twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പണ്ഡിറ്റ് സാഹിത്യത്തിലും കൈവെയ്ക്കുന്നു

    By Ajith Babu
    |

    Santosh Pandit
    സംവിധാനം, നിര്‍മാണം, അഭിനയം, സീരിയല്‍ ഇനിയെന്താവും സന്തോഷ് പണ്ഡിറ്റിന്റെ പരിപാടി. വേറൊന്നുമല്ല ഇനി സാഹിത്യത്തിലും പണ്ഡിറ്റിയന്‍ തരംഗം സൃഷ്ടിയ്ക്കാനുള്ള ഒരുക്കത്തിലാണ് ഈ സൂപ്പര്‍സ്റ്റാര്‍. മലയാളത്തിലെ പ്രമുഖ വാരികയായ മംഗളത്തില്‍ ഒരു തുടരന്‍ നോവലെഴുതിക്കൊണ്ടാണ് പണ്ഡിറ്റ് സാഹിത്യലോകത്തും കൈവെയ്ക്കുന്നത്.

    തന്റെ സിനിമകളുടെ പേരു പോലെ നോവലിനും വ്യത്യസ്തമായൊരു പേര് പണ്ഡിറ്റ് കണ്ടെത്തിക്കഴിഞ്ഞു. വീട്ടമ്മമാരെയും പെണ്‍കുട്ടികളെയും ലക്ഷ്യമിട്ട് നീലിമ നല്ല കുട്ടിയാണെന്നൊരു നോവലാണ് പണ്ഡിറ്റ എഴുതുന്നത്.

    കോളെജ് പഠനകാലത്ത് രചിച്ച നോവല്‍ പുതിയതലമുറയുടെ അഭിരുചിയ്ക്കനുസരിച്ച് മാറ്റിയെഴുതിരിയ്ക്കുകയാണ് ഈ സകലകലാവല്ലഭന്‍.
    ഒരു സ്ത്രീ സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളാണ് നോവലിന്റെ പ്രമേയമെന്ന് പണ്ഡിറ്റ് വെളിപ്പെടുത്തുന്നു.

    തന്റെ നോവലിനെ ജനലക്ഷങ്ങളാണ് കാത്തിരിയ്ക്കുന്നത്. ഇതും ഹിറ്റാവുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം സമൂഹത്തിലെ ഒരുവിഭാഗം നോവലിനെ കോമാളിത്തരമായി വിലയിരുത്തിയേക്കാമെന്നും അദ്ദേഹം പറയുന്നു. ഞാനൊരു കോമാളിയല്ല, എന്നെക്കൊണ്ടു കഴിയാവുന്നതില്‍ ഏറ്റവും മികച്ചതാണ് ഞാന്‍ സൃഷ്ടിയ്ക്കുന്നത്. അസൂയാലുക്കളാണ് ഇനി പരിഹാസ്യനാക്കി ചിത്രീകരിയ്ക്കുന്നതെന്നും പണ്ഡിറ്റ് വിശദീകരിയ്ക്കുന്നു.

    എന്തും തിരുത്താവുന്ന രീതിയിലാണ് നോവല്‍ മംഗളം വാങ്ങുന്നതെന്നും അതുകൊണ്ട് നോവലില്‍ ആവശ്യമായ മാറ്റങ്ങള്‍ അവര്‍ വരുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    English summary
    Self-acclaimed superstar Santhosh Pandit who created a sensation and considerable mirth with his debut film, Radhayum Seethayum a year ago, is in the works of a novel targeting girls and housewives.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X