twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുരുഷന്മാരെ കൈയ്യിലെടുക്കാന്‍ സെക്‌സ് സീനില്‍ അഭിനയിക്കുന്നില്ലേ; പാര്‍വ്വതിയോട് പണ്ഡിറ്റിന്റ ചോദ്യം

    By Aswini
    |

    Recommended Video

    'നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങള്‍ സിനിമ എടുത്തോളൂ' | filmibeat Malayalam

    കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിനെതിരെ നടി പാര്‍വ്വതി നടത്തിയ പരമാര്‍ശം വിവാദമായി മാറുകയാണ്. മമ്മൂട്ടിയെ പോലൊരു നടന്റെ കഥാപാത്രത്തെ വിമര്‍ശിക്കാന്‍ പാര്‍വ്വതിയ്ക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്ന് ആരാധകര്‍ ചോദിയ്ക്കുന്നു. സിനിമയെ സിനിമയായി കാണണം എന്നാണ് മറ്റഒരു കൂട്ടുരുടെ പക്ഷം.

    സിഗരറ്റ് കുറ്റി കൊണ്ട് അവന്‍ എന്നെ പൊള്ളിച്ചു, പ്രണയത്തിന്റെ പേരില്‍ അത് സഹിച്ചു എന്ന് പാര്‍വ്വതിസിഗരറ്റ് കുറ്റി കൊണ്ട് അവന്‍ എന്നെ പൊള്ളിച്ചു, പ്രണയത്തിന്റെ പേരില്‍ അത് സഹിച്ചു എന്ന് പാര്‍വ്വതി

    ഇപ്പോഴിതാ പാര്‍വ്വതിയുടെ പരമാര്‍ശത്തോട് സന്തോഷ് പണ്ഡിറ്റും പ്രതികരിച്ചിരിയ്ക്കുന്നു. പേര് പറയാതെയാണ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ പാര്‍വ്വതിക്ക് മറുപടി നല്‍കിയിരിയ്ക്കുന്നത്. സിനിമ എന്നത് ഒരു വ്യവസായമാണെന്നും അതിന് വേണ്ടി എന്തും ചെയ്യാം എന്നുമാണ് പണ്ഡിറ്റ് പറയുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്ന് വായിക്കാം...

    നടിയുടെ പരമാര്‍ശം

    നടിയുടെ പരമാര്‍ശം

    ഒരു പ്രമുഖ നടി ഒരു പ്രമുഖ ചലച്ചിത്ര മേളക്കിടയില്‍ ഒരു പ്രമുഖ നടെന്റ ഒരു പ്രമുഖ സിനിമയിലെ ചില സംഭാഷണങ്ങള്‍ സ്ത്രീ വിരുദ്ധമാണ് എന്നു അഭിപ്രായപ്പെട്ടല്ലോ.... യഥാര്‍ത്ഥത്തില്‍ ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും തിരക്കഥ, സംവിധാനം, നിര്‍മാണം, എല്ലാം ആണുങ്ങളാകും. അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ എങ്ങനെ കാണുവാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുക.

    ബിസിനസ് ആണ് ലക്ഷ്യം

    ബിസിനസ് ആണ് ലക്ഷ്യം

    പ്രേക്ഷകരില്‍ ഭൂരിഭാഗവും പുരുഷന്മാരാണെന്നു കരുതി, അവരെ കൈയ്യിലെടുത്തു ബിസിനസ്സു നടത്തുവാന്‍ Glamour scenes, sex scenes , Double meaning words എല്ലാം സിനിമയില്‍ കൊണ്ടു വരുന്നു....ഈ ബിസിനസ്സില്‍ പുരുഷന്മാര്‍ പലപ്പോഴും വിജയിക്കുന്നുമുണ്ട്.... മുടക്കു തിരിച്ചു പിടിക്കുക, നന്നായ് ബിസിനസ്സു ചെയ്യുക എന്നത് മാത്രമാണ് അവാര്‍ഡ് സിനിമാ ചെയ്യുന്നവരുടേരും, വാണിജ്യ സിനിമ ചെയ്യുന്നവരുടെയും ഏക ലക്ഷൃം...

    വിഷമം ഉള്ള സ്ത്രീകളോട്

    വിഷമം ഉള്ള സ്ത്രീകളോട്

    അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല. ഈ അവസ്ഥ കണ്ടു ഏന്തെങ്കിലും സ്ത്രീകള്‍ക്കു വിഷമം തോന്നുന്നു എങ്കില്‍ ഒരേ ഒരു പോംവഴി....സ്ത്രീകളും
    Script, Director, Producer Bbn marketing, business രംഗത്തേക്കിറങ്ങി, ഒന്നും ചിന്തിക്കാതെ നടിമാരെ full dress കൊടുത്തു മാന്യമായി അഭിനയിപ്പിച്ച്, മാന്യമായ സംഭാഷണങ്ങളിലൂടെ സിനിമാ ചെയ്യുക....

    നായികമാരുടെ രീതി

    നായികമാരുടെ രീതി

    ഇതിപ്പോള്‍ സിനിമയിലേക്കു കടന്നു വരുന്ന ഭൂരിഭാഗം പെണ്‍കുട്ടികളും അഭിനയം മാത്രം തെരഞ്ഞെടുക്കുന്നു.... മലയാളത്തില്‍ ക്ലച്ച് ആയാല്‍ പതുക്കെ തമിഴ്, ഹിന്ദി സിനിമയിലേക്കു പോകുന്നു...കാരണം പണം കൂടുതല്‍ കിട്ടുമല്ലോ... പിന്നെ കല്ലൃാണം കഴിഞ്ഞാല്‍ എന്റെ ഭര്‍ത്താവിന് ഇതൊന്നും ഇഷ്ടമല്ലാ എന്നും പറഞ്ഞു ഫീല്‍ഡ് വിട്ടു പോകുന്നു. അപൂര്‍വ്വം ചില സ്ത്രീകള്‍ സംവിധായികമാരായി വരുമ്പോള്‍ അവരുടെ സിനിമയിലും നായിക മീഡി യും, glamour scenes കാണിക്കൂന്നു....

    കാമസൂത്ര എന്ന ചിത്രം

    കാമസൂത്ര എന്ന ചിത്രം

    1996 ല്‍ മീരാ നായര്‍ എന്ന സ്ത്രീ സംവിധാനം ആയി ചെയ്ത Kama Suthra A Tale of Love നിരവധി സെക്‌സ് സീനുകള്‍ കൊണ്ടു സമ്പന്നമാണ്. കാരണം ആണുങ്ങളെ ആകര്‍ഷിച്ച് തിയേറ്ററില്‍ കയറ്റുവാന്‍ ഗ്ലാമര്‍ വേണമെന്നാണ് ആ സ്ത്രീ ചിന്തിച്ചത്. തന്റെ ഉപഭോക്താക്കള്‍ പുരുഷന്മാരാണെന്ന് അവര്‍ ചിന്തിച്ചു...

    മലയാളത്തിലുമുണ്ട്

    മലയാളത്തിലുമുണ്ട്

    മറ്റു ചില സ്ത്രീകള്‍ സംവിധാനം ചെയ്ത മലയാള സിനിമകളിലും നായികമാര്‍ അല്പസ്വല്പം ഗ്ലാമര്‍ വേഷം അണിഞ്ഞിട്ടുണ്ട്. ഒരു സിനിമയിലെ നായിക പുകവലിക്കുകയും, മദൃം കഴിക്കുന്നതായും സ്ത്രീയായ സംവിധായിക നമ്മുക്ക് ഈ അടുത്ത കാലത്തു കാണിച്ചു തന്നു.... ഇതൊന്നും തെറ്റല്ല. ബിസിനസ്സ് നടക്കുവാന്‍ ചെയ്യുന്നതാണ്...

    സ്ത്രീകള്‍ ചെയ്യേണ്ടത്

    സ്ത്രീകള്‍ ചെയ്യേണ്ടത്

    ഒന്നുകില്‍ വിവാഹ ശേഷം അഭിനയം നിറുത്തിയാലും സ്ത്രീകള്‍ സാങ്കേതിക വശം കൂടി പഠിച്ച് തിരക്കഥ, സംവിധാനം, നിര്‍മാണം എന്നീ മേഖലയിലേക്ക് ഇറങ്ങി. അധികം മാര്‍ക്കറ്റിങും ബിസിനസും നോക്കാതെ നോക്കാതെ 100% മാന്യമായ സിനിമ ചെയ്യുക. അല്ലെങ്കില്‍ സ്ത്രീകളെ മാന്യമായല്ലാതെ (കുളി സീന്‍, കിടപ്പറ, ഗ്ലാമര്‍ വേഷം, പുകവലി, മദ്യപാനം, ദ്വയാര്‍ത്ഥ പ്രയോഗം, ചുംബനം, ആലിംഗനം etc etc) ചിത്രീകരിക്കുന്ന സിനിമയില്‍ അഭിനയിക്കില്ലെന്നു ഇന്തൃാ മഹാ രാജൃത്തെ എല്ലാ പെണ്‍കുട്ടികളും ഒരു തീരുമാനത്തിലെത്തുക...അതോടെ എല്ലാ പ്രശ്‌നങ്ങളും തീരും.

    കലയും ബിസിനസും

    കലയും ബിസിനസും

    ഒന്നുകില്‍ സിനിമയില്‍ കലയൊന്നും നോക്കാതെ ബിസിനസ്സായ് മാത്രം കാണുക...To live and to let live... ഒരാളെയും, ഒരു വിഭാഗത്തേയും ബുദ്ധിമുട്ടിക്കുന്ന ഒന്നും സിനിമയില്‍ ഉണ്ടാകരുത്. അത്രേ ഉള്ളൂ. ഇതിനൊന്നും വയ്യെങ്കില്‍ നിലവിലുള്ള സാഹചര്യം തുടരും.

    ജിമിക്കി കമ്മല്‍ ഹിറ്റായതോ

    ജിമിക്കി കമ്മല്‍ ഹിറ്റായതോ

    ആരും കലയോടൊ, സിനിമയോടൊ, സാഹിത്യത്തോടൊ, സംഗീതത്തോടൊ ഇഷ്ടം കൊണ്ടൊന്നുമല്ല സിനിമാ നിര്‍മ്മിക്കുന്നത്... 'എന്റമ്മേടെ ജിമിക്കി കമ്മല്‍' പാട്ട് എത്രയോ സ്ത്രീകള്‍ ഏറ്റു പാടിയില്ലേ....കാരണം സിനിമാ പാട്ടിനെ ആ രീതിയില്‍ മാത്രം എടുത്താല്‍ മതി.. സ്ത്രീ വിരുദ്ധത തോന്നുന്ന പാട്ടായാലും സിനിമയായാലും സ്ത്രീകളും അവയുടെ ബിസിനസ്സു വിജയിപ്പിക്കുവാന്‍ സഹായിക്കുന്നു....അപ്പോള്‍ തുടര്‍ന്നും അതൊക്കെ തന്നെ അവര്‍ക്കു കിട്ടി കൊണ്ടിരിക്കും.

    പോസ്റ്ററില്‍ മുഖമില്ല

    പോസ്റ്ററില്‍ മുഖമില്ല

    ഭൂരിഭാഗം സിനിമളുടേയും പോസ്റ്ററില്‍ പോലും നായകന്‍മാരുടെ മുഖമേ ഉണ്ടാകാറുള്ളൂ...നായികമാരുടെ മുഖം പലരും തീരെ കോടുക്കാറില്ല. ഇതിലൊന്നും ഇവിടുത്തെ നായികമാര്‍ക്കും പരാതി ഒന്നും ഇല്ലേ ?

    ആണുങ്ങള്‍ക്ക് വേണ്ടിയാണ്

    ആണുങ്ങള്‍ക്ക് വേണ്ടിയാണ്

    സിനിമയും, YouTube Videos ഉം 92% പുരുഷന്മാരും 8% മാത്രം സ്ത്രീകളും ആണ് ഉപഭോക്താക്കളായി ആയി വരുന്നത്. ഇതൊരു പക്കാ ബിസീനസ്സാണ്. ആണുങ്ങളായ പ്രേക്ഷകരെ
    കൈയ്യിലെടുക്കാന്‍ അവര്‍ ഏതറ്റം വരേയും പോകും... നിങ്ങള്‍ അതെല്ലാം സഹിച്ചോളൂ....അല്ലെങ്കില്‍ സീരിയല്‍ കണ്ടു അഡ്ജസ്റ്റ് ചെയ്‌തോളൂ.

    കൈയ്യടിച്ച സിനിമകള്‍

    കൈയ്യടിച്ച സിനിമകള്‍

    എത്രയോ ദ്വയാര്‍ത്ഥ പ്രയോഗമുള്ള കോമഡി സിനിമകള്‍ കണ്ടു ഇവിടുത്തെ സ്ത്രീകളും കൈയ്യടിച്ചിട്ടുണ്ടു. അതുകൊണ്ടാണ് പല മൂന്നാം കിട സെക്‌സ് കോമഡി പടങ്ങളും ഇവിടെ സൂപര്‍ ഹിറ്റ് ആയതും....അതും മറക്കരുത്...

    പ്രേക്ഷകര്‍ക്ക് മാറി ചിന്തിക്കാം

    പ്രേക്ഷകര്‍ക്ക് മാറി ചിന്തിക്കാം

    സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കുന്ന ചീല സിനിമകള്‍ അപൂര്‍വ്വം ആയി വരാറുണ്ട്. അവയേയും സ്ത്രീ audience promote ചെയ്യണം, കാണണം. മലയാള സിനിമ മാറില്ലാ. വേണമെങ്കില്‍ പ്രേക്ഷകര്‍ക്ക് മാറി ചിന്തിച്ച് സിനിമയെ മാറ്റാം...it is up to you...

    വാല്‍ക്കഷ്ണം

    വാല്‍ക്കഷ്ണം

    ഞാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമകളില്‍ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളും, ദ്വയാര്‍ത്ഥ പ്രയോഗമുള്ള സെക്‌സ് കോമഡി ഡയലോഗുകളും ഒഴിവാക്കാറുണ്ട്. കഴിയുന്നതും എല്ലാ സിനിമയിലും ചില നല്ല സന്ദേശം കൊടുക്കാറുണ്ടു. പുകവലി, മദൃപാനം സീന്‍ ഒഴിവാക്കുന്നു. ഇവയെല്ലാം നിങ്ങളുടെ കുടുംബത്തെ ദോഷമായി ബാധിക്കുന്നു എന്നു തെളിയിക്കാറുമുണ്ട്...

    അഭിനേതാക്കള്‍ ഉപകരണം മാത്രം

    അഭിനേതാക്കള്‍ ഉപകരണം മാത്രം

    എന്നാല്‍ മറ്റുള്ള സംവിധായകരുടെ കീഴീല്‍ അഭിനയിക്കുമ്പോള്‍ എനിക്കതില്‍ യാതൊരു നിയന്ത്രണവും ഉണ്ടാകില്ല....അപ്പോള്‍ എന്റെ കഥാപാത്രം എന്തൊക്കെ പറയുമെന്ന് ഒരു ഉറപ്പും ആര്‍ക്കും നല്‍കാനാകില്ല. കാരണം ഒരു നടന്‍/നടി സംവിധായകന്റെ കൈയ്യിലെ വെറും ഒരു ഉപകരണം മാത്രമാണ്....

    English summary
    Santhosh Pandit responds on Kasaba issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X