For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി സംയുക്ത മേനോന്‍ പാന്റിടാന്‍ മറന്ന് പോയോ? എരിഡയില്‍ നിന്നുള്ള പോസ്റ്റര്‍ കണ്ട് സംശയങ്ങളുമായി ആരാധകര്‍

  |

  വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുന്‍നിര നായികമാര്‍ക്കൊപ്പമെത്തിയ നടിയാണ് സംയുക്ത മേനോന്‍. ടൊവിനോ തോമസിനൊപ്പം തീവണ്ടി എന്ന ചിത്രത്തില്‍ നായികയായതോടെയാണ് സംയുക്ത ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ചെറുതും വലുതുമായി കൈനിറയെ നല്ല കഥാപാത്രങ്ങളുമായി നിരവധി സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷക പ്രസംശ സ്വന്തമാക്കാന്‍ സംയുക്തയ്ക്ക് സാധിച്ചു.

  ഏറ്റവും പുതിയതായി എരിഡ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയാണ് നടി. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമായ എരിഡ യില്‍ നിന്നും പോസ്റ്ററുകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. നേരത്തെ രണ്ട് തവണ വന്ന പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മൂന്നാമത്തെ പോസ്റ്ററിലുള്ള സംയുക്ത കണ്ടതോടെ ചില സംശയങ്ങളും വിമര്‍ശനങ്ങളുമൊക്കെ ആരാധകര്‍ പങ്കുവെക്കുകയാണ്.

  പുറത്ത് വന്ന പോസ്റ്ററില്‍ ഒരു ഷര്‍ട്ട് മാത്രം ധരിച്ച് നില്‍ക്കുന്ന സംയുക്തയുടെ ചിത്രമാണുള്ളത്. വളരെ പെട്ടെന്ന് തന്നെ പോസ്റ്റര്‍ വൈറലായതോടെ സംയുക്തയെ തേടി വിമര്‍ശനങ്ങളും എത്തി. ഇവള്‍ക്കൊരു പാവാട വാങ്ങി കൊടുക്കാന്‍ ഇവിടെ ആരുമില്ലേ? ഈ കുട്ടി പാന്റിടാന്‍ മറന്ന് പോയതാണോ, എല്ലാവരും പിരിവിട്ട് ഒരു പാവാട വാങ്ങി കൊടുക്കാം തുടങ്ങി ഒരുപാട് മോശം കമന്റുകളാണ് പോസ്റ്ററിന് ലഭിക്കുന്നത്.

  ചിലര്‍ക്ക് വേറെയും ചില സംശയങ്ങളും തോന്നിയിട്ടുണ്ട്. ഈ ചിത്രത്തില്‍ സംയുക്തയെ കാണുമ്പോള്‍ ഐവി ശശി സംവിധാനം ചെയ്ത് സീമ നായികയായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം അവളുടെ രാവുകളിലെ സീമയെ പോലെ തോന്നുന്നുവെന്നാണ് കൂടുതല്‍ ആളുകളും പറയുന്നത്. എന്തായാലും ട്രോളന്മാര്‍ക്ക് രണ്ട് ദിവസത്തേക്ക് ആഘോഷിക്കാനുള്ള വക സംയുക്തയുടെ പുതിയ ഫോട്ടോ നല്‍കിയിരിക്കുകയാണ്.

  യവന മിത്തോളജിയുടെ പശ്ചാതലത്തില്‍ സമകാലിക സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് എരിഡ. ഗ്രീക്ക് പദമാണ് എരിഡ എന്നത്. സംയുക്തയ്ക്ക് പുറമേ ഹരീഷ് പേരടി, ഹരീഷ് രാജ്, കിഷോര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

  Samyuktha Menon Interview | സംയുക്ത മേനോൻ മനസ്സ് തുറക്കുന്നു | FilmiBeat Malayalam

  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് ലോക്ഡൗണ്‍ നാളുകളില്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വൈ വി രാജേഷാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. എസ് ലോകനാഥന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുരേഷ് അരസാണ്, സംഗീതം അഭിജിത്ത് ഷൈലനാഥ്, ലൈന്‍ പ്രൊഡ്യൂസര്‍ ബാബു, കല അജയ് മാങ്ങാട്, മേക്കപ്പ് ഹീര്‍, കോസ്റ്റ്യൂം ഡിസൈനര്‍ ലിജി പ്രേമന്‍, പരസ്യകല ജയറാം പോസ്റ്റര്‍വാല, സ്റ്റില്‍സ് അജി മസ്‌ക്കറ്റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പാല്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ് നിര്‍വഹിക്കുന്നത്.

  English summary
  Samyuktha Menon Starrer VK Prakash's Erida Movie Poster Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X