For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മനസ് വെച്ചാല്‍ പല തര്‍ക്കങ്ങളും നമുക്ക് ഒഴിവാക്കാം, സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറല്‍

  |

  സാമൂഹിക വിഷയങ്ങളിലും മറ്റും തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയാറുളള താരമാണ് സന്തോഷ് പണ്ഡിറ്റ്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും നടന്റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മനസ് വെച്ചാല്‍ പല തര്‍ക്കങ്ങളും നമുക്ക് ഒഴിവാക്കാം എന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്.

  santhosh-pandit

  സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്: മനസ് വെച്ചാല്‍ പല തര്‍ക്കങ്ങളും (രാഷ്ട്രീയം,മതം,സിനിമ) നമുക്ക് ഒഴിവാക്കാം. മനുഷ്യ മനസുകളെ അകറ്റുകയാണ് വാദപ്രതിവാദങ്ങള്‍ ഒട്ടുമിക്കപ്പോഴും ചെയ്യുക. വിവരമുളളവര്‍ വാദിക്കുക. തനിക്ക് നിശ്ചയമുളള സത്യത്തിന്റെ ബലത്തിലായിരിക്കും. പക്ഷേ വിവരം കെട്ടവര്‍ യുക്തി രഹിതവും വികലവുമായ സ്വാഭിപ്രായം സ്ഥാപിക്കാനാകും ശ്രമിക്കുക. തര്‍ക്കം കൊണ്ടോ വാദപ്രതിവാദം കൊണ്ടോ മല്‍സരിച്ച് ആരുമായും മാനസികമായ് അകലരുതേ.

  അത് പിന്നെ ഒരിക്കലും ശരിയാക്കുവാന്‍ പറ്റാതാകും. കാലില്‍ നിന്നും മുളളു കളഞ്ഞാല്‍ നടക്കാന്‍ നല്ല സുഖമായിരിക്കും. മനസില്‍ നിന്നും അഹങ്കാരം കളഞ്ഞാല്‍ ജീവിതം നല്ല സുഖമായി തീരും. നമ്മുടെ സെല്‍ഫിഷ്‌നെസ് ആകും ഭൂരിഭാഗം പ്രശ്‌നങ്ങളുടെയും മൂല കാരണം. നടക്കുമ്പോള്‍ ഒരു കാല്‍ മുന്നിലും ഒരു കാല്‍ പിന്നിലും ആയിരിക്കും. എന്നാല്‍ മുന്നില്‍ വെക്കുന്ന കാലിന് അഭിമാനമോ പിന്നില്‍ വെക്കുന്ന കാലിന് അപമാനമോ ഉണ്ടാവുന്നില്ല. കാരണം അതിനറിയാം ഓരോനിമിഷവും മാറികൊണ്ടിരിക്കുകയാണ്.

  അടുത്ത നിമിഷത്തില്‍ മുന്നിലേത് പിന്നിലും പിന്നിലേതു മുന്നിലും ആവും. മാറുന്ന ഈ അവസ്ഥയെ ജീവിതം എന്നു പറയുന്നു. ജീവിതത്തില്‍ ആരെ നമുക്ക് ലഭിക്കും. അത് സമയമാണ് പറയുന്നത്. ജീവിതത്തില്‍ താങ്കള്‍ ആരുമായി ചേരും. അത് നമ്മുടെ ഹൃദയമാണ് തീരുമാനിക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ നിങ്ങള്‍ ആരുടെയെല്ലാം ഹൃദയത്തിലുണ്ടായിരിക്കും. ഇത് നമ്മുടെ വ്യവഹാരമാണ്. പെരുമാറ്റം സംസ്‌കാരം നിശ്ചയിക്കുന്നത് വാല്‍ക്കഷ്ണം. തല്ലിപ്പഴുപ്പിച്ചാല്‍ മധുരം ഉണ്ടാവില്ല ഒന്നിനും, സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

  Read more about: santhosh pandit
  English summary
  santhosh pandit shares positive thoughts about life on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X