For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അറ്റാക്ക് പോലെ വന്നു, ശരിക്കും പേടിച്ചുപോയ നിമിഷം, ഐസിയുവില്‍ കിടന്ന അനുഭവം പങ്കുവെച്ച് സാന്ദ്ര തോമസ്‌

  |

  അഭിനേത്രിയായും നിര്‍മ്മാതാവായും മലയാളത്തില്‍ തിളങ്ങിയ താരമാണ് നടി സാന്ദ്ര തോമസ്. ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുളള സിനിമകളിലൂടെയാണ് നടി ശ്രദ്ധേയയായത്. കൂടാതെ നിര്‍മ്മിച്ച സിനിമകളും സാന്ദ്ര തോമസിന്റെതായി ശ്രദ്ധിക്കപ്പെട്ടു. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലാത്ത താരം സോഷ്യല്‍ മീഡിയയിലാണ് ആക്ടീവായത്. സാന്ദ്രയ്‌ക്കൊപ്പം മക്കളായ തങ്കകൊലുസും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. കഴിഞ്ഞ വര്‍ഷമാണ് നടിയുടെ മക്കളുടെ വീഡിയോ വൈറലായത്.

  നടി നഷ്രത്ത് ബറൂച്ചയുടെ സ്റ്റൈലിഷ് ചിത്രങ്ങള്‍ പുറത്ത്, കാണാം

  അതേസമയം കുറച്ചുദിവസം മുന്‍പാണ് ഡെങ്കിപ്പനിയെ തുടര്‍ന്ന് സാന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസം ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ നടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് തുടര്‍ന്ന് സഹോദരി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ചേച്ചിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് സാന്ദ്രയുടെ സഹോദരിയുടെ കുറിപ്പ് വന്നത്.

  ഇപ്പോഴിതാ ആരോഗ്യ സ്ഥിതി വീണ്ടെടുത്തതിന് പിന്നാലെ തന്റെ ഐസിയു അനുഭവം വീഡിയോയിലൂടെ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സാന്ദ്ര. 'പനി വന്നതിന് പിന്നാലെ ആശുപത്രിയില്‍ പെട്ടെന്ന് എത്തിച്ചത് നന്നായെന്ന് നടി പറയുന്നു. ഡോക്ടേഴ്‌സും മറ്റ് ആശുപത്രി ജീവനക്കാരും നന്നായിട്ട് തന്നെയാണ് നോക്കിയത്. എന്നാല്‍ അശുപത്രിയില്‍ എത്തിയ ശേഷമാണ് തന്‌റെ അവസ്ഥ ക്രിട്ടിക്കല്‍ ആവുന്നത്', സാന്ദ്ര തോമസ് പറയുന്നു.

  'പ്രതീക്ഷിക്കാത്ത ഒരു അറ്റാക്ക് ആശുപത്രിയില്‍ വെച്ച് വന്നതായി' നടി പറഞ്ഞു. 'ഐസിയുവില്‍ ഡോക്ടര്‍മാരോട് സംസാരിച്ചുകൊണ്ട് ജോളിയായി ഇരിക്കുന്നതിന്‌റെ ഇടയിലാണ് തന്‌റെ അവസ്ഥ ക്രിട്ടിക്കലായത്. ഉറങ്ങിക്കിടന്ന സമയത്ത് അറ്റാക്ക് വന്ന പോലെ വേദന വന്നു. ആ സമയത്ത് ഞാന്‍ ശരിക്കും പാനിക്ക് ആയി. ബിപി ഡൗണ്‍, ഹേര്‍ട്ട് റേറ്റ് 30ന് താഴെ. ഞാന്‍ ഓര്‍ത്തു ഞാന്‍ കഴിഞ്ഞെന്ന്'.

  'തൊട്ടടുത്ത് എല്ലാവരും ഉണ്ടെങ്കിലും എനിക്ക് അവരെ വിളിക്കാന്‍ കൈ പൊങ്ങുന്നില്ല. നെഞ്ചില്‍ കോടാലി വെച്ച് വെട്ടിയാല്‍ എങ്ങനെയിരിക്കും ആ ഫീല്‍ ആയിരുന്നു അപ്പോള്‍. ഭയങ്കര വേദന എന്ന് പറഞ്ഞാല്‍ എനിക്ക് വിശദീകരിക്കാന്‍ കഴിയാത്തത്ര വേദനയാണ് ഉണ്ടായത്. ആശുപത്രിയില്‍ എത്തിയത് തന്നെ വലിയ ഭാഗ്യമായി. ആശുപത്രി ജീവനക്കാര്‍ പൊന്നുപോലെ നോക്കി, നടി പറയുന്നു.

  'ഡെങ്കു; ഇതൊരു പകരുന്ന അസുഖമല്ല. കൊതുക് പടര്‍ത്തിയാല്‍ മാത്രമേ ഇത് വേറൊരാളിലേക്ക് എത്തുകയുളളൂ. മൂന്നാമത്തെ കാര്യം ഇത് അഴുക്കു വെളളത്തില്‍ ഉണ്ടാവുന്ന സ്റ്റാന്‍ഡേര്‍ഡ് കുറഞ്ഞ കൊതുകല്ല. റബ്ബര്‍ തോട്ടത്തില്‍ വെച്ചിരിക്കുന്ന ചിരട്ടയില്ലെ?, ചിരട്ടയ്ക്കത്ത് നല്ല ഫ്രഷ് വാട്ടറായിരിക്കുമല്ലോ. ഇത് ഫ്രഷ് വാട്ടറില്‍ മാത്രം ഉണ്ടാകുന്ന കൊതുകാണ്. അതുകൊണ്ട് നമ്മള് ചെളിവെളളത്തില്‍ ഇറങ്ങിനടന്നത് കൊണ്ടല്ല ഡെങ്കിപ്പനി വരുന്നത്. ഡെങ്കു ഉണ്ടാവുന്നത് ഫ്രഷ് വാട്ടറിലാണ്, അഴുക്കുവെളളത്തിലല്ല. അതുകൊണ്ട് വീടും പരിസരവും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കണം. തങ്കക്കൊലുസ് നിലമ്പൂരാണ്. ഇന്ന് ഡിസ്ചാര്ജ്ജ് ആവാന്‍ സാധ്യതയുണ്ടെന്നും', നടി പറഞ്ഞു.

  Read more about: sandra thomas
  English summary
  sandra thomas opens up her five days icu experience, latest video goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X