twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേമ സിനിമ പോലെയാകും ജീവിതമെന്ന് വിചാരിച്ചു!! ജീവിതത്തെ കുറിച്ച് നടി ശാന്തികൃഷ്ണ

    പത്തൊന്‍പതാമത്തെ വയസ്സില്‍ വിവാഹം കഴിച്ച് സിനിമയില്‍ നിന്ന് മാറി നിന്നു

    By Ankitha
    |

    1980കളിലെ നായികമാരെ കുറിച്ച് ചോദിച്ചാൽ ആദ്യം പറയുന്ന പേരുകളിലൊന്ന് ശാന്തികൃഷ്ണയുടേതായിരിക്കും. 1976ൽ സിനിമയിൽ എത്തിയെങ്കിലും പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഭരതന്റെ നിദ്ര എന്ന ചിത്രമാണ്. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയായ ഒരു പെൺകുട്ടിയാണ് ശാന്തി കൃഷ്ണ അവതരിപ്പിച്ചത്. ചിത്രത്തിന് വേണ്ടവിധത്തിലുള്ള അംഗീകരം ലഭിച്ചില്ലെങ്കിലും ശാന്തികൃഷ്ണ എന്ന നടിയ്ക്ക് നിദ്രയിലൂടെ പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം നേടിയിരുന്നു.

    എന്നാൽ വേര് ഉറപ്പിച്ചു തുടങ്ങിയപ്പോൾ തന്നെ ശാന്തികൃഷ്ണ സിനിമയിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. പിന്നെ താരത്തിന്റെ ജീവിതത്തിൽ ഒരു സിനിമയെ വെല്ലുന്ന സംഭവവികാസങ്ങളായിരുന്നു നടന്നത്. ഇപ്പോഴിതാ ശാന്തികൃഷ്ണ തന്റെ ജീവിതത്തിൽ നേരിട്ടവെല്ലുവിളിയെ കുറിച്ച് മനസ്സ് തുറക്കുകയാണ്. മാതൃഭൂമിയുടെ കപ്പ ടിവി ഹാപ്പിനെസ് പ്രൊജക്ടിൽ സംസാരിക്കുകയായിരുന്നു താരം.

    സിനിമയിൽ എത്തിയത്

    സിനിമയിൽ എത്തിയത്

    ഒരു പ്ലാനിങ്ങുമില്ലാതെയായിരുന്നു സിനിമയിൽ എത്തിയത്. ചെറുപ്പമുതലെ അഭിനയവും പാട്ടും ഡാൻസുമൊക്കെ ഇഷ്ടമായിരുന്നു. അതിനാൽ തന്നെ ഭരതൻ സാറിനെ പോലെയൊരു സംവിധായകന്റെ സിനിമയിൽ ഒരു അവസരം ലഭിച്ചപ്പോൾ ഒരു വലിയ കാര്യമായിട്ടാണ് തോന്നിയത്. എന്നാൽ സിനിമയിൽ പോകുന്നതിൽ ചെറിയ പ്രശ്നങ്ങൾ വീട്ടിൽ നിന്നുണ്ടായിരുന്നു. സഹോദരൻ വഴിയാണ് സിനിമയിൽ എത്തിപ്പെടുന്നതെന്നും ശാന്തികൃഷ്ണ പറഞ്ഞു.

    പത്തെമ്പതാമത്തെ വയസ്സിലെ വിവാഹം

    പത്തെമ്പതാമത്തെ വയസ്സിലെ വിവാഹം

    പത്തൊൻപതാമത്തെ വയസ്സിൽ വിവാഹം കഴിച്ചതും പിന്നീട് സിനിമയിൽ നിന്ന് മാറി നിന്നതും ഒരു പക്വതയില്ലാതെ എടുത്ത ഒരു തീരുമാനമായിരുന്നു. അന്ന് കണ്ടിരുന്ന പ്രണയ സിനിമകളാണ് യഥാർഥ ജീവിതമെന്ന് തെറ്റിധരിച്ചിരുന്നു. പക്ഷെ യാഥാർഥ്യം അങ്ങനെയല്ലായിരുന്നു. അച്ഛനും അമ്മയും പറഞ്ഞത് അന്ന് കേട്ടിരുന്നില്ല. എല്ലാം തന്നെ കൊണ്ട് ഒറ്റയ്ക്ക് കഴിയുമെന്ന് കരുതി.

    അമ്മ കൂടെയുണ്ടാകും

    അമ്മ കൂടെയുണ്ടാകും

    വിവാഹശേഷവും അമ്മയുമായി അടുത്ത ആത്മ ബന്ധമായിരുന്നു പുലർത്തിയിരുന്നത്. അത്രയ്ക്ക് അടുത്ത സുഹൃത്തുക്കളായിരുന്നു ഞാനും അമ്മയും. ജീവിതത്തിൽ എന്ത് പ്രശ്നമുണ്ടായാലും അമ്മ കൂടെ കാണുമെന്നുള്ള വിശ്വാസം തനിയ്ക്ക് ഉണ്ടായിരുന്നെന്നും ശാന്തി കൃഷ്ണ പറഞ്ഞു.

     രണ്ടാമത്തെ വിവാഹ മോചനം

    രണ്ടാമത്തെ വിവാഹ മോചനം

    എന്നാൽ രണ്ടാമത്തെ വിവാഹ മോചനം കുറച്ചു കൂടി സങ്കീർണ്ണമായിരുന്നു. അതിന്റെ കാരണം തനിയ്ക്ക് കുട്ടികൾ ഉണ്ടായിരുന്നു. ഒരു അമ്മയെന്ന നിലയിൽ എന്ത് തീരുമാനമെടുത്താലും അത് കുട്ടികളെ ബാധിക്കുമോ എന്ന ചിന്ത നമുക്ക് ഉണ്ടാകും. ആ സമയത്ത് ശരിയ്ക്കു ഒരു റോബോട്ടിനെ പോലെയാണ് ജീവിച്ചത്. ഒരു കൊക്കൂണിലായിരുന്നുജീവിതം. അതിൽ നിന്ന് രക്ഷനേടാൻ സുഹൃത്തുക്കളും കുടുംബാവും ഒപ്പമുണ്ടായിരുന്നു.

     സന്തോഷം  വന്നത്

    സന്തോഷം വന്നത്

    ജീവിതത്തിൽ എനിയ്ക്ക് എന്തുകൊണ്ട് ഇങ്ങനെ ആയിക്കൂട എന്ന് തോന്നിയിരുന്നു. ഇപ്പോൾ താൻ ചെയ്യുന്ന എല്ലാ കാര്യത്തിലും സന്തോഷം കണ്ടെത്താൻ സാധിക്കുന്നുണ്ട്. ഞാൻ പണ്ടത്തതിനെക്കാൾ കൂടുതൽ സംസാരിക്കുന്നുണ്ട്. താനൊരു സംസാരപ്രിയയാണെന്ന് എനിയ്ക്ക് തന്നെ തോന്നുന്നുണ്ടെന്നും ശാന്തികൃഷ്ണ പറഞ്ഞു.

     സിനിമയിലെ മത്സരങ്ങളെ കുറിച്ച്

    സിനിമയിലെ മത്സരങ്ങളെ കുറിച്ച്

    സിനിമയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ശാന്തികൃഷ്ണ പറഞ്ഞു. പണ്ട് സിനിമയിൽ മത്സരമൊന്നുമില്ലായിരുന്നു. ഓരേ തരം കഥാപാത്രങ്ങൾ ചെയ്യാൻ ഓരേ നടിമാർ ഉണ്ടായിരുന്നു. ഗ്ലാമറസ്സ് റോളുകൾ അധികവും ചെയ്യുന്നത് അംബികയായിരുന്നു. ദു:ഖപുത്രി കഥാപാത്രങ്ങൾ ചെയ്യാൻ ഞാനും ജലജയും മേനകയും എന്നിങ്ങനെയുണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല് കുറെ നടിമാർ സിനിമയിൽ എത്തുന്നുണ്ട്. രണ്ട് സിനിമകൾക്ക് ശേഷം ഇവരെ കാണാതാവുകയാണ്.

    English summary
    santhi krishana says about his relationship
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X