For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യര്‍ മൗനം വെടിയണം! ഈ നിശബ്ദതയില്‍ നിരാശയുണ്ട്! പ്രതികരണം തേടുന്നു! കുറിപ്പ് വൈറല്‍

  |

  സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിക്കുന്ന തുറന്നുപറച്ചിലായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലെ നായിക വേഷം വാഗ്ദാം ചെയ്ത് സംവിധായകന്‍ കമല്‍ പീഡിപ്പിച്ചുവെന്നാരോപിച്ചായിരുന്നു നടി എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ഈ വിവാദം ശ്രദ്ധ നേടിയത്. ഇതിന് പിന്നാലെയായാണ് പ്രതികരണവുമായി കമല്‍ എത്തിയത്. ഈ വിഷയത്തില്‍ മഞ്ജു വാര്യര്‍ നിശബ്ദത പാലിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ബിജെപി വക്താവായ സന്ദീപ് വാര്യര്‍.

  ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപ് വാര്യര്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. താങ്കളുടെ ഗുരുസ്ഥാനീയനാണല്ലോ കമല്‍, അദ്ദേഹവുമായി ബന്ധപ്പെട്ട ആരോപണത്തിന് മറുപടി നല്‍കാതിരിക്കുന്നത് ശരിയല്ലെന്നും സന്ദീപ് വാര്യര്‍ പറയുന്നു. നിങ്ങള്‍ അഭിനയിച്ച സിനിമയും ആരോപണ വിധേയമായിട്ടുണ്ടല്ലോയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഇതിനകം തന്നെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

  സന്ദീപ് വാര്യരുടെ കുറിപ്പ്

  സന്ദീപ് വാര്യരുടെ കുറിപ്പ്

  മഞ്ജുവിന്റെ സിനിമ ഗുരുവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ സംവിധായകൻ കമലിനെതിരെ ലൈംഗിക പീഡനാരോപണം ഉയർന്നിട്ട് ഒരു ദിവസം കഴിഞ്ഞു. ഈ വിഷയം നേരത്തെ സെറ്റിൽ ചെയ്തതാണ് എന്നാണത്രേ കമൽ ഇത് സംബന്ധിച്ച് അന്വേഷിച്ച മാധ്യമപ്രവർത്തകനെ അറിയിച്ചത്.

   പോലീസിനെ സമീപിക്കാത്തത്

  പോലീസിനെ സമീപിക്കാത്തത്

  ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്ന ആരോപണം സെറ്റിൽ ചെയ്തെങ്കിൽ യഥാർത്ഥത്തിൽ അത്തരമൊരു സംഭവം നടന്നതായി അല്ലേ നമ്മൾ മനസ്സിലാക്കേണ്ടത്? അതല്ല വ്യാജ ആരോപണം ആയിരുന്നെങ്കിൽ എന്തുകൊണ്ട് കമലിനെ പോലെ ഉന്നത തലങ്ങളിൽ പിടിയുള്ള ഒരാൾ പോലീസിനെ സമീപിച്ചില്ല?

  അന്വേഷിക്കേണ്ടേ

  അന്വേഷിക്കേണ്ടേ

  പിണറായി വിജയനെ പോലെ ഇത്രമേൽ കരുതലുള്ള ഒരു മനുഷ്യൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ കമലിനോട് അനീതി ചെയ്യുമോ? അപ്പോൾ സെറ്റിൽ ചെയ്യുന്നതാണ് ബുദ്ധി എന്ന് കമലിന് തോന്നിയിരിക്കണം. ബലാത്സംഗ കേസ് എങ്ങനെ സെറ്റിൽ ചെയ്തു എന്നുകൂടി അന്വേഷിക്കേണ്ടേ ? പണമിടപാട് ആയിരുന്നെങ്കിൽ എത്ര പണമാണ് നൽകിയത്? ആ പണത്തിന് സോഴ്സ് എന്തായിരുന്നു എന്നൊക്കെ അന്വേഷിക്കേണ്ടേയെന്നും സന്ദീപ് വാര്യര്‍ ചോദിക്കുന്നുണ്ട്.

  നിരാശയാണ്

  നിരാശയാണ്

  മഞ്ജു വാര്യരും വുമൺ ഇൻ സിനിമ കളക്ടീവും തുടങ്ങിവച്ച മലയാള സിനിമയിലെ ശുദ്ധീകരണ പ്രക്രിയയെ പ്രത്യാശയോടെ കണ്ടിരുന്ന നിരവധി ആളുകൾക്ക് വലിയ നിരാശയാണ് നിങ്ങളുടെ മൗനം സമ്മാനിക്കുന്നത്. സിനിമാമോഹവുമായി നടക്കുന്ന പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന കാസ്റ്റിംഗ് കൗച്ച് സമ്പ്രദായത്തിനെതിരെ പ്രതികരിക്കാൻ മഞ്ജുവാര്യർ തയ്യാറാകുമോ? കമലിനെ എതിരേ അന്വേഷണം ആവശ്യപ്പെടാൻ മഞ്ജുവാര്യർക്ക് സാധിക്കുമോ?

  വുമൺ ഇൻ സിനിമ സെലക്ടീവ്

  വുമൺ ഇൻ സിനിമ സെലക്ടീവ്

  വുമൺ ഇൻ സിനിമ കളക്ടീവ് പുലർത്തുന്ന മൗനവും എത്രമാത്രം അശ്ലീലകരമാണ്.
  വുമൺ ഇൻ സിനിമ കളക്ടീവ് അല്ല വുമൺ ഇൻ സിനിമ സെലക്ടീവ് ആണ് എന്ന് പറയേണ്ടിവരും. മഞ്ജു അഭിനയിച്ച ഒരു സിനിമയും ആരോപണ വിധേയമായിട്ടുണ്ടല്ലോ. അതുകൊണ്ട് മൗനം ശരിയല്ലെന്നും സന്ദീപ് വാര്യരുടെ കുറിപ്പില്‍ പറയുന്നു.

  പ്രതികരണത്തിനായി കാത്തിരിക്കുന്നു

  പ്രതികരണത്തിനായി കാത്തിരിക്കുന്നു

  മഞ്ജുവിനെ പോലെ കഴിവുള്ള ഒരുപാട് പെൺകുട്ടികൾ ഇനിയും മലയാള സിനിമയിൽ വളർന്നു വരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങൾ ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയും കരുതലുമാണ് വേണ്ടത്. മഞ്ജുവാര്യരുടെ ഇക്കാര്യത്തിലുള്ള പ്രതികരണം സാംസ്കാരിക കേരളം തേടുന്നുവെന്നുമായിരുന്നു സന്ദീപ് വാര്യര്‍ കുറിച്ചത്.

  കമലിന്‍റെ മറുപടി

  കമലിന്‍റെ മറുപടി

  ആരോപണത്തില്‍ മറുപടിയുമായി കമല്‍ എത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമാണ് ഇത്. ഒരു വർഷം മുൻപ് വക്കീൽ നോട്ടീസ് ലഭിച്ചെന്നത് സത്യമാണ്. എന്നാൽ ആരോപണം വ്യാജമായതിനാൽ വക്കീലിന്റെ നിർദ്ദേശ പ്രകാരം പരാതിക്കാരിയുടെ തുടർനടപടിക്കായി കാത്തിരുന്നു. അങ്ങനെ ഉണ്ടാവാത്തത് കാരണം അത് ഗൗനിച്ചില്ല, മറ്റൊരു ചോദ്യത്തിന് നൽകിയ മറുപടിയാണ് ഈ വാർത്തയുമായി ബന്ധപ്പെട്ട് ചാനൽ പ്രക്ഷേപണം ചെയ്തതെന്നുമായിരുന്നു കമൽ പറഞ്ഞത്. പ്രതിഫലവുമായി ബന്ധപ്പെട്ട് ഞാനും ഒരു നിർമ്മാതാവും തമ്മിൽ പ്രശ്നമുണ്ടായി. പ്രശ്നം ഒത്തുതീർന്നോ എന്ന ചോദ്യത്തിനാണ് ഞാൻ മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  English summary
  Sandeep G Varier facebook post about Manju Warrier's slience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X