twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് രജിഷ ഇവര്‍ക്ക് കിട്ടിയ പരിഗണന സുരഭിയ്ക്ക് കിട്ടാത്തത് എന്ത് കൊണ്ടാണ്

    |

    ദേശീയ പുരസ്‌കാര ജേതാവ് സുരഭിയെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ അവഗണിച്ചതിന് പിന്നാലെ നടിയ്ക്ക് പിന്തുണയുമായി പലരും എത്തിയിരിക്കുകയാണ്. നടന്‍ ഹരീഷ് പേരാടിയും ജോയി മാത്യൂവും സുരഭിയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ഇപ്പോള്‍ എഴുത്തുകാരി ശാരദക്കുട്ടിയാണ് സുരഭിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

    മോഹന്‍ലാലിനെ വീണ്ടും മുപ്പത് വയസുക്കാരനായി കാണാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!മോഹന്‍ലാലിനെ വീണ്ടും മുപ്പത് വയസുക്കാരനായി കാണാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!

    മുന്‍കാലങ്ങളില്‍ മഞ്ജു വാര്യര്‍ക്കും ഗീതു മോഹന്‍ദാസിനും ഇപ്പോള്‍ രജിഷക്കും കിട്ടിയ പരിഗണന പോലും സുരഭിക്ക് കിട്ടാഞ്ഞത് മറവി ആണെങ്കില്‍ അത് പരസ്യമായി സമ്മതിക്കുകയാണ് മാന്യത. തുടങ്ങി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ശാരദക്കുട്ടി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

    ശാരദക്കുട്ടി പറയുന്നതിങ്ങനെ...

    ശാരദക്കുട്ടി പറയുന്നതിങ്ങനെ...

    പ്രിയമുള്ള ശ്രീ കമല്‍, മിന്നാമിനുങ്ങ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാത്തതല്ല ഇവിടെ വിഷയം. സുരഭിക്ക് വീട്ടില്‍ കൊണ്ട് പാസ് കൊടുക്കാത്തതുമല്ല. വിഷയത്തെ ഇങ്ങനെ ചുരുക്കി കാണുന്നത് അങ്ങയുടെ പദവിക്കു ചേര്‍ന്നതല്ല.

    കേവല മര്യാദയായിരുന്നു

    കേവല മര്യാദയായിരുന്നു


    മിന്നാമിനുങ്ങ് കണ്ട വ്യക്തിയാണ് ഞാന്‍. ആ ചിത്രം ഒരു ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കത്തക്ക മികവുള്ളതായി ഞാന്‍ കരുതുന്നില്ല. പക്ഷേ, പരിമിതമായ പ്രോത്സാഹനങ്ങള്‍ക്കിടയില്‍ നിന്ന്, താരാധിപത്യം കൊടികുത്തി വാഴുന്ന ഒരു ഭാഷയില്‍ നിന്ന്, താരറാണിമാരും രാജാക്കന്മാരും ഒരു പോലെ വിലസുന്ന ഒരു കാലഘട്ടത്തില്‍ സുരഭി നേടിയ അംഗീകാരത്തെ ആദരിക്കുവാന്‍ ആ വേദിയില്‍ ഒരിടം കൊടുക്കുക എന്നത് കേവല മര്യാദ മാത്രമായിരുന്നു.

    മാന്യത കാണിച്ചാല്‍ മതിയായിരുന്നു

    മാന്യത കാണിച്ചാല്‍ മതിയായിരുന്നു


    ഇത്തരം ഒരവസരത്തിലല്ലാതെ പിന്നെ എപ്പോഴാണ് അവരെ ലോകത്തിനു മുന്നില്‍ ഒന്നുയര്‍ത്തിക്കാട്ടാന്‍ നമുക്കവസരമുണ്ടാവുക? ഉന്നത നിലവാരമുള്ള ഒരു മേള സര്‍ക്കാര്‍ ചെലവില്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ മുന്‍കാലങ്ങളില്‍ മഞ്ജു വാര്യര്‍ക്കും ഗീതു മോഹന്‍ദാസിനും ഇപ്പോള്‍ രജിഷക്കും കിട്ടിയ പരിഗണന പോലും സുരഭിക്ക് കിട്ടാഞ്ഞത് മറവി ആണെങ്കില്‍ അത് പരസ്യമായി സമ്മതിക്കുകയാണ് മാന്യത.

    ചലച്ചിത്ര ലോകത്തിന്റെ പിന്തുണ

    ചലച്ചിത്ര ലോകത്തിന്റെ പിന്തുണ

    പൊതുജനങ്ങള്‍ എത്ര പിന്തുണച്ചാലും ചലച്ചിത്ര നടിക്ക് അവര്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര ലോകം നല്‍കുന്ന പിന്തുണക്കു തുല്യമാകില്ല അത്. സ്ത്രീകളുടെ അന്തസ്സിനു വേണ്ടി നിലകൊള്ളുന്ന wccക്ക് സര്‍വ്വ പിന്തുണയും നല്‍കിയവരാണ് ഞങ്ങളെ പോലുള്ള സാധാരണ പ്രേക്ഷകര്‍.

     ആ കലാകാരിക്ക് ദോഷമേ ചെയ്യൂ

    ആ കലാകാരിക്ക് ദോഷമേ ചെയ്യൂ


    സുരഭിയെ അംഗീകരിക്കുവാന്‍ ഒപ്പം നിന്നിരുന്നുവെങ്കില്‍ WCC യുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് അത് വിശ്വാസ്യത കൂട്ടുകയേ ഉണ്ടാകുമായിരുന്നുള്ളു. ദിലീപിനും രാമലീലക്കും വേണ്ടി ശബ്ദമുയര്‍ത്തിയവരോ, ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ചാനലുകളില്‍ ദിവസങ്ങളോളം സംസാരിച്ചവരോ ഒരു വാക്കുരിയാടാന്‍ തയ്യാറായില്ല എന്നതു കൊണ്ട് പറയേണ്ടി വന്നതാണ്. പുറത്തു നിന്നുള്ള ഇത്തരം സപ്പോര്‍ട്ടുകള്‍ സിനിമയില്‍ ആ കലാകാരിക്ക് ദോഷമേ ചെയ്യൂ എന്ന് ഉത്തമ ബോധ്യവുമുണ്ട്. പക്ഷേ, പറയാതെ വയ്യ.

    English summary
    Saradakutty Bharathikutty's facebook post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X