twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തുടക്കം മമ്മൂട്ടിക്കൊപ്പം തന്നെ.. അന്ന് വഴക്ക് പറഞ്ഞതിനു കാര്യമുണ്ടായി!

    By Nihara
    |

    മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലാണ് ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ദി ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. 15 വര്‍ഷത്തെ അനുഭവ പരിചയവുമായാണ് അദ്ദേഹം ആദ്യ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തയ്യാറെടുക്കുന്നത്. അസോസിയേറ്റ് ഡയറക്ടറായി സിനിമയില്‍ തുടരുമ്പോഴും സംവിധാന മോഹം കൂടെ കൊണ്ടു നടന്നിരുന്നു ഷാജി പാടൂര്‍.

    ബിജുമേനോന് ഒന്നും അറിയില്ല... പക്ഷേ സംയുക്ത ഇക്കാര്യത്തിൽ പുലിയാണ്, അതികഠിനം!ബിജുമേനോന് ഒന്നും അറിയില്ല... പക്ഷേ സംയുക്ത ഇക്കാര്യത്തിൽ പുലിയാണ്, അതികഠിനം!

    65 വയസ്സുള്ള അച്ഛനായി മമ്മൂട്ടി തകര്‍ക്കും.. ലിച്ചി മാപ്പ് പറയേണ്ട കാര്യമില്ലായിരുന്നു!65 വയസ്സുള്ള അച്ഛനായി മമ്മൂട്ടി തകര്‍ക്കും.. ലിച്ചി മാപ്പ് പറയേണ്ട കാര്യമില്ലായിരുന്നു!

    മമ്മൂട്ടിയേയും ദുല്‍ഖറിനെയും കുറിച്ച് അങ്ങനെയല്ല പറഞ്ഞത്.. പൊട്ടിക്കരഞ്ഞ് ലിച്ചി പറയുന്നു!മമ്മൂട്ടിയേയും ദുല്‍ഖറിനെയും കുറിച്ച് അങ്ങനെയല്ല പറഞ്ഞത്.. പൊട്ടിക്കരഞ്ഞ് ലിച്ചി പറയുന്നു!

    ജോഷി, വൈശാഖ്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, ഹനീഫ് അദേനി തുടങ്ങിവരുടെ കീഴില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് ഷാജി പാടൂര്‍ സ്വന്തമായി സിനിമ സംവിധാനം ചെയ്യുന്നത്. നിരവധി പേര്‍ വന്ന് കഥ പറഞ്ഞിരുന്നുവെങ്കിലും അതൊന്നും സിനിമയാക്കാനുള്ള അവസരമുണ്ടായിരുന്നില്ലെന്ന് ഷാജി പാടൂര്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    മമ്മൂട്ടിയുടെ ചീത്ത ഫലിച്ചു

    മമ്മൂട്ടിയുടെ ചീത്ത ഫലിച്ചു

    വര്‍ഷങ്ങളോളം സഹസംവിധായകനായി തുടരുന്നതിനിടയിലാണ് ഷാജി പാടൂരിനെ മമ്മൂട്ടി വഴി തിരിച്ചു വിട്ടത്. സ്വന്തം ചിത്രവുമായി നീങ്ങാനുള്ള പ്രചോദനം ലഭിച്ചത് അങ്ങനെയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

    പലവട്ടം ക്ഷണിച്ചു

    പലവട്ടം ക്ഷണിച്ചു

    പറ്റിയ തിരക്കഥയുമായി എത്തിയാല്‍ സിനിമ ചെയ്യാമെന്ന് മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ പറച്ചില്‍ പോലെ തന്നെ കാര്യങ്ങള്‍ സംഭവിച്ചതിന്റെ ത്രില്ലിലാണ് അദ്ദേഹം ഇപ്പോള്‍.

    പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി അതങ്ങ് പ്രഖ്യാപിച്ചു

    പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി അതങ്ങ് പ്രഖ്യാപിച്ചു

    പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി തന്റെ പുതിയ ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തിരുന്നു. ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂരാണ്. ഗ്രേറ്റ് ഫാദറിന്റെ സംവിധദാന സഹായിയായി ഷാജി പ്രവര്‍ത്തിച്ചിരുന്നു.

    പോലീസായി മമ്മൂട്ടി

    പോലീസായി മമ്മൂട്ടി

    ചിത്രത്തില്‍ പോലീസായാണ് മമ്മൂട്ടി എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

    മമ്മൂട്ടിയെ നായകനാക്കുന്നതില്‍ സന്തോഷം

    മമ്മൂട്ടിയെ നായകനാക്കുന്നതില്‍ സന്തോഷം

    മമ്മൂട്ടിയെ നായകനാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഷാജി പാടൂര്‍ പറയുന്നു. സ്വന്തം ചിത്രത്തിന് പരിശ്രമിക്കൂയെന്ന് പറഞ്ഞ് നിരന്തരം നിര്‍ബന്ധിക്കുന്ന മമ്മൂട്ടിയെ നായകനാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു.

    ആരാധകര്‍ കാത്തിരിപ്പിലാണ്

    ആരാധകര്‍ കാത്തിരിപ്പിലാണ്

    കൈ നിറയെ ചിത്രങ്ങളുമായി ആകെ തിരക്കിലാണ് മമ്മൂട്ടി. ശ്യാംധര്‍ ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഈ ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം ഡേറ്റ് നല്‍കിയിട്ടുണ്ട്.

    English summary
    Shaji Padoor's first movie with Mammootty.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X