരെ അധികം പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഡ്യൂലക്‌സ്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, സമാന്ത, രമ്യ കൃഷ്ണന്‍, മിഷ്‌കിന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

    ഭാര്യയില്‍ നിന്നും നായകനെ പുറത്താക്കി? സീതയിലേക്കുള്ള വരവ് വിനയായോ? ആധിയോടെ സീരിയല്‍പ്രേമികള്‍!

    അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സമാന്ത വാചാലയായി. വയമ്പ് എന്ന കഥാപാത്രത്തിന് തനിക്ക് മുമ്പ് വേറെ രണ്ട് പ്രമുഖ നടിമാരെ സമീപിച്ചിരുന്നു. അവര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് തനിക്ക് അവസരം ലഭിച്ചത് എന്ന് സമാന്ത പറഞ്ഞു.

    samantha

    സൂപ്പര്‍ ഡ്യൂലക്‌സില്‍ സമാന്തയ്ക്ക് അവസരം ലഭിച്ചതില്‍ നടിയെക്കാള്‍ സന്തോഷം ഭര്‍ത്താവ് നാഗ ചൈതന്യയ്ക്കായിരുന്നു. ഒരു രംഗം മികച്ചതാക്കാന്‍ ത്യാഗരാജന്‍ എത്ര ടേക്ക് വേണമെങ്കിലും പോവും. എന്നാല്‍ സമാന്ത രണ്ട് മൂന്ന് ടേക്ക് കൊണ്ട് ശരിയാക്കുമത്രെ. ദേശീയ പുരസ്‌കാരം നേടിയ ആരണ്യകാണ്ഡം എന്ന ചിത്രത്തിന് ശേഷം, എട്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂപ്പര്‍ ഡ്യൂലക്‌സ് എന്ന പ്രത്യേകതയുമുണ്ട്. മാര്‍ച്ച് 29ന് സിനിമ റിലീസ് ചെയ്യും.

    English summary
    Two heroines rejected Super Deluxe before Samantha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X