For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചില ചാനലുകാര്‍ ഇപ്പോഴും വേദനിക്കുന്ന കോടീശ്വരന്മാരുടെ വിശേഷങ്ങളാണ് പറയുന്നത്: സന്തോഷ് പണ്ഡിറ്റ്

  |

  സിനിമകള്‍ക്കൊപ്പം സാമൂഹിക സേവനരംഗത്തും സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. ദുരിതമനുഭവിക്കുന്നവര്‍ക്കെല്ലാം സഹായ ഹസ്തവുമായി നടന്‍ എപ്പോഴും എത്താറുണ്ട്. സന്തോഷ് പണ്ഡിറ്റ് നടത്തിയ സാമൂഹിക സേവനങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിമര്‍ശിച്ചവരും തളളിപറഞ്ഞവരുമെല്ലാം പിന്നീട് നടന്റെ ആരാധകരായി മാറിയിരുന്നു. തന്റെ സിനിമകള്‍ക്ക് ലഭിക്കാറുളള കളക്ഷനില്‍ ചെറിയൊരു ശതമാനം ഇത്തം പ്രവര്‍ത്തനങ്ങള്‍ക്കായി നടന്‍ നീക്കിവെക്കാറുണ്ട്.

  അതേസമയം സന്തോഷ് പണ്ഡിറ്റിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കൊറോണാ കാരണം എന്ടെ ചിത്രീകരണം മുടങ്ങിയപ്പോള് ആ സമയം പരമാവധി കുഞ്ഞു ചാരിറ്റിക്കായ് ഞാ൯ സമയം മാറ്റി വെച്ചു. ജൂണ്‍ ഒന്ന് മുതല്‍ തുടങ്ങിയ എന്ടെ പര്യടനം തുടരുകയാണ്. വയനാട് ജില്ലയില് ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ കണ്ടെത്തി ഇനിയും കുറേ ടിവികള് കൂടി നല്കുന്നുണ്ട്.

  കൂടെ നി൪ധനരായ വീട്ടമ്മമാ൪ക്ക് പശു, ആട് , കോഴി, തയ്യില് മെഷീ൯, വാഴ കന്ന്, തയ്ക്കുവാനുള്ള വസ്ത്രങ്ങളും നല്കി വരുന്നു. ഇതിനിടയില് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും, അട്ടപ്പാടി കോളനികളിലും, താനൂ൪, പൊന്നാനി മത്സ്യ ബന്ധന മേഖലയിലും ചെറിയ സഹായങ്ങള് ചെയ്യുവാനായ്. എന്ടെ വയനാട് ജില്ലാ പര്യടനം തുടരുന്നു.

  ഈയ്യിടെ ചില "വേദനിക്കുന്ന കോടീശ്വരന്മാ൪" തങ്ങള് സാമ്പത്തികമായ് ബുദ്ധിമുട്ടുന്നേ എന്നും പറഞ്ഞ് നിരവധി ഫേസ്ബുക്ക് പോസ്റ്റ്‌
  ഇടുന്നത് ശ്രദ്ധയില് പെട്ടു. ഈ കോടീശ്വരന്മാരുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണെങ്കില് പിന്നെ ഇവിടുത്തെ സാധാരണക്കാരുടേയും, പാവപ്പെട്ടവരുടേയും അവസ്ഥ എത്രമാത്രം പരിതാപകരവും, ദയനീയവും ആണെന്ന് ഊഹിക്കാമല്ലോ.

  കൊറാണ വന്നതോടെ ബസ്സ് ഗതാഗതം ഭൂരിഭാഗവും നിന്നു പോയതും, ഓടുന്ന ബസ്സില് തന്നെ കൊറോണാ പേടി കാരണം ആള് കയറാതെ വന്നതോടെ പൊതു ഗതാഗതവും, നിരവധി ബിസ്സിനസ്സ് സംരംഭങ്ങളും തക൪ന്നു. കൂടെ നിരവധി വ്യാപാര സ്ഥാപനങ്ങളും തക൪ന്നു.
  ബാങ്ക് വായ്പ എടുത്തും, പലരില് നിന്നും കടം എടുത്തും പുതിയ ഷോപ്പ് തുടങ്ങിയ പലരും കടം കയറി നെട്ടോട്ടം ഓടുകയാണ്.

  കൂലി പണിക്കാരും, ഓട്ടോ ഡ്രൈവ൪മാരും, ഷോപ്പില് സഹായികളായ് പോയ തൊഴിലാളികളും, മറ്റു ദിവസ വേതനത്തില് ജീവിക്കുന്നവരും എല്ലാം വളരെ കഷ്ടപ്പാടിലും, പട്ടിണിയിലും ആണ്. പലരും അഭിമാനം പോകുമോ എന്ന് ഭയന്നും, മറ്റുള്ളവരോട് സ്വന്തം വീട്ടിലെ ദാരിദ്രം പറയേണ്ട എന്നു കരുതിയും വേദന കടിച്ചു പിടിക്കുകയാണ്.

  സ്‌കൂള്‍, കോളേജ് വിദ്യാ൪ത്ഥികളും ശരിയായ രീതിയില് വിദ്യാഭ്യാസം ലഭിക്കാത്തത് കാരണവും, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ടിലി ഇല്ലാത്തത് കാരണവും, മൊബൈലിന് റേഞ്ച് ഇല്ലാത്തതിനാലും കഷ്ടപ്പെടുകയാണ്. പക്ഷേ ഇന്ന് കേരളത്തിലെ ചില ചാനലുകാ൪ ഇപ്പോഴും "വേദനിക്കുന്ന കോടീശ്വരന്മാരുടെ" വിശേഷങ്ങളാണ് അറിയിക്കുന്നത്.

  പാവപ്പെട്ടവനെ ആ൪ക്കും വേണ്ടാ. നല്ല കാലത്ത് അവരുടെ പണവും, സമയവും, ലൈക്കും, ഷെയറും എല്ലാ പണക്കാ൪ക്കും വേണം..നടക്കട്ടെ.. (വാല് കഷ്ണം..'' ജയിച്ചവനു മാത്രമേ ചരിത്രമുള്ളൂ . തോറ്റവൻെറ സ്ഥാനം ചവറ്റുകുട്ടയിലാണ്. '' പാവപ്പെട്ടവരേ, തോറ്റതു മതി. ജാതി, മത, രാഷ്ട്രീയം മറന്ന് ഇനിയെങ്കിലും സംഘടിക്കാൻ പഠിക്കുക. മദ്യപാന, പുകവലി ശീലമുള്ളവ൪ അത് അവസാനിപ്പിക്കുക. ശ്രമിച്ചാല് നമുക്കും ചരിത്രമെഴുതാം.

  Read more about: santhosh pandit
  English summary
  santhosh pandit posted about his charity activity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X