twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചൂഷണമല്ല! കാസ്റ്റിങ്ങ് കൗച്ച് എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് വരുമാനം നല്‍കലാണെന്ന് സരോജ് ഖാന്‍

    By Midhun
    |

    അടുത്തിടെ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളായിരുന്നു സിനിമാ രംഗത്ത് ഉണ്ടായിരുന്നത്. തെലുങ്ക് സിനിമാ താരം ശ്രീറെഡ്ഡി തുടങ്ങിവെച്ച പ്രതിഷേധം സിനിമാ ലോകത്തിന് നേരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നായിരുന്നു ശ്രീറെഡ്ഡി തെലുങ്ക് സിനിമാ ലോകത്തിനെതിരെ പറഞ്ഞിരുന്നത്. പൊതുനിരത്തില്‍ വസ്ത്രമഴിച്ചായിരുന്നു ശ്രീറെഡ്ഡി കാസ്റ്റിംഗ് കൗച്ചിനെതിരെയുളള പ്രതിഷേധം നടത്തിയിരുന്നത്. ശ്രീറെഡ്ഡിയുടെ പ്രതിഷേധം മാധ്യങ്ങളെല്ലാം തന്നെ ഏറ്റെടുത്തിരുന്നു. നടിയുടെ പ്രതിഷേധത്തെ പിന്തുണച്ച് തെലുങ്ക് സൂപ്പര്‍താരമായ പവന്‍ കല്ല്യാണായിരുന്നു ആദ്യമായി രംഗത്തെത്തിയിരുന്നത്.

    sri reddy-saroj khan

    എന്നാല്‍ പിന്നീട് നിലപാട് മാറ്റിയ താരം ഈ വിഷയത്തില്‍ ചാനലുകള്‍ക്ക് മുന്നിലല്ല അതിവെകാരികമാകേണ്ടതെന്നും നിയമത്തിന്റെ വഴി തേടുകയാണ് വേണ്ടതെന്നും ശ്രീറെഡ്ഡിയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പവന്‍ കല്ല്യാണിനെ വിമര്‍ശിച്ച് ശ്രീറെഡ്ഡി രംഗത്തെത്തിയിരുന്നു. നിങ്ങളെ അണ്ണാ എന്നു വിളിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നും മൂന്ന് വിവാഹം കഴിച്ച നിങ്ങള്‍ക്ക് സ്ത്രീകളോട് തീരെ ബഹുമാനമില്ലെന്നുമാണ് ശ്രീറെഡ്ഡി താരത്തെ വിമര്‍ശിച്ച് പറഞ്ഞിരുന്നത്. ശ്രീറെഡ്ഡിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയടക്കമുളളവരാണ് ശ്രീ റെഡ്ഡിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ ദിവസം പ്രമുഖ നൃത്ത സംവിധായക സരോജ് ഖാന്‍ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കാസ്റ്റിംഗ് കൗച്ചിനെ ചൂഷണമായി കാണാന്‍ കഴിയില്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് ഉപജീവന മാര്‍ഗം നല്‍കുന്നൊരു സംഗതിയാണെന്നുമാണ് സരോജ് ഖാന്‍ പറഞ്ഞത്.

    അരവിന്ദന്റെ അതിഥികളുമായി വിനീതെത്തുന്നു! റിലീസ് പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍! കാണാംഅരവിന്ദന്റെ അതിഥികളുമായി വിനീതെത്തുന്നു! റിലീസ് പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍! കാണാം

    മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് സരോജ് ഖാന്‍ ഇങ്ങനെ പറഞ്ഞത്. ഒരു പെണ്‍കുട്ടിയുടെ അവസരം മറ്റൊരാള്‍ തട്ടിയെടുക്കുന്നുവെന്നത് സാധാരണമാണ്. ഒരു സര്‍ക്കാര്‍ വരുന്നതും പോലും മറ്റൊരാളുടെ അവസരം തട്ടിയെടുത്തു കൊണ്ടല്ലേ. സര്‍ക്കാറിനു അതാകാമെങ്കില്‍ സിനിമയിലും അതാകാം.സരോജ് ഖാന്‍ പറഞ്ഞു. ഇതൊക്കെ പെണ്‍കുട്ടികളെ ആശ്രയിച്ചിരിക്കും. ചീത്തകരങ്ങളില്‍ വീഴാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല..എന്തിനാണ് നിങ്ങള്‍ സ്വയം വില്‍ക്കുന്നത്. സിനിമയെ ഈ കാര്യത്തില്‍ കുറ്റം പറയരുത്, കാരണം സിനിമ എന്നാല്‍ ഞങ്ങള്‍ക്ക് എല്ലാമാണെന്നും സരോജ് പറഞ്ഞു. അതേസമയം സരോജ് ഖാന്റെ ഈ പ്രസ്താവനയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.നിരവധിയാളുകള്‍
    പ്രതികൂലിച്ച് രംഗത്തെത്തിയതോടെ തന്റെ പ്രസ്തവാന വളച്ചൊടിച്ചതാണെന്നും ആരെയെങ്കിലും ഇത് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നുവെന്നും പറഞ്ഞ് സരോജ് പിന്നീട് എത്തിയിരുന്നു.

    നടി ഇല്യാനയെ ഗര്‍ഭിണിയാക്കി സോഷ്യല്‍ മീഡിയ! സത്യത്തില്‍ സംഭവിച്ചത് നടി തന്നെ പറയുന്നു, കഷ്ടം തന്നെ..നടി ഇല്യാനയെ ഗര്‍ഭിണിയാക്കി സോഷ്യല്‍ മീഡിയ! സത്യത്തില്‍ സംഭവിച്ചത് നടി തന്നെ പറയുന്നു, കഷ്ടം തന്നെ..

    ഗൂഢാലോചനയ്ക്കു ശേഷം സച്ചിനുമായി ധ്യാന്‍-അജു കൂട്ടൂക്കെട്ട് വീണ്ടും! മോഷന്‍ ടീസര്‍ പുറത്ത്! കാണൂഗൂഢാലോചനയ്ക്കു ശേഷം സച്ചിനുമായി ധ്യാന്‍-അജു കൂട്ടൂക്കെട്ട് വീണ്ടും! മോഷന്‍ ടീസര്‍ പുറത്ത്! കാണൂ

    English summary
    saroj khan says about casting couch in cinema field
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X