»   » ചികിത്സയ്ക്ക് വേണ്ടത് ലക്ഷങ്ങൾ!! സേതുലക്ഷ്മിയ്ക്ക് സഹായവുമായി താരങ്ങളും ജനങ്ങളും... കാണൂ

ചികിത്സയ്ക്ക് വേണ്ടത് ലക്ഷങ്ങൾ!! സേതുലക്ഷ്മിയ്ക്ക് സഹായവുമായി താരങ്ങളും ജനങ്ങളും... കാണൂ

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  നടി സേതു ലക്ഷ്മി അമ്മയുടെ വാക്കുകൾ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്കാണ് തുളച്ചു കയറിയത്. രണ്ട് കിഡ്നികളും തകരാറിലായ മകനു വേണ്ടിയുള്ള അപേക്ഷയുമായിട്ടായിരുന്നു ഈ അമ്മ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. പ്രേക്ഷകരെ ചിരിപ്പിക്കുകയും വെറപ്പിക്കുകയും ചെയ്ത ഈ അമ്മയുടെ ഭാവ മാറ്റം പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.

  വിശപ്പ് അറിഞ്ഞു വളർന്ന കുട്ടിക്കാലമായിരുന്നു എന്റേത്!! എന്നാൽ ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണിത്, അച്ഛനമ്മമാർക്ക് ചില ഉപദേശവുമായി ഹരിശ്രീ അശോകൻ

  ഇപ്പോഴിത സേതുലക്ഷ്മി അമ്മയുടെ മകന്റെ ചികിത്സയ്ക്കായി സിനിമയ്ക്ക് അകത്തും പുറത്തുമുളളവർ തങ്ങളെ കൊണ്ട് പറ്റുന്ന സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ലഭിച്ചതൊന്നും സർജറിക്കാവില്ല. ഇനിയും ലക്ഷങ്ങൾ ആവശ്യമാണ്. ഇപ്പോഴിത കേരളം തന്നോട് കാണിച്ച് സ്നേഹത്തിന് നന്ദി പറയുകയാണ് ഈ അമ്മ. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് കേരളത്തിലെ ജനങ്ങളോട് ഈ അമ്മ നന്ദി അറിയിച്ചിരിക്കുന്നത്.

  റാമിന് വേണ്ടി പാട്ട് പാടി ജാനു...!! 96 ല്‍ നിന്ന് നീക്കം ചെയ്ത മറ്റൊരു മനോഹര രംഗം പുറത്ത്

  കിഡ്നിമാറ്റി വയ്ക്കൽ

  രണ്ട് കിഡ്നിയും തകരാറിലാണ്. ഇനി വൃക്ക മാറ്റി വയ്ക്കുക എന്നൊരു പരിഹാരം മാത്രമേയുള്ളൂ. ഇപ്പോൾ കാലിന്റെ അസ്ഥികൾക്ക് കൂടി തേയ്മാനം സംഭവിച്ചിട്ടുണ്ട്. ഇനി കിഡ്നി മാറ്റി വയ്ക്കുന്നതാണ് ഏക വഴിയെന്ന് ഡോക്ടർമാരും പറഞ്ഞു. മകന് ജോലിയ്ക്ക് പോകാനാകില്ല. ചില കോമഡി പരിപാടികൾക്ക് പോകുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ശരീരികമായി അതിനൊന്നും പോകാൻ പറ്റാത്ത അവസ്ഥയാണയാണിപ്പോഴെന്നും സേതുലക്ഷ്മി അമ്മ പറഞ്ഞു.

  ഫേസ്ബുക്കിൽ ലൈവ്

  തന്നെ കൊണ്ട് ചെയ്യാൻ കഴിയാവുന്നതു മുഴുവൻ മകന് വേണ്ടി ചെയ്തു കഴിഞ്ഞു. ആതെ തളർന്ന് ഇരിക്കുന്ന അവസ്ഥയിലാണ് ഒരു പയ്യൻ ഫേസ്ബുക്ക് വീഡിയോയെ കുറിച്ച് എന്നോട് പറഞ്ഞത് . ഏറ്റവും ഒടുവിൽ എന്റെ മുന്നിലുണ്ടായിരുന്ന കച്ചിത്തുരുമ്പായിരുന്നു അത്. ആ വീഡിയോ കണ്ട് നിരവധി പേരാണ് എന്നെ വിളിച്ചത്. എന്നെ ഇഷ്ടമുള്ള നിരവധി പേർ എന്നെ സഹായിക്കാനായി മുന്നോട്ട് വന്നിട്ടുണ്ട്.

  സഹായം വാഗ്ദാനം ചെയ്ത് മഞ്ജുവു ഇന്ദ്രജിത്തും

  വീഡിയോ കണ്ടതിനു ശേഷം മഞ്ജുവാര്യരും ഇന്ദ്രജിത്തും വിളിച്ചിരുന്നു. ധൈര്യമായിരിക്കാനും അമ്മയെ സഹായിക്കാൻ ഒരുപാട് സംഘടനകൾ ഇവിടെയുണ്ടെന്നും അവരെല്ലാം സഹായിക്കുകയും ചെയ്യുമെന്നും മഞ്ജു പറഞ്ഞു. കൂടാതെ ഇതിനെ കുറിച്ച് നേരത്തെ പറയാത്തതിനെ കുറിച്ചും മഞ്ജു ചോദിച്ചിരുന്നു. വേണ്ട സാഹയം വാദഗ്ദാനം ചെയ്തിട്ടുമുണ്ടെന്നും സേതു ലക്ഷ്മി അമ്മ പറഞ്ഞു. മഞ്ജുവിനെ കൂടാതെ ഇന്ദ്രജിത്തും വിളിച്ചിരുന്നു അക്കൗണ്ട് നമ്പറും മറ്റും വാങ്ങിയിട്ടുണ്ട്. എല്ലാവരും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

  സംഘടനയിൽ അറിയിച്ചിരുന്നില്ല

  ഈ അടുത്ത സമയത്താണ് സേതുലക്ഷ്മി അമ്മയുടെ ഈ സ്ഥിതി അമ്മ സംഘനയിൽ ഉള്ളവർ പേലും അറിഞ്ഞത്. ഇത് നേരത്തെ സംഘടനയിൽ അറിയിച്ചിരുന്നില്ല. ഇതിന്റെ കാരണവും സേതു ലക്ഷ്മി അമ്മ വ്യക്തമാക്കുന്നുണ്ട്. ഒരു രൂപ പോലും മെമ്പർ ഷിപ്പ് ഫീസ് വാങ്ങാതെയാണ് അമ്മയിൽ തനിയ്ക്ക് അംഗത്വം തന്നത്. കൂടാതെ മാസം തോറും 5000 രൂപ വീതം പെൻഷനും ലഭിക്കുന്നുണ്ട്. അവർ ഇത്രയൊക്കെ സഹായം ചെയ്യുന്നുണ്ട്. തന്റെ കയ്യിൽ ഒന്നുമില്ലാതെ എങ്ങനെ സഹായം ചോദിക്കും. ഇതു കൊണ്ടാണ് അവരോട് ഒന്നും പറയാതിരുന്നതെന്ന് സേതു ലക്ഷ്മി അമ്മ പറയുന്നു. എന്നാൽ ജനങ്ങൾ തന്ന ചെറിയ തുക തന്റെ പക്കലുണ്ട്. ഇനി അവരോട് പോയി സഹായം ചോദിക്കാനുളള ധൈര്യമുണ്ടെന്നും താരം പറയുന്ന.

  ഓട്ടേറെ അവസരങ്ങൾ

  എന്റെ അവസ്ഥ അറിഞ്ഞ് ഒരുപാട് പേർ സഹായവുമായി എത്തുന്നുണ്ട്. കൂടാതെ സിനിമയിലും ചാൻസ് ലഭിക്കുന്നുണ്ട്. ഓട്ടേറെ പേർ അവരുടെ സിനിമയിലേയ്ക്ക് വിളിച്ചിട്ടുണ്ട്. തന്നെ സഹായിച്ചവരോട് നന്ദിയും കടപ്പാടും ഈ അമ്മ അറിയിക്കാൻ മറക്കുന്നില്ല. കേരളത്തിന്റെ ഈ സ്നേഹം മതി തന്റെ മകൻ തിരിച്ചു വരുമെന്നുള്ള പ്രത്യാശയം സേതുലക്ഷ്മി അമ്മ പ്രകടിപ്പിക്കുന്നുണ്ട്.

  സേതുലക്ഷ്മി ഫോൺ നമ്പർ : 9567621177
  ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്- തൈക്കാട് ശാഖ
  അക്കൗണ്ട് നമ്പർ : 130301000008011 IFSC: IOBA0001303

  English summary
  sethulakshmi amma says about sons treatment

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more