For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പട്ടി കടിച്ച് ഓടിച്ചതാണോ? ഷാലിന്‍ സോയയോട് സോഷ്യല്‍ മീഡിയ

  |

  മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഷാലിന്‍ സോയ. ബാലതാരമായി എത്തിയ ഷാലിന്‍ ടെലിവിഷനിലൂടെയാണ് ശ്രദ്ധയാകുന്നത്. അവതാരകയായും അഭിനേത്രിയായുമെല്ലാം ചെറുപ്പത്തില്‍ തന്നെ ഷാലിന്‍ പ്രതിഭ തെളിയിച്ചിരുന്നു. 2010 സംപ്രേക്ഷണം ആരംഭിച്ച ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് ഷാലിനെ മലയാളികളുടെ പ്രിയങ്കരിയാക്കുന്നത്.

  പരമ്പരയിലെ ദീപാറാണി എന്ന വില്ലത്തിയെ അവതരിപ്പിച്ചു കൊണ്ട് ഷാലിന്‍ കേരളക്കരയുടെ കയ്യടി നേടുകയായിരുന്നു. പിന്നീടാണ്‌ സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന കുഞ്ചാക്കോ ബോബന്‍-ആന്‍ ആഗസ്റ്റിന്‍ ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

  പിന്നീട് നിരവധി സിനിമകളില്‍ ഷാലിന്‍ വേഷമിട്ടു. സോഷ്യല്‍ മീഡിയയിലും ഷാലിന്‍ സജീവമാണ്. തന്റെ മനോഹരമായ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഷാലിന്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഷാലിന്‍ പങ്കുവച്ച പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.

  കറുത്ത ടോപ്പും നീല ജീന്‍സുമാണ് ഷാലിന്‍ അണിഞ്ഞിരിക്കുന്നത്. ലോബ്‌സറ്റര്‍ എവിടെ എന്ന് നോക്കിയിരിക്കുകയാണ് ചിത്രത്തില്‍ ഷാലിന്‍. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രസകരമായ കമന്റുകളുമായി സോഷ്യല്‍ മീഡിയയും രംഗത്ത് എത്തിയിട്ടുണ്ട്.

  ഷാലിന്റെ പാന്റസാണ് കമന്റുകളിലെ താരം.
  നരകത്തിലെ വിറക് കൊള്ളി ആകണോ എന്നായിരുന്നു ഒരു കമന്റ്. ഇപ്പോഴത്തെ പിള്ളേരെ ഓരോരോ ഫാഷനെ എന്ന് അത്ഭുതപ്പെടുകയാണ് മറ്റൊരാള്‍. പണ്ടൊക്കെ കീറിയത് ഇട്ട് നടന്നാല്‍ നാണക്കേട് ആയിരുന്നു. ഇന്നത് ഫാഷന്‍ ആണെന്നായിരുന്നു മറ്റൊരു കമന്റ്. പട്ടി ഓടിച്ചിട്ട് കടിച്ചതാണോ എന്നാണ് മറ്റൊരാള്‍ക്ക് അറിയേണ്ടത്.

  അതേസമയം സൈബര്‍ ആങ്ങളമാര്‍ വരാനുള്ള സാധ്യതയുണ്ടെന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. നേരത്തേയും ഷാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. തന്റെ മേക്കോവറിനെ കുറിച്ചുള്ള താരത്തിന്‌റെ കുറിപ്പും ശ്രദ്ധ നേടിയിരുന്നു. ഷാലിന്റെ അവധി ആഘോഷത്തില്‍ നിന്നുമുള്ള ഗ്ലാമര്‍ ചിത്രങ്ങളും ചര്‍ച്ചയായിരുന്നു.

  ലോക്ക്ഡൗണ്‍ കാലത്ത് ഷാലിന്‍ നടത്തിയ മേക്കോവര്‍ കയ്യടി നേടിയിരുന്നു. 13 കിലോയോളമാണ് ഷാലിന്‍ കുറച്ചത്. തന്റെ ഇഷ്ട വസ്ത്രം ധരിക്കാന്‍ തടികാരണം സാധിക്കാതിരുന്നതിനെ കുറിച്ചും ഷാലിന്‍ മനസ് തുറന്നിരുന്നു.

  സെലീന ഗോമസിന്റെ കടുത്ത ആരാധികയായിരുന്ന തനിക്ക് അച്ഛന്‍ സമ്മാനിച്ചതായിരുന്നു ആ വസ്ത്രം. എന്നാല്‍
  അത് ഫിറ്റായിരുന്നില്ല. പിന്നീട് വണ്ണം കുറച്ച ശേഷം അതേ വസ്ത്രം അണിഞ്ഞ ചിത്രമെടുത്ത് പങ്കുവെക്കുകയായിരുന്നു ഷാലിന്‍.

  ലോക്ക്ഡൗണ്‍ കാലത്ത് ശരീരഭാരം 68 കിലോയില്‍ നിന്നും 55 കിലോയാക്കി കുറയ്ക്കുകയായിരുന്നു. താരത്തിന്റെ മേക്കോവറിന് സോഷ്യല്‍ മീഡിയ കയ്യടിച്ചിരുന്നു. ലോക്ക്ഡൗണിന് പിന്നാലെ ഷാലിന്‍ നടത്തിയ വിദേശയാത്രയും ചര്‍ച്ചയായിരുന്നു.

  സഞ്ചാരികളുടെ പ്രിയ ലൊക്കേഷനായ മാലിദ്വീപിലേക്കായിരുന്നു ഷാലിന്റെ യാത്ര. മാലിദ്വീപില്‍ നിന്നുമുള്ള ഷാലിന്റെ കിടിലന്‍ ചിത്രങ്ങള്‍ വൈറലായിരുന്നു.

  യാത്രകളെ വളരെയധികം സ്‌നേഹിക്കുന്നവളാണ് ഷാലിന്‍. താന്‍ നടത്തിയ രാജസ്ഥാന്‍ യാത്രയെ കുറിച്ച് ഷാലിന്‍ മനസ് തുറന്നിരുന്നു. അന്ന് ഒരു ചെറുഗ്രാമത്തില്‍ രണ്ട് മാസത്തോളം താമസിച്ചതിന്റെ അനുഭവങ്ങളും ഷാലിന്‍ തുറന്നു പറഞ്ഞിരുന്നു. അവിടുത്ത കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചതിനെ കുറിച്ചും ഷാലിന്‍ പറഞ്ഞിരുന്നു.

  ഇനി തന്റെ ആഗ്രഹം നോര്‍ത്ത് ഈസ്റ്റ് ഭാഗത്തേക്ക് യാത്ര നടത്തുകയാണെന്നും താരം വെളിപ്പെടുത്തിയിരുന്നു. അഭിനയത്തിന് പുറമെ സംവിധാനത്തിലും ഷാലിന്‍ കൈ വച്ചിട്ടുണ്ട്. ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഇതിന് ശേഷം രുഹാനി എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.

  Read more about: shaalin zoya
  English summary
  Shaalin Zoya Gets Funny Comments From Social Media After She Shared Some New Photos. Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X