For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ അത്രയ്ക്കൊന്നും ആയിട്ടില്ല!! എക്സപീരിയൻസ് വേണം.... വാപ്പച്ചി എപ്പോഴും പറയാറുള്ളത് ഇതാണ്

  |
  വാപ്പച്ചി എപ്പോഴും പറയാറുള്ളത് ഇതാണ്

  പ്രവാസികളുടെ ജീവിതത്തെ പ്രമേയമാക്കി 2015ൽ സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് പത്തേമാരി. മമ്മൂട്ടി പ്രധാന കഥാപാത്രമയി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക അഭിപ്രായമായിരുന്നു ലഭിച്ചത്. 1980കളിൽ കേരളത്തിൽനിന്നും അറബിനാട്ടിലേക്ക് കുടിയേറിയ പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പ്രവാസിയുടെ ജീവിതത്തിലുണ്ടാകുന്ന കഷ്ടപ്പാടും ദുഃഖവും ദുരിതവും ഈ ചിത്രത്തിൽ വ്യക്തമായി തന്നെ വരച്ചു കാട്ടുന്നുണ്ട്.

  രജനികാന്ത്-നയൻസ് ചിത്രത്തിൽ കല്ലേ‌റ്!! കാരണം ഇത്... ചിത്രീകരണം തടസപ്പെട്ടു

  പത്തേമാരി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് ഷഹീൻ സിദ്ദിഖ്. നടൻ സിദ്ദിഖിന്റെ മകൻ എന്ന ലേബലിലായിരുന്നു ഷാഹിന്റെ എൻട്രി. മമ്മൂക്കയുടെ മകനായിട്ടായിരുന്നു ഷാഹിൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ താരത്തിന് സാധിച്ചിരുന്നു. അച്ഛന്റെ ലേബൽ നിലനിൽക്കുന്നുവെങ്കിലും പത്തേമാരിയിൽ അവസരം ലഭിച്ചത് മറ്റൊരു രീതിയിലായിരുന്നു. സിനിമ പ്രവേശനത്തെ കുറിച്ചും അച്ഛൻ സിദ്ദിഖ് നൽകാറുള്ള ഉപദേശത്തെ കുറിച്ചും തുറന്നു പറയുകയാണ് ഷാഹിർ. മാത്യഭൂമി ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ഇത് വെളിപ്പെടുത്തിയത്.

  ആലിയയോട് ക്രഷല്ല!! എന്നാൽ മറ്റൊരു ആഗ്രഹമുണ്ട്... ആ മോഹം വെളിപ്പെടുത്തി ദുൽഖർ സൽമാൻ

  ഡബ്ബിങ്ങിനായി എത്തിയത്

  ഡബ്ബിങ്ങിനായി എത്തിയത്

  മെഗാ മീഡിയയിൽ ഒരു ഡബ്ബിങ്ങിനായി വോയ്സ് എടുക്കാൻ പോയതായിരുന്നു. അവിടെവെച്ച് മമ്മൂക്കയെ കാണുകയുണ്ടായി. അദ്ദേഹത്തിനോടൊപ്പം സംവിധായകൻ വസലിം അഹമ്മദും ഉണ്ടായിരുന്നു. മമ്മൂക്കയുമായി സംസാരിച്ചുകൊണ്ട് നിന്നപ്പോഴാണ് സംവിധായകൻ സലിം അഹമ്മദ് അവിടേയ്ക്ക് വരുകയും തന്നോട് സംസാരിക്കണമെന്നും പറഞ്ഞിരുന്നു. പിന്നീട് രണ്ട് ദിവസത്തിനു ശേഷം അദ്ദേഹം എന്നെ ഫ്ലാറ്റിലേയ്ക്ക് വിളിപ്പിക്കുകയും പത്തേമാരിയിലെ റോളിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

  സ്കിപ്റ്റ്  കണ്ടിരുന്നില്ല

  സ്കിപ്റ്റ് കണ്ടിരുന്നില്ല

  പ്രത്യേകിച്ച് സ്ക്രീൻ ടെസ്റ്റ് ഒന്നും ചിത്രത്തിൽ ഉണ്ടായിരുന്നില്ല. അതുപോലെ തന്നെ സ്ക്രിപ്റ്റ് നേരത്തെ വായിക്കാനു നൽകിയിരുന്നില്ല ഒരു വെള്ള കടലാസ് പോലെ സെറ്റിൽ വന്നാൽ മതി ഷോർട്ടിനു മുൻപ് എല്ലാം പറഞ്ഞു തരാമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ആദ്യ സീൻ ശ്രീനിവാസൻ സാറിനോടൊപ്പമായിരുന്നു. അദ്ദേഹത്തിന് ആദ്യം സ്ക്രിപറ്റ് ലഭിച്ചു. അവര് എങ്ങനെ ചെയ്യുന്നതെന്നും നോക്കി പഠിക്കുവെന്ന് പറഞ്ഞ് ഒപ്പം ഇരുത്തി പഠിപ്പിക്കുകയായിരുന്നു,. ആദ്യ ഷോർട്ടിൽ തന്നെ ആ രംഗം കറക്ടാവുകയും ചെയ്തു.

   അച്ഛനോടൊപ്പം

  അച്ഛനോടൊപ്പം

  തന്റെ രണ്ടാമത്തെ ചിത്രമായ കസബയിൽ വാപ്പച്ചിയുടെ മകനായി തന്നെയായിരകുന്നു അഭിനയിച്ചത്. അദ്ദേഹം ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരാറുണ്ട്. എല്ലാം എക്സ്പീരിയൻസിലൂടെ മാത്രമേ പഠിക്കുകയുളളൂ എന്നാണ് അദ്ദേഹം എപ്പോഴും പറയുക. പരമാവധി സിനിമകൾ ചെയ്യുക. കഥ കേൾക്കുക. കഥ കേട്ട് സിനിമ ഒഴിവാക്കാനൊന്നും നീ ആയിട്ടില്ല എന്ന് എപ്പോഴും എന്നോട് പറയാറുണ്ട്. കൂടാതെ സിനിമ ചെയ്യുമ്പോൾ മാത്രമാണ് ഞാൻ വിചാരിക്കുന്ന പല പ്രശ്നങ്ങളും മാറൂ. ആത്മവിശ്വാസമാണ് പ്രശ്നം.

   നൽകിയ ഉപദേശം

  നൽകിയ ഉപദേശം

  സിനിമ സെലക്ഷനിൽ വാപ്പച്ചി ഇടപെടാറില്ല. നഒരു സിനിമ പോസ്റ്ററിൽ തല കണ്ടാൽ ആളുകൾ പോയി കാണുമോ? അല്ലെങ്കിൽ ഇങ്ങനെയുള്ള സിനിമകളിലാണോ ഇവൻ അഭിനയിക്കുന്നത്? ഇങ്ങനെയൊന്നും വിചാരിക്കേണ്ട എന്നാണ് അദ്ദേഹം തന്നോട് പറയാറുളളത്. നീ എന്ന് ഒരു റോൾ ചെയ്യുന്നോ അന്ന് നീ മുമ്പ് ചെയ്ത എല്ലാ റോളും ബ്ലാഹ്കായി പോകുമെന്നാണ് വപ്പച്ചി നൽകുന്ന ഉപദേശം.

   ഇഷ്ടമായില്ലെങ്കിൽ ചാനൽ മാറ്റും

  ഇഷ്ടമായില്ലെങ്കിൽ ചാനൽ മാറ്റും

  വാപ്പച്ചി തന്റെ അധികം സിനിമകളും സിഡിയിട്ടാണ് കാണാറുള്ളത്. തിയേറ്ററിൽ പോയി കാണാറില്ല പക്ഷെ ഉമ്മച്ചി മിക്കവാറും സിനിമകൾ തിയേറ്ററിൽ പോയി തന്നെ കാണും. എന്നാൽ എന്റെ സിനിമ എന്ന രീതിയിലല്ല. അതേസമയം സിനിമ ടിവിയിൽ വന്നാൽ പോലും ഇഷ്ടമല്ലെങ്കിൽ അപ്പോൾ തന്നെ ചാനൽ മാറ്റും.

  English summary
  shaheen sidique says about father sidique advise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X