twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കല്ല് ചുമന്ന് നടക്കുന്ന ഈ സംവിധായകനെ അറിയുമോ? അദ്ദേഹം മരണത്തിന് കീഴടങ്ങിയത് പോലും ആരും അറിഞ്ഞില്ല!!

    |

    Recommended Video

    ആരുമറിയാത്ത മരണത്തിന് കീഴടങ്ങിയ ഒരു സംവിധായകൻ | filmibeat Malayalam

    നവാഗതരായി നിരവധി സംവിധായകന്മാര്‍ക്ക് അവസരം കിട്ടുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം. പലരും ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റ് ആക്കാറുമുണ്ട്. എന്നാല്‍ അവസരം കിട്ടാതെ സിനിമയെ സ്വപ്‌നം മാത്രമാക്കി കടന്ന് പോയവരുമുണ്ട്. 35 കൊല്ലത്തോളം സിനിമയില്‍ സജീവമായിരുന്ന അസോസിയേറ്റ് മുരളിയെ കുറിച്ച് അധികം ആര്‍ക്കുമറിയില്ല.. കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയ അദ്ദേഹത്തെ കുറിച്ച് തിരക്കഥാകൃത്തായ സത്യന്‍ കോളങ്ങോട് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്.

    മോഹന്‍ലാലിന് 4, മമ്മൂട്ടിയ്ക്ക് 3, ദേശീയ പുരസ്‌കാരം നേടിയ നായകന്മാര്‍ മലയാളത്തില്‍ വേറെയുമുണ്ട്!!മോഹന്‍ലാലിന് 4, മമ്മൂട്ടിയ്ക്ക് 3, ദേശീയ പുരസ്‌കാരം നേടിയ നായകന്മാര്‍ മലയാളത്തില്‍ വേറെയുമുണ്ട്!!

    murali

    അസോസിയേറ്റ് മുരളി. കൂടുതല്‍ പേര്‍ അറിയുന്നത് അങ്ങനെ പറഞ്ഞാലാണ്. 35 കൊല്ലക്കാലം സിനിമാരംഗത്ത് സജീവമായിരുന്നു. ഒട്ടേറെ സംവിധായകരുടെ കൂടെ അസോസിയേറ്റായി വര്‍ക്ക് ചെയ്തിട്ടുണ്ട്. സമ്മര്‍ പാലസ് ആറാം വാര്‍ഡില്‍ ആഭ്യന്തര കലഹം ചങ്ങാതിക്കൂട്ടം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നേയും തീവ്ര ശ്രമത്തിലായിരുന്നു. ഏതാണ്ട് പത്തുകൊല്ലം മുമ്പ് റിയാന്‍ സ്റ്റുഡിയോയില്‍ ഞാന്‍ കഥ പറയാന്‍ ചെല്ലുമ്പഴാണ് പരിചയപ്പെട്ടത്. നാട്യങ്ങളില്ലാത്ത ഒരു സാധാരണ സിനിമക്കാരന്‍. ആ പ്രൊജക്ട് എന്തുകൊണ്ടോ നടന്നില്ല. എങ്കിലും പലപ്പോഴും എവിടെയെങ്കിലും വച്ചു കാണുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു നമുക്കൊരു ഹിറ്റ് സിനിമ ചെയ്യണം.

    വീണ്ടും ദിലീപേട്ടന്‍ നേടി, കമ്മാരസംഭവം തകര്‍ത്തത് മോഹന്‍ലാലിനെയും! പുതിയ റെക്കോര്‍ഡുമായി കമ്മാരന്‍!വീണ്ടും ദിലീപേട്ടന്‍ നേടി, കമ്മാരസംഭവം തകര്‍ത്തത് മോഹന്‍ലാലിനെയും! പുതിയ റെക്കോര്‍ഡുമായി കമ്മാരന്‍!

    murali

    പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. രണ്ടു മൂന്നു മാസങ്ങള്‍ക്കുമ്പാണ് അറിഞ്ഞത് ഏതോ സ്ഥാപനത്തില്‍ സെക്യുരിറ്റിയായി ജോലി ചെയ്യുകയായിരുന്നു എന്ന്. പിന്നീട് അതും ഉപേക്ഷിച്ച് കല്ലു ചുമക്കാനും വര്‍ക്കപ്പണി ചെയ്യാനും തുടങ്ങി. ഇതിനിടയില്‍ അറ്റാക്കും മറ്റു പല അസുഖങ്ങളും വന്നു കൂടി. പുതിയ സിനിമയുടെ ഡിസ്‌കഷനു വേണ്ടി കഴിഞ്ഞ ആഴ്ചയാണ് അടിമാലിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തത്. ഒരു നെഞ്ചുവേദന. കൃത്യസമയത്തു തന്നെ ആശുപത്രിയിലും എത്തിച്ചു. മരണത്തിന് എന്ത് ഹിറ്റ്? പരാജയപ്പെട്ട മൂന്നു സിനിമകള്‍ക്കൊപ്പം പരാജയപ്പെട്ട ജീവിതവും! ഒരു ചാനലിലും ഫ്‌ലാഷ് ന്യൂസ് വന്നില്ല. ഒരിടത്തും അനുശോചന യോഗങ്ങളും നടന്നില്ല കാരണം അതൊരു പ്രമുഖന്റെ മരണമായിരുന്നില്ല. എന്നുമാണ് സത്യൻ പറഞ്ഞിരുന്നത്.

    English summary
    Sathyan Kolangode's facebook post about director muraleedharan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X