twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജിമ്മിക്കി കമ്മല്‍ ഉണ്ടാക്കയത് ഞാനായിരുന്നെങ്കില്‍ ഭൂകമ്പം സംഭവിക്കുമായിരുന്നു; സന്തോഷ് പണ്ഡിറ്റ്

    By Aswini
    |

    സമീപലാകത്ത് മലയാള സിനിമാ ലോകത്ത് തരംഗമായ ഗാനമാണ് വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച എന്റമ്മേന്റെ ജിമ്മിക്കി കമ്മല്‍ എന്ന് തുടങ്ങുന്ന പാട്ട്. പ്രത്യേകിച്ചൊരു അര്‍ത്ഥമോ രാഗമോ ഇല്ലാത്ത പാട്ടിന് ഇതരമലയാളികള്‍ പോലും ചുവടുവച്ചു.

    ഒടിയനും മാമാങ്കവും ഏറ്റുമുട്ടിയാല്‍ ആര് ജയിക്കും, മത്സരം മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍!ഒടിയനും മാമാങ്കവും ഏറ്റുമുട്ടിയാല്‍ ആര് ജയിക്കും, മത്സരം മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍!

    ഇങ്ങനെ ഒരു പാട്ട് താനാണ് ഉണ്ടാക്കിയത് എങ്കില്‍ കേരളത്തില്‍ സംഭവിക്കുമായിരുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് സിനിമ ഒരു വ്യവസായം മാത്രമാണെന്ന് പണ്ഡിറ്റ് തുറന്നടിച്ചത്.

    മേക്കോവര്‍ നടത്തി മുഖം തന്നെ മാറ്റിയ മലയാളി നടി, ഇതാരാണെന്ന് പറയാമോ?മേക്കോവര്‍ നടത്തി മുഖം തന്നെ മാറ്റിയ മലയാളി നടി, ഇതാരാണെന്ന് പറയാമോ?

    ഭയന്നില്ല ആരെയും

    ഭയന്നില്ല ആരെയും

    പ്രത്യാഘാതങ്ങളെ കുറിച്ച് കൂസലാക്കാതെ തുറന്ന് പറച്ചിലുകളിലൂടെയും പ്രതികരണങ്ങളിലൂടെയും എന്നും വാര്‍ത്തകളില്‍ നിറയുന്ന സന്തോഷ് പണ്ഡിറ്റ് ജിമ്മിക്കി കമ്മല്‍ എന്ന പാട്ടില്‍ തന്റെ നിലപാട് വ്യക്തമാക്കി.

    വ്യവസായമാണ് സിനിമ

    വ്യവസായമാണ് സിനിമ

    കലയെയോ സംഗീതത്തെയോ പ്രോത്സാഹിപ്പിക്കാനല്ല ആരും സിനിമ എടുക്കുന്നത്. അത്യന്തികമായി പണം തന്നെയാണ് ലക്ഷ്യം. ആ രീതിയില്‍ ജിമ്മിക്കി കമ്മല്‍ നല്ല രീതിയില്‍ തന്നെ വില്‍ക്കപ്പെട്ടു എന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

    ഞാനായിരുന്നെങ്കില്‍

    ഞാനായിരുന്നെങ്കില്‍

    താനാണ് ആ പാട്ട് എഴുതി കംപോസ് ചെയ്തിരുന്നത് എങ്കില്‍, വാക്കുകളടക്കം കീറിമുറിച്ച് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമായിരുന്നു എന്നും ഒരു സക്‌സസ്ഫുള്‍ വ്യക്തിയുടെ പേരില്‍ ഇറങ്ങിയത് കൊണ്ട് ആ പാട്ടിനെ ജനങ്ങള്‍ ഏറ്റെടുത്തു എന്നും പണ്ഡിറ്റ് പറഞ്ഞു.

    ആശംസകള്‍

    ആശംസകള്‍

    എന്തായാലും ഒരു ബിസിനസ്സ് എന്ന നിയില്‍ ജിമ്മിക്കി കമ്മല്‍ നല്ല രീതിയില്‍ വിറ്റുപോയെന്ന് പറഞ്ഞ സന്തോഷ് പണ്ഡിറ്റ്, അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ആശംസകള്‍ നേര്‍ന്നു.

    മുഖ്യധാരയിലേക്ക്

    മുഖ്യധാരയിലേക്ക്

    സ്വയം സിനിമ എഴുതി സംവിധാനം ചെയ്ത് അഭിനയിക്കുന്ന സന്തോഷ് പണ്ഡിറ്റ് ആദ്യമായി മറ്റൊരാളുടെ സിനിമയില്‍ അഭിനയിച്ചുകൊണ്ട് മുഖ്യധാരയില്‍ എത്തുകയാണ്. മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് അഭിനയിച്ചത്.

    English summary
    Santhosh Pandit About the son Jimmikki Kammal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X