For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  "കേട്ടിരുന്ന എനിക്ക് തന്നെ രോമാഞ്ചം വന്നു! അപ്പോള്‍ പിന്നെ രമേഷേട്ടന്റെ കാര്യം പറയണ്ടല്ലോ"

  |

  അയ്യപ്പനും കോശിയില്‍ ഡ്രൈവര്‍ കുമാരനായി വേഷമിട്ടത് ഉപ്പും മുളകിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ കോട്ടയം രമേഷ് ആയിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം മികച്ച പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. അയ്യപ്പനും കോശിയിലെ കഥാപാത്രത്തിനായി കോട്ടയം രമേഷിനെ സച്ചി വിളിച്ചതും അദ്ദേഹത്തെ കണ്ടുമുട്ടിയ അനുഭവവും തിരക്കഥാകൃത്ത് അഫ്‌സല്‍ കരുനാഗപ്പളളി പങ്കുവെച്ചിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സച്ചിയെ കണ്ട അനുഭവം അഫ്‌സല്‍ പങ്കുവെച്ചിരിക്കുന്നത്.

  സീരിയലുകള്‍ക്ക് തിരക്കഥ രചിച്ചിരുന്ന തന്നോട് ഉടനെ സിനിമയ്ക്കായി എഴുതണമെന്ന് സച്ചി പറഞ്ഞ കാര്യം തന്റെ പോസ്റ്റില്‍ അഫ്‌സല്‍ പറയുന്നു. അഫ്‌സലിന്റെ വാക്കുകളിലേക്ക്; കഴിഞ്ഞ വർഷമാദ്യം ഒരു ദിവസം ഉപ്പും മുളകും ഷൂട്ടിന്റെ ഇടവേളയിൽ രമേഷേട്ടൻ എന്നോട് പറഞ്ഞു. "സംവിധായകൻ സച്ചി എന്നെ വിളിച്ചിരുന്നു എറണാകുളത്തുണ്ടെങ്കിൽ ഒന്നു കാണാൻ പറ്റുമോ" എന്ന് ചോദിച്ചു. കേട്ടപാടെ സച്ചിയെന്ന എഴുത്തുകാരന്റെ ഏറ്റവും വലിയ ആരാധകനായ ഞാൻ ചാടി വീണ് നമുക്ക് ഒരുമിച്ച് പോകാം എന്ന് പറഞ്ഞു.

  അന്ന് വൈകിട്ട് ഷൂട്ടും കഴിഞ്ഞു ഞാനും രമേഷേട്ടനും കൂടി നേരെ കാക്കനാട് സച്ചിയേട്ടൻ പറഞ്ഞ വില്ലയിലേക്ക് പോയി. അവിടെയെത്തിയപ്പോൾ ഡോർ തുറന്നതും ഞങ്ങളെ സ്വീകരിച്ചതുമെല്ലാം സച്ചിയേട്ടൻ തന്നെയായിരുന്നു. പഴയ നാടകക്കാരനായത് കൊണ്ടും ഇപ്പോഴും കൃത്യമായി നാടകങ്ങൾ വീക്ഷിക്കുന്നത് കൊണ്ടും രമേഷേട്ടനോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നു സച്ചിയേട്ടന്. രമേഷേട്ടൻ എന്നെ സച്ചിയേട്ടന് പരിചയപ്പെടുത്തി.

  സച്ചിയുടെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന നഞ്ചമ്മ | FilmiBeat Malayalam

  കലാനിലയത്തിലെ നാടക വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞതിനു ശേഷം പതിയെ സച്ചിയേട്ടൻ വിളിപ്പിച്ച കാര്യം പറഞ്ഞു. "ഞാൻ അടുത്ത് ചെയ്യാൻ പോകുന്ന സിനിമയിൽ പൃഥിയും ബിജുവുമാണ് നായകന്മാർ. അതിലെ ഒരു പ്രധാന വേഷം ചേട്ടൻ ചെയ്യണം. പൃഥി ചെയ്യുന്ന കോശി എന്ന കഥാപാത്രത്തിന്റെ ഡ്രൈവർ വേഷമാണ്. കോശി ജയിലിൽ പോകുന്ന കുറച്ചു സീനുകൾ ഒഴികെ പൃഥ്വിരാജ് വരുന്ന ഭൂരിഭാഗം സീനുകളിലും ചേട്ടൻ ഉണ്ട്.

  അട്ടപ്പാടിയാണ് ലൊക്കേഷൻ. ചേട്ടൻ മുഴുവൻ സമയവും ലൊക്കേഷനിൽ കാണണം. ഇതിന്റെയിടയിൽ കേറി മറ്റൊരു വള്ളിയും പിടിക്കരുത് ". കേട്ടിരുന്ന എനിക്ക് തന്നെ രോമാഞ്ചം വന്നു. അപ്പോൾ പിന്നെ രമേഷേട്ടന്റെ കാര്യം പറയേണ്ടല്ലോ. സമ്മതം പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം പോലുമില്ലായിരുന്നു.

  അപ്പോൾ തന്നെ കുമാരൻ എന്ന കഥാപാത്രത്തെ പറ്റി സച്ചിയേട്ടൻ രമേഷേട്ടന് വിശദീകരിച്ചു കൊടുത്തു. കുമാരൻ മുണ്ട് മടക്കി കുത്തുന്നതും വണ്ടിയിൽ ചാരി നിൽക്കുന്നതടക്കം ഒരു കഥാപാത്രത്തിന്റെ സൂക്ഷ്മ വിവരണം ഒരു എഴുത്തുകാരൻ നടനോട് പറഞ്ഞു കൊടുക്കുന്നത് ഞാൻ അത്ഭുതത്തോടെ നോക്കിയിരുന്നു. എല്ലാം കഴിഞ്ഞു ഒരു ചായ കുടിയും കഴിഞ്ഞപ്പോൾ സച്ചിയേട്ടൻ പതിയെ എന്റെ വിശേഷങ്ങൾ ചോദിച്ചു.

  "എന്നും ടെലിവിഷനിൽ നിൽകാനാണോ ഉദ്ദേശം നീ സിനിമ എഴുതുന്നില്ലേ.?"എന്നു ചോദിച്ചു. സിനിമ എഴുതാൻ ആഗ്രഹമുണ്ടെന്നും മനസ്സിലുള്ള കുറച്ചു കഥകൾ സമയം വരുമ്പോൾ എഴുതാനാണ് ഉദ്ദേശമെന്നും ഞാൻ പറഞ്ഞപ്പോൾ സച്ചിയേട്ടൻ പഴയ വക്കീലിന്റെ കാർക്കശ്യത്തോടെ എന്നോട് പറഞ്ഞു "ഇത് പഴയ പാരലൽ കോളേജ് അധ്യാപകർ പറയുന്നത് പോലെയാണ്.

  സ്കൂളിൽ പഠിപ്പിക്കാൻ ആഗ്രഹം ഉണ്ട് സമയം വരട്ടെ നോക്കാം എന്നു പറയും. പക്ഷെ കാലാകാലം പാരലൽ കോളേജിൽ പഠിപ്പിച്ചു അവർ കാലം കഴിക്കും. അതു കൊണ്ടു ആ അവസ്ഥ നിനക്ക് വരരുത്. എന്നും ടെലിവിഷൻ തന്നെ നിൽക്കാതെ കിട്ടുന്ന അവസരങ്ങൾ മുതലാക്കി സിനിമകൾ ചെയ്യണം" എന്ന് സ്നേഹപൂർവം ഉപദേശിച്ചു. അന്നത്തെ രാത്രി പിന്നെയും ഞങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു.

  അനാർക്കലിയുടെ സ്ക്രിപ്റ്റ് ഷൂട്ടിംഗിനു മുൻപ് മോഷ്ടിച്ചു കൊണ്ടു പോയ കള്ളനെ പറ്റിയും പൃഥ്വിരാജും ബിജു മേനോനും തമ്മിലുള്ള സൗഹൃദത്തെ പറ്റിയും പഴയ വക്കീൽ ജീവിതത്തെ പറ്റിയും സിനിമയിൽ വന്ന വഴികളെ പറ്റിയുമൊക്കെ ഒരുപാട് ഒരുപാട് സംസാരിച്ചു. ഒടുവിൽ യാത്ര പറഞ്ഞിറങ്ങാൻ നേരം എല്ലാവരും കെട്ടിപ്പിടിച്ചു നിന്നു ഫോട്ടോയും എടുത്തു. പോകാനിറങ്ങുമ്പോഴും സച്ചിയേട്ടൻ എന്നോട് സിനിമ എഴുതണം എന്ന കാര്യം വീണ്ടും ഓർമ്മിപ്പിച്ചു.

  'എന്തൊക്കെ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു സച്ചിയേട്ടാ'

  വീണ്ടും കാണാം എന്നു പറഞ്ഞിറങ്ങുമ്പോൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അത് ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ച ആയിരിക്കുമെന്ന്. ജിബൂട്ടി സിനിമ എഴുതാൻ അവസരം കിട്ടിയപ്പോൾ ഞാൻ ആദ്യം വിളിച്ചവരുടെ കൂട്ടത്തിൽ ഒരാൾ സച്ചിയേട്ടനായിരുന്നു. അയ്യപ്പനും കോശിയുടെയും തിരക്കിലായത് കൊണ്ട് പക്ഷെ സംസാരിക്കാൻ സാധിച്ചില്ല.

  'പൃഥ്വിയെ സഹോദര തുല്യനായി കണ്ട സച്ചി'! വികാരഭരിതയായി സുപ്രിയയുടെ കുറിപ്പ്‌

  രമേഷേട്ടൻ വഴി ഞങ്ങളുടെ സിനിമാ വിശേഷം സച്ചിയേട്ടനെ അറിയിച്ചു. രണ്ടു ദിവസം മുൻപ് രമേഷേട്ടൻ വിളിച്ചു സച്ചിയേട്ടൻ ആശുപത്രിയിൽ ആണെന്ന് പറഞ്ഞപ്പോഴും തിരിച്ചു വരുമെന്ന നേരിയ പ്രതീക്ഷയിലായിരുന്നു. പറയാൻ ഒരുപാട് കഥകൾ ബാക്കിയാക്കി സച്ചിയേട്ടൻ പോയി എന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ ഒരുപാട് സമയം വേണ്ടി വരും. പ്രണാമം സച്ചിയേട്ടാ.........!

  അയ്യപ്പന്‍ നായരായി ലാലേട്ടനെ മനസില്‍ കണ്ട സച്ചി! ആ റോള്‍ ബിജു മേനോനിലേക്ക് എത്തിയത് ഇങ്ങനെ

  Read more about: sachi
  English summary
  script writer Afsal Karunagappally shared the experiance with sachi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X