Related Articles
മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ശത്രുതയുണ്ടോ? മഞ്ജു വാര്യര്‍ നല്കിയ മറുപടി, കാണൂ!
മമ്മൂട്ടി പുറത്തുവിട്ട മാമാങ്കം സര്‍പ്രൈസ്, ശംഖൂതി ചുരിക ചുഴറ്റി ചാവേറുകളെത്തുന്നു, ഗംഭീരം തന്നെ!
നീരാളിക്ക് പിന്നാലെ മാമാങ്കത്തിലും ശ്രേയ ഘോഷാല്‍, പാട്ടിന്റെ കാര്യത്തില്‍ ഇനി ആശങ്ക വേണ്ട!
മമ്മൂട്ടിയുടെ കഥാപാത്രം നെഗറ്റീവ് തന്നെ, അങ്കിളിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍, കാണൂ!
അഭിനയിക്കാൻ താൽപര്യമുണ്ടോ!! കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു
മോഹന്‍ലാലിന് 4, മമ്മൂട്ടിയ്ക്ക് 3, ദേശീയ പുരസ്കാരം നേടിയ നായകന്മാര് മലയാളത്തില്‍ വേറെയുമുണ്ട്!!
ചില കളളങ്ങള്‍ ചിലപ്പോ നല്ലതിനാ! ആകാംഷ നിറച്ച് മമ്മൂട്ടിയുടെ 'അങ്കിള്‍'ട്രെയിലറെത്തി! കാണാം
പുലിമുരുകന് ശേഷം മമ്മൂട്ടിയുടെ സിനിമ, പിന്നെ നിവിന്‍ പോളിയുടെയും! വൈശാഖിന്റെ അടുത്ത 100 കോടി ഉടന്‍!
തീവ്രവാദി വരുന്നത് പോലെയാണ് മമ്മൂട്ടിയുടെ വരവ്, മോഹന്‍ലാലിനെപ്പോലൊരു നടന് ഇനിയുണ്ടാവില്ലെന്നും ഗീത!
Mammootty: കുട്ടനാട്ടിൽ വിഷു ആഘോഷിച്ച് മമ്മൂട്ടി!! താരത്തിനോടൊപ്പം ലാലു അലക്സും അനു സിത്താരയും
മമ്മൂക്ക വീണ്ടും ചരിത്രം ആവര്‍ത്തിക്കുന്നു..! സഖാവ് അലക്സിന് ശേഷം ഡെറിക് അബ്രഹാം, മാസല്ല കൊലമാസാണ്!
മമ്മൂട്ടി പറഞ്ഞു മോഹന്‍ലാല്‍ പേജ് ലോഞ്ച് ചെയ്തു...! ഒടുവില്‍ അമ്മയ്ക്കും ഫേസ്ബുക്ക് പേജ് ആയി!
മമ്മൂക്കയ്ക്ക് വേണ്ടി ലാലേട്ടൻ എന്തും വിട്ടു കൊടുക്കും, കുഞ്ഞാലി മരക്കാരായി മോഹൻലാലില്ല...
ചരിത്ര പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്കെല്ലാം പൊതുവെ മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഉറ്റുനോക്കിയൊരു പ്രഖ്യാപനമായിരുന്നു കേരളപ്പിറവി ദിനത്തില്‍ നടന്നത്. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാറിനെ നായകനാക്കി പ്രിയദര്ശന് കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നുവെന്നായിരുന്നു പ്രഖ്യാപിച്ചത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈ കൂട്ടുകെട്ട് ഒരുമിച്ചെത്തുന്നതില്‍ ആരാധകരും അതീവ സന്തോഷത്തിലായിരുന്നു. സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ മറ്റൊരു പ്രഖ്യാപനവുമായി ഷാജി നടേശനെത്തി.
മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയൊരുക്കുന്നുണ്ടെന്നും ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിയെന്നുമാണ് അദ്ദേഹം അറിയിച്ചത്. താരരാജാക്കന്മാര് ഒരേ പേരിലുള്ള സിനിമയും കഥാപാത്രവുമായി എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു പിന്നീട് അരങ്ങേറിയത്. സോഷ്യല്‍ മീഡിയയില്‍ വന്‍ചര്‍ച്ചയായിരുന്നു ഇതുമായി ബന്ധപ്പെട്ട് നടന്നത്. സന്തോഷ് ശിവന്റെ ട്വീറ്റ് ഇപ്പോള്‍ വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ്.
സന്തോഷ് ശിവന്റെ പ്രഖ്യാപനം
ഷാജി നടേശനും സന്തോഷ് ശിവനും ചേര്‍ന്നാണ് കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നതെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം സിന് എന്ന ചിത്രത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ജാവേദ് ജെഫ്രിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ഭാഷകളിലായാണ് അദ്ദേഹം ചിത്രമൊരുക്കുന്നത്.
പ്രഖ്യാപനത്തില്‍ ആശങ്ക
ഫസ്റ്റ് ലുക്ക് പോസ്റ്ററും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതോടെയാണ് നേരത്തെ പ്രഖ്യാപിച്ച പ്രൊജക്ടിന്റെ കാര്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉടലെടുത്തത്. കുഞ്ഞാലി മരക്കാറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് പുതിയ സംഭവ വികാസങ്ങള്‍.
സന്തോഷ് ശിവന് പകരം?
സന്തോഷ് ശിവന് പകരം ചിത്രം സംഗീത് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതുകൊണ്ടായിരിക്കുമോ പുതിയ പ്രഖ്യാപനം പുറത്തുവന്നതെന്നറിയാനായുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
എട്ട് മാസത്തെ സമയം
എട്ട് മാസത്തിനുള്ളില്‍ ചിത്രം ആരംഭിച്ചില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുമെന്നായിരുന്നു പ്രിയദര്ശന് അറിയിച്ചത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥ തന്നെയാണ് പ്രിയദര്‍ശനും സിനിമയാക്കാനിരുന്നത്. ഇടയ്ക്ക് അദ്ദേഹം ഈ സിനിമയുമായി മുന്നോട്ട് പോവുകയാണെന്നുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
മോഹന്‍ലാലും മമ്മൂട്ടിയും
മലയാള സിനിമയിലെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഒരേ വിഷയത്തിലുള്ള ചിത്രങ്ങളുമായി എത്തുന്നത് സിനിമാപ്രേമികളെ സംബന്ധിച്ച് ആഘോഷിക്കാവുന്ന കാര്യമാണെങ്കിലും അണിയറപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ താല്പര്യമില്ല. മുന്‍പ് ബോളിവുഡ് സിനിമയില്‍ ഇത്തരത്തിലുള്ള സംഭവം നടന്നിരുന്നു. സിനിമ പരാജയപ്പെട്ടെന്ന് മാത്രമല്ല താരങ്ങളുടെ സൗഹൃദത്തെയും ഇത് പ്രതികൂലമായി ബാധിച്ചിരുന്നു.
ആകാംഷയോടെ കാത്തിരിക്കുന്നു
കുഞ്ഞാലി മരക്കാറിനെക്കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമയായാലും ഇതിഹാസ നായകനായാലും അത് തന്നില്‍ ഭദ്രമാണെന്ന് ഇരുതാരങ്ങളും നേരത്തെ തന്നെ തെളിയിച്ചതാണ്. ഇവരില്‍ ആരായിരിക്കും കുഞ്ഞാലി മരക്കാരാവുകയെന്നറിയാന് നമുക്കും കാത്തിരിക്കാം.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി | Subscribe to Malayalam Filmibeat.