twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചാനല്‍ അവാര്‍ഡ് ആയിരുന്നെങ്കില്‍ ഇളിച്ചുകൊണ്ട് വാങ്ങില്ലായിരുന്നോ! വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്‌

    By Midhun
    |

    ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. അവാര്‍ഡ് വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇന്നലെ ചലച്ചിത്ര പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നത്. മലയാളത്തില്‍ നിന്നുളള സിനിമാ പ്രവര്‍ത്തകരടക്കം 68 ഓളം പേര്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു. ഈ സാഹചര്യത്തില്‍ ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ വെച്ചാണ് പുരസ്‌കാര ചടങ്ങ് നടത്തിയിരുന്നത്.

    santhosh pandit

    ചടങ്ങ് ബഹിഷ്‌കരിച്ചവരെ അഭിനന്ദിച്ച് സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം വരുന്നതിനിടയിലാണ് അവരെ വിമര്‍ശിച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുന്നത്. എനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാലും ഞാന്‍ സന്തോഷത്തോടെ വാങ്ങിയേനെ എന്നു പറഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് ചടങ്ങ് ബഹിഷ്‌കരിച്ചവരെ വിമര്‍ശിച്ച് എത്തിയിരിക്കുന്നത്. ആര് തരുന്നു എന്നതിലല്ല നമ്മുക്ക് രാജ്യം തരുന്ന ഒരാദരം ആയി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു എതെങ്കിലും ഒരു മൂന്നാംകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആര് കൊടുത്താലും അവര്‍ ഇളിച്ച് കൊണ്ട് പോയി വാങ്ങുമായിരുന്നുവെന്നും സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു.

    യേശുദാസിനെയും ജയരാജിനെയും ഓര്‍ത്ത് ലജ്ജിക്കുന്നു! പ്രതികരണവുമായി സിബി മലയില്‍യേശുദാസിനെയും ജയരാജിനെയും ഓര്‍ത്ത് ലജ്ജിക്കുന്നു! പ്രതികരണവുമായി സിബി മലയില്‍

    മലയാളത്തില്‍ നിന്നും ഗായകന്‍ യേശുദാസ്, സംവിധായകന്‍ ജയരാജ് തുടങ്ങിയവരാണ് ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ദേശീയ പുരസ്‌കാരം സ്വീകരിച്ചിരുന്നത്. അതേസമയം യേശുദാസിനെയും ജയരാജിനെയും വിമര്‍ശിച്ച് സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സംവിധായകരായ സിബി മലയില്‍, നജീം കോയ, ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ ഇവരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എല്ലായിടത്തും ചതിയും വഞ്ചനയുമുണ്ടാകുമെന്നാണ് ചടങ്ങ് ബഹിഷ്‌കരണത്തില്‍ നിന്നും പിന്മാറിയവര്‍ക്കെതിരെ നടി ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നത്. അതേസമയം ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്ക് എന്റെ പൂര്‍ണ പിന്തുണയെന്നും യേശുദാസിനെയും ജയരാജിനെയും ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നുമാണ് സംവിധായകനായ സിബി മലയില്‍ പ്രതികരിച്ചിരുന്നത്.

    ശ്രീദേവി ഇവിടെയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷിക്കുമായിരുന്നു! മനസ് തുറന്ന് ബോണി കപൂര്‍ശ്രീദേവി ഇവിടെയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷിക്കുമായിരുന്നു! മനസ് തുറന്ന് ബോണി കപൂര്‍

    ദേശീയ അവാര്‍ഡ് ബഹിഷ്‌കരണത്തില്‍ നിന്നും പിന്മാറിയവര്‍ക്കെതിരെ പ്രതികരണവുമായി ഭാഗ്യലക്ഷ്മിദേശീയ അവാര്‍ഡ് ബഹിഷ്‌കരണത്തില്‍ നിന്നും പിന്മാറിയവര്‍ക്കെതിരെ പ്രതികരണവുമായി ഭാഗ്യലക്ഷ്മി

    English summary
    santhosh pandit says about national film awards ceremony
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X