For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മേക്കപ്പിന് വേണ്ടി മാത്രം ഒന്നര മണിക്കൂര്‍, കെജിഎഫ് 2വിലെ അധീരയെ കുറിച്ച് സഞ്ജയ് ദത്ത്‌

    |

    തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കെജിഎഫ് 2. റോക്കിംഗ് സ്റ്റാര്‍ യഷ് നായകനാവുന്ന സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നൂറ് മില്യണിലധികം വ്യൂസാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്‌റെ ടീസറിന് മണിക്കൂറുകള്‍ക്കുളളില്‍ ലഭിച്ചത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഇത്തവണയും അഞ്ച് ഭാഷകളിലായിട്ടാണ് റിലീസിങ്ങിനൊരുങ്ങുന്നത്.

    കെജിഎഫിന്‌റതായി പുറത്തിറങ്ങിയ ആദ്യ ഭാഗം മികച്ച പ്രതികരണത്തോടൊപ്പം 200 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു. യഷിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. കൂടാതെ കന്നഡ സിനിമാ ഇന്‍ഡസ്ട്രിക്കും അഭിമാനമായി മാറി ചിത്രം.

    കന്നഡത്തിനൊപ്പം തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും കെജിഎഫ് ആദ്യം ഭാഗം പുറത്തിറങ്ങിയിരുന്നു. അതേസമയം കെജിഎഫ് 2 വില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത് ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്താണ്. റോക്കിഭായുടെ കൊടുംക്രൂരനായ വില്ലന്‍ വേഷമാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ മുന്‍പ് വ്യക്തമാക്കിയിരുന്നു.

    നടന്റെതായി നേരത്തെ പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറി. കെജിഎഫ് 2 ടീസറില്‍ സഞ്ജയ് ദത്തിന്‌റെ കഥാപാത്രത്തെയും കാണിച്ചിരുന്നു. അതേസമയം സഞ്ജയത്ത് ദത്തും വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് കെജിഎഫ് 2. ബ്രഹ്മാണ്ഡ ചിത്രത്തിലെ അനുഭവങ്ങള്‍ ഒരഭിമുഖത്തില്‍ നടന്‍ പങ്കുവെച്ചിരുന്നു.

    ഇതുവരെ താന്‍ ചെയ്തിട്ടുളളതില്‍ വെച്ച് എറ്റവും വ്യത്യസ്തനായ കഥാപാത്രമാണ് കെജിഎഫ് ചാപ്റ്റര്‍ ടൂവിലേതെന്ന് നടന്‍ പറയുന്നു. അധീരയാവാന്‍ ഒന്നര മണിക്കൂര്‍ മേക്കപ്പാണ് വേണ്ടി വന്നത്. ഒപ്പം കഥാപാത്രത്തെ ഉള്‍ക്കൊളളാന്‍ ശാരീരികമായും മാനസികമായും തയ്യാറെടുപ്പുകള്‍ വേണ്ടി വന്നൂവെന്നും നടന്‍ പറയുന്നു. തന്നെ സംബന്ധിച്ച് തിരക്കഥയും കഥാതന്തുവും ആണ് കഥാപാത്രത്തെ സൃഷ്ടിക്കുന്നത്.

    എല്ലാ കഥാപാത്രങ്ങള്‍ക്കും അതിന്‌റെതായ പ്രാധാന്യമുണ്ട്. ഓരോ ക്യാരക്ടര്‍ ചെയ്യുമ്പോഴും പ്രേക്ഷകര്‍ നമ്മളില്‍ നിന്നും പുതിയ ചിലത് പ്രതീക്ഷിക്കുന്നു. അധീരയും അത്തരമൊരു ക്യാരക്ടറാണ്. ഭയരഹിതനും ശക്തനും കരുണയുമില്ലാത്തവനുമാണ്. യഷും ഞാനും തമ്മിലുളള എറ്റുമുട്ടലുകള്‍ വളരെ സ്വാഭാവികമായും രസകരമായും ചിത്രീകരിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത് പറഞ്ഞു.

    അതേസമയം ആക്ഷന്‍ രംഗങ്ങള്‍ ധാരാളമായുളള ചിത്രമാണ് കെജിഎഫ് 2വെന്നും നടന്‍ പറഞ്ഞു. സിനിമയെ കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്നും പ്രേക്ഷകര്‍ തിയ്യേറ്ററുകളില്‍ ആസ്വദിക്കട്ടെയെന്നും സഞ്ജയ് ദത്ത് വ്യക്തമാക്കി. അതേസമയം ശ്രീനിധി ഷെട്ടി തന്നെ ഇത്തവണയും നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ഠനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒപ്പം പ്രകാശ് രാജും കെജിഎഫ് 2വില്‍ പ്രാധാന്യമുളള ഒരു റോളില്‍ എത്തുന്നു.

    കരീന കപൂറിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    Read more about: kgf yash sanjay dutt
    English summary
    sanjay dutt talks about his character in big budget kannada movie kgf 2
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X