twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെ അധികം ട്രോളണ്ട!!! ചോദിക്കാനും പറയാനും ആളുണ്ട്!!! സന്തോഷ് പണ്ഡിറ്റ് ഡാ!!!

    മോഹന്‍ലാലിന്റെ ദേശീയ പുരസ്‌കാരത്തേക്കുറിച്ച് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പേജ്. മോഹന്‍ലാലിന് അവസാന നിമിഷം നിസാര കാരണങ്ങളാല്‍ നഷ്ടമായ ദേശീയ പുരസ്‌കാരങ്ങളേക്ക് പറയുന്നതാണ് പോസ്റ്റ്.

    By Karthi
    |

    മലയാള സിനിമാലോകം ഇപ്പോള്‍ ഏറെയും സംസാരിക്കുന്നത് മോഹന്‍ലാലിന് ലഭിച്ച ദേശീയ അവാര്‍ഡിനേക്കുറിച്ചാണ്. മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് മോഹന്‍ലാലിന് ലഭിച്ചത്. മോഹന്‍ലാലിനേക്കാള്‍ അര്‍ഹതയുള്ള വേറെയും താരങ്ങള്‍ ഉണ്ടായിരുന്നെന്നാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന അഭിപ്രായം.

    മോഹന്‍ലാലിന്റെ സുഹൃത്തായ പ്രിയദര്‍ശനായിരുന്നു ജൂറി ചെയര്‍മാന്‍. ഈ സൗഹൃദമാണ് അവാര്‍ഡിന് കാരണമെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലിനെ പരിഹസിക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

    വിനായകന് നിഷേധിക്കപ്പെട്ട അവാര്‍ഡ്

    വിനായകന് നിഷേധിക്കപ്പെട്ട അവാര്‍ഡ്

    മോഹന്‍ലാലിനെ പിന്തള്ളി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകന് ദേശീയ പുരസ്‌കാരം ലഭിക്കാതെ മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിനായകന് മികച്ച സ്വഭാവ നടനുള്ള വിഭാഗത്തില്‍ രണ്ട് വോട്ടിനാണ് പിന്തള്ളപ്പെട്ടത്.

    നിഷേധിക്കപ്പെട്ട അവാര്‍ഡുകള്‍

    നിഷേധിക്കപ്പെട്ട അവാര്‍ഡുകള്‍

    വിനായകന് അവാര്‍ഡ് നിഷേധിക്കപ്പെട്ടപ്പോള്‍ ഉറഞ്ഞ് തുള്ളുന്ന സോഷ്യമീഡിയ വിപ്ലവകാരികളെ ചില നിഷേധങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. മോഹന്‍ലാലിന് ലൊട്ടുലൊടുക്ക് കാരണങ്ങള്‍ പറഞ്ഞ നിഷേധിച്ച ദേശീയ പുരസ്‌കാരങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

    പത്രം വായിച്ച് തുടങ്ങുന്നതിന് മുമ്പ്

    പത്രം വായിച്ച് തുടങ്ങുന്നതിന് മുമ്പ്

    ആകെ പത്ത് അവാര്‍ഡുകളാണ് അവസാന റൗണ്ടില്‍ മോഹന്‍ലാലിന് നഷ്ടപ്പെട്ട് പോയത്. താന്‍ പത്ര വായിച്ച് തുടങ്ങുന്നതിന് മുമ്പ് മോഹന്‍ലാലിന് നിഷേധിക്കപ്പെട്ട അവാര്‍ഡുകളേക്കുറിച്ച് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. 1988ല്‍ പാദമുദ്ര, 1989ല്‍ ദശരഥം, 1991ല്‍ വാസ്തുഹാര, 1992ല്‍ സദയം, 1995ല്‍ കാലാപാനി, 1997ല്‍ ഇരുവര്‍ ഇവയാണ് ആ ആറ് അവാര്‍ഡുകള്‍.

    തന്മാത്ര

    തന്മാത്ര

    താന്‍ ശ്രദ്ധിച്ചു തുടങ്ങിയതിലെ ആദ്യ നഷ്ടം 2005ലായിരുന്നെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. അല്‍ഷിമേഴ്‌സ് രോഗിയായ രമേശനായി തകര്‍ത്തഭിനയിച്ച തന്മാത്ര അവസാന നിമിഷം വരെ പ്രതീക്ഷ നല്‍കിയ ചിത്രമായിരുന്നു. പക്ഷെ ജൂറി പുരസ്‌കാരത്തിന് വിഷയമായക്കിയത് നടന്മാരുടെ അഭിനയത്തെയായിരുന്നില്ല. അവരുടെ പ്രായത്തേയും ഇനിയും അവാര്‍ഡ് ലഭിക്കാനുള്ള സാധ്യതേയുമാണ് പരിഗണിച്ചത്. അങ്ങനെ അക്കൊല്ലത്തെ അവാര്‍ഡ് ബ്ലാക്കിലെ അഭിനയിത്തിന് അമിതാഭ് ബച്ചന് ലഭിച്ചു.

    പ്രകാശ് രാജിന്റെ കാഞ്ചിവരം

    പ്രകാശ് രാജിന്റെ കാഞ്ചിവരം

    2007ല്‍ തമിഴ് ചിത്രം കാഞ്ചീവരമായിരുന്നു മോഹന്‍ലാലിന് വെല്ലുവിളിയായത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരത്തിലെ അഭിനയത്തിന് പ്രകാശ് രാജിനായിരുന്നു അക്കൊല്ലത്തെ അവാര്‍ഡ്. പരദേശിയിലെ വലിയകത്ത് മിസയായി മോഹന്‍ലാല്‍ അവസാന റൗണ്ടില്‍ എത്തി. എട്ടംഗ ജൂറിയില്‍ രണ്ടുപേര്‍ക്കും കിട്ടയത് നാല് വോട്ടുകള്‍ വീതം. ഒടുവില്‍ ചെയര്‍മാന്റെ കാസ്റ്റിംഗ് വോട്ട് പ്രകാശ് രാജിനെ തുണച്ചു.

     ഭ്രമരത്തിലെ ശിവന്‍കുട്ടി

    ഭ്രമരത്തിലെ ശിവന്‍കുട്ടി

    ഭ്രമരത്തിലെ ശിവന്‍കുട്ടിയായി വീണ്ടും വിസ്മയിപ്പിച്ച മോഹന്‍ലാലിന് പക്ഷെ ദേശീയ അവാര്‍ഡ് ലഭിച്ചില്ല. പ്രകടനം മോശമായതല്ലായിരുന്നു കാരണം. സ്‌കിസോഫ്രീനിക്കായ ആ കഥാപാത്രത്തിന്റെ പ്ലേസിംഗ് ശരിയായില്ലെന്നും സിനിമയുടെ കഥ യുക്തി ഭദ്രമല്ലെന്നുമുള്ള ലൊട്ടുലൊടുക്ക് ന്യായം പറഞ്ഞാണ് ജൂറി അവാര്‍ഡ് നിഷേധിച്ചത്.

     കഥാപാത്രത്തിന് ദൈര്‍ഘ്യം കുറഞ്ഞു

    കഥാപാത്രത്തിന് ദൈര്‍ഘ്യം കുറഞ്ഞു

    കഥാപാത്രത്തിന് ദൈര്‍ഘ്യം കുറഞ്ഞു എന്ന കാരണം പറഞ്ഞാണ് ഏറ്റവും ഒടുവില്‍ 2011ല്‍ ദേശീയ അവാര്‍ഡില്‍ നിന്നും മോഹന്‍ലാലിനെ പിന്തള്ളിയത്. ദൈര്‍ഘ്യം കുറഞ്ഞതിനാല്‍ പ്രധാന കഥാപാത്രമായി പരിഗണിക്കാനാകില്ലെന്നായിരുന്നു ജൂറിയുടെ ന്യായം. പ്രണയത്തിലെ മാത്യൂസ് എന്ന കഥാപാത്രമായുള്ള പ്രകടനത്തെ ഒഴിവാക്കാന്‍ ജൂറിക്ക് മറ്റ് കാരണങ്ങളില്ലായിരുന്നു.

    ആരോടും പരാതിപ്പെട്ടില്ല

    ആരോടും പരാതിപ്പെട്ടില്ല

    പത്ത് തവണ ദേശീയ പുരസ്‌കാരത്തിന്റെ പടിവാതില്‍ക്കല്‍ നിന്ന് തഴയപ്പെട്ടിട്ടും ആരോടും പരാതിപ്പെട്ടില്ല. പകരം വീണ്ടും വീണ്ടും വാശിയോടെ അഭിനയിച്ച് ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ചുകൊണ്ടേയിരിക്കുന്നു. ഹിന്ദിയും തമിഴുംപോലുള്ള ഭാഷകളോട് പൊരുതി നാല് ദേശീയ പുരസ്‌കാരങ്ങള്‍ മലയാളത്തിന് നേടിത്തന്നു.

    സംസ്ഥാന അവാര്‍ഡുകള്‍

    സംസ്ഥാന അവാര്‍ഡുകള്‍

    നാല് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാലിന് ലഭിച്ച സംസ്ഥാന പുരസ്‌കാരങ്ങളേക്കുറിച്ച് പറഞ്ഞാണ് സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് അവസാനിക്കുന്നത്. അതിങ്ങനെയാണ്, ' പിന്നെ സംസ്ഥാന അവാര്‍ഡ്... അതൊരു ആറെണ്ണം ഇരിപ്പുണ്ട് അങ്ങേരുടെ അലമാരയില്‍. ആറെണ്ണം!!!'

    English summary
    Santhosh Pandit post a write up about Mohanlal's National Award in his Facebook page. He pointing Mohanlal's lost National Awards.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X