twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസ്ഥാന സര്‍ക്കാറിന് ഹാസ്യനടന്‍ വേണ്ടെന്ന്

    By Aswathi
    |

    തിരുവനന്തപുരം: മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സുരാജ് വെഞ്ഞാറമൂടിനെ സംസ്ഥാന സര്‍ക്കാര്‍ വെറും (വിമര്‍ശകരുടെ ഭാഷ്യം) ഹാസ്യതാരമാക്കി ഒതുക്കിയത് വലിയ വിവാദമായിരുന്നു. അതിന്റെ ചൂടാറും മുമ്പിതാ മറ്റൊന്നുകൂടെ. ഇനി സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്‌കാരപട്ടികയില്‍ മികച്ച ഹാസ്യ നടന്‍ എന്ന കോളം വേണ്ടെന്ന്.

    അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് ഹാസ്യനടന്‍ എന്ന വിഭാഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ചലചിത്രരംഗം പരിഷ്‌കരിക്കാനായി നിയോഗിച്ച, അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ സമിതിയ്ക്ക് മുമ്പാകെയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്.

    kerala-state-award

    ദേശീയ തലത്തില്‍ ഹാസ്യ നടന് അവാര്‍ഡ് ഇല്ലാത്തതും ചലച്ചിത്ര രംഗത്ത് നിന്നുള്ള എതിര്‍പ്പും മൂലമാണ് ഈ വിഭാഗം ഒഴിവാക്കാന്‍ ശുപാര്‍ശ നല്‍കിയതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സമിതി ശുപാര്‍ശ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

    സുരാജിനെ ഹാസ്യതാരമായി മാറ്റി നിര്‍ത്തിയത് വലിയ ചര്‍ച്ചയായിരുന്നു. എന്തായാലും ശുപാര്‍ശ അംഗീകരിച്ച് ഹാസ്യ നടനുള്ള പുരസ്‌കാരം നല്‍കുന്നില്ലെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍, അവാര്‍ഡ് നേടുന്ന അവസാനത്തെ ഹാസ്യനടനായിരിക്കും സുരാജ്.

    സംവിധായകന്‍ ഷാജി എന്‍ കരുണ്‍, സുരേഷ് കുമാര്‍, പന്തളം സുധാകരന്‍ എന്നിവരുള്‍പ്പെട്ട സമിതിയ്ക്ക മുമ്പാകെയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. ചലച്ചിത്ര മേളകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, പുരസ്‌കാരത്തിന് പരിഗണിയ്ക്കുന്ന ചിത്രങ്ങള്‍ ജൂറികള്‍ക്ക് കാണാന്‍ പറ്റുന്നില്ലെന്ന് പരാതി ഒഴിവാക്കുക, ചലച്ചിത്ര മേഖലകള്‍ കൂടുതല്‍ നവീകരിക്കുക തുടങ്ങിയവയാണ് ഈ സമിതിയുടെ ചുമതല.

    English summary
    Sate government recommend that to remove best comedian award.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X