For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദിലീപ് സിനിമയെ പരി​ഹസിച്ച് അശ്വതി', സ്വന്തം സീരിയലുകൾ ആദ്യം വിലയിരുത്തൂവെന്ന് ആരാധകർ!

  |

  പുതുവത്സരത്തിന് മുന്നോടിയായി ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ സിനിമയാണ് ദിലീപ്-ഉർവശി ജോഡികൾ ഒരുമിച്ച കേശു ഈ വീടിന്റെ നാഥൻ. നാദിർഷയാണ് സിനിമ സംവിധാനം ചെയ്തത്. സംവിധാനത്തിലേക്ക് നാദിർഷ എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും പ്രിയ കൂട്ടുകാരൻ ദിലീപിനെ നായകനാക്കി നാദിർഷ സിനിമ സംവിധാനം ചെയ്യുന്നത് ആദ്യമാണ്. കൂടാതെ ഉർവശിക്കൊപ്പം നായകനായി ദിലീപ് അഭിനയിച്ച ആദ്യത്തെ സിനിമ കൂടിയാണ് കേശു ഈ വീടിന്റെ നാഥൻ.

  Also Read: 'നുണ പറയാൻ ആര് പ്രേരിപ്പിച്ചാലും ഞാൻ ചെയ്യില്ല..., ആരാധകനെ തല്ലേണ്ടി വന്നിട്ടുണ്ട്'; ഉർവശി

  ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടരുന്ന സിനിമ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. അറുപത് പിന്നിട്ട കേശു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ചത്. രത്നമ്മ എന്ന കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിച്ചത്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള മുഴുനീള എന്റർടെനയ്‌റായാണ് കേശു ഈ വീടിന്റെ നാഥൻ അണിയറപ്രവർത്തകർ ഒരുക്കിയത്. മലയാള സിനിമയിലെ ഒരുപിടി നല്ല ഹാസ്യനടന്മാരുടെ ഒത്തുചേരൽ കൊണ്ടും ദിലീപിന്റെ വ്യത്യസ്തമാർന്ന ഗെറ്റ്പ്പ് കൊണ്ടും ചിത്രം തുടക്കം മുതൽ വാർത്തകളിൽ ഇടം നേടിയിരുന്നു.

  Also Read: 'നിങ്ങൾ കരുതും പോലെ ലവ് മാരേജ് അല്ല...'; പ്രവീണിനെ കണ്ടെത്തിയ കഥ പറഞ്ഞ് അർച്ചനാ സുശീലൻ

  അറുപിശുക്കനായ കേശുവിന് ലോട്ടറിയടിക്കുന്നതും അടിച്ച ടിക്കറ്റ് കണ്ടെത്താൻ നടത്താൻ ശ്രമങ്ങളുമെല്ലാമാണ് കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ പ്രമേയം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ഒരു കള്ളന്റെ വേറിട്ട ഭാവങ്ങൾ പകർത്തിയ സജീവ് പാഴൂരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. കലാഭവൻ ഷാജോൺ, കോട്ടയം നസീർ ,ഹരിശ്രീ അശോകൻ‌, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, സ്വാസിക, നസ്‌ലിൻ, അനുശ്രീ, വൈഷ്ണവി, ബിനു അടിമാലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാദിർഷാ തന്നയാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവഹിച്ചത്. ദിലീപ് സിനിമയിൽ ഒരു ​ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്.

  സിനിമ കണ്ട ശേഷം സീരിയൽ താരം അശ്വതി സിനിമയെ കുറിച്ച് എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ദിലീപ് ചിത്രത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്റാണ് അശ്വതി പങ്കുവെച്ചത്. 'അങ്ങനെ ഒന്നാം തീയതി മുതൽ കാണാൻ തുടങ്ങിയ കേശുവേട്ടനെ ഇന്നലെ ഒരു വിധം കണ്ടുതീർത്തു.... കേൾക്കട്ടെ നിങ്ങളെല്ലാരും എത്ര ദിവസം എടുത്തു കണ്ടു തീർക്കാൻ എന്ന്?' എന്നായിരുന്നു സിനിമയെ കുറിച്ച് അശ്വതി എഴുതിയത്. കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അശ്വതിയുടെ കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്തെത്തി. അശ്വതി മനപൂർവം സിനിമയെ പരിഹസിക്കുന്നുവെന്നാണ് ചിലർ കമന്റായി കുറിച്ചത്. മറ്റ് ചിലർ അശ്വതിയുെട സീരിയൽ അഭിനയത്തെ പരിഹസിച്ച് കൊണ്ടാണ് എത്തിയത്. നിങ്ങടെ സീരിയലിനെക്കാളും കൊള്ളാം..... പോയി പഴയ അഭിനയിച്ച സീരിയൽ ഒക്കെ ഒന്ന് കാണു... അപ്പൊ അറിയാം...., ചേച്ചി അഭിനയിച്ച സീരിയൽ കണ്ട ആൾക്കാർ അല്ലേ... സഹിച്ചോളും..... തള്ളുന്ന തള്ള് കേട്ടാൽ ശോഭന ആണന്നാ വിചാരം.., സീരിയൽ മാത്രം ശരണം.... സിനിമയിൽ അഭിനയിക്കാനുള്ള യോഗ്യതയും അവസരവും കിട്ടാത്ത വെറും ഒരു കൂതറ നടിയുടെ രോദനം' എന്നിങ്ങനെയാണ് അശ്വതിക്ക് എതിരെ വന്ന കമന്റുകൾ.

  Nadirshah talks about Keshu Ee Veedinte Nathan

  സിനിമാ ആരാധകരുടെ ചീത്തവിളിയും പരിഹാസവും നിറഞ്ഞ കമന്റുകൾക്ക് അശ്വതിയും മറുപടി നൽകിയിട്ടുണ്ട്. 'അപ്പൊ എല്ലാരും ചീത്ത വിളിച്ചു കഴിഞ്ഞോ....? ബാക്കി വെക്കണേ ബിഗ്‌ബോസ് വരുന്നോണ്ട് നമുക്കതിൽ കാണാം.... എന്ന് ഔട്ട്ഡേറ്റഡ് ആയ യാതൊരു എഫേർട്ടുകളും എടുക്കാതെ ടെലികാസ്റ്റ് ചെയ്യുന്ന സീരിയലിൽ പണ്ടെങ്ങാണ്ടോ മുഖം കാണിച്ച് വീട്ടിൽ കുത്തിരിപ്പായ ഒരു അമ്മച്ചി...' എന്നാണ് അശ്വതി തന്നെ പരിഹസിച്ചവർക്ക് മറുപടിയായി പറഞ്ഞത്. കുങ്കുമപ്പൂവിലെ അമല എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് അശ്വതി. വിദേശത്ത് ഭർത്താവിനും കുടുംബത്തിനും ഒപ്പം കഴിയുന്ന അശ്വതി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.

  Read more about: dileep
  English summary
  Serial Actress Aswathy's Hilarious Jibe Against Dileep-Urvashi Movie Kesu Ee Veedinte Nadhan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X