For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷക്കീല പോണ്‍ സ്റ്റാര്‍ അല്ല! ആഭരണം കൊണ്ട് നഗ്നത മറച്ച് റിച്ചയുടെ ഫസ്റ്റ് ലുക്ക്! ബയോപിക് വരുന്നു!!

  |

  ഒരു കാലത്ത് തെന്നിന്ത്യയിലെ മാദക റാണിയായിരുന്നു ഷക്കീല. യുവക്കളെ പുളകം കൊള്ളിച്ച ഒത്തിരിയധികം സിനിമകളിലായിരുന്നു ഷക്കീല അഭിനയിച്ചിരുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് എന്നീ സിനിമാ ഇന്‍ഡസ്ട്രികളിലും സജീവമായിരുന്ന ഷക്കീലയുടെ ജീവിതകഥയെ ആസ്പദമാക്കി സിനിമ വരികയാണ്.

  ലിജോ മോളും ശാലുവും വിവാഹിതരായി! ഗോസിപ്പുകളെ കുറിച്ച് താരങ്ങള്‍! ആദ്യം പ്രണയം തുറന്ന് പറഞ്ഞത് ശാലു!

  മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൈക്കിളില്‍ 'പെടക്കണ ചാളയുണ്ട്' എന്ന് പറയുന്ന കാലം വരും

  ഷക്കീല നോട്ട് എ പോണ്‍ സ്റ്റാര്‍ എന്ന സിനിമയില്‍ ബോളിവുഡ് സുന്ദരി റിച്ച ഛദ്ദയാണ് ഷക്കീലയായി അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് മുതല്‍ കൂടുതല്‍ വിശേഷങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ ചിത്രത്തില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

  ഒരു ടെലിവിഷന്‍ പരിപാടി ഇത്രയും ജനപ്രിയമാകുമോ? ടോപ് സിംഗര്‍ വേദിയെ കൈയിലെടുത്ത് രമേഷ് പിഷരാടി!

   ഷക്കീലയുടെ ബയോപിക്

  ഷക്കീലയുടെ ബയോപിക്

  തെന്നിന്ത്യയിലെ മുന്‍ സൂപ്പര്‍ നായിക സാവിത്രിയുടെ ബയോപിക് തെലുങ്കില്‍ നിര്‍മ്മിച്ചിരുന്നു. കീര്‍ത്തി സുരേഷ് അഭിനയിച്ച ബയോപിക്കിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോള്‍ ഷക്കീലയുടെ ജീവിതകഥയെ ആസ്പദമാക്കിയൊരു സിനിമ കൂടി വരികയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഷക്കീല നോട്ട് എ പോണ്‍ സ്റ്റാര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഷക്കീലയായി രൂപം മാറിയ ബോളിവുഡ് സുന്ദരി റിച്ച ഛദ്ദയുടെ ഫോട്ടോസ് നേരത്തെ പുറത്ത് വന്നിരുന്നു.

  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

  സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. റിച്ച തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ബോള്‍ഡ് ആന്‍ഡ് ഫിയര്‍ലെസ്സ് എന്നാണ് ചിത്രത്തെ കുറിച്ച് റിച്ച വിശേഷിപ്പിച്ചിരിക്കുന്നത്. പൂര്‍ണമായും നഗ്നമായ ശരീരത്തില്‍ മുഴുവന്‍ ആഭരണങ്ങള്‍ അണിഞ്ഞിരിക്കുന്ന റിച്ചയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. അടുത്ത വര്‍ഷം വേനല്‍ കാലത്ത് സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്ന സൂചനയും പോസ്റ്ററിലുണ്ട്.

  ഇന്ദ്രജിത്ത് ലങ്കേഷിന്റെ സിനിമ

  ഇന്ദ്രജിത്ത് ലങ്കേഷിന്റെ സിനിമ

  കന്നഡ സംവിധായകനായ ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ചിത്രമാണ് ഷക്കീല. ഷക്കീലയെ കുറിച്ചൊരു സിനിമ ചെയ്യണമെന്ന് തന്റെ ആഗ്രമായിരുന്നെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഓണ്‍ സ്‌ക്രീനിലെയും ഓഫ് സ്‌ക്രീനിലെയും അവരുടെ വ്യക്തിത്വം എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അവരുടെ കഥ പറയാനാണ് ഞാനാഗ്രഹിക്കുന്നത്. സിനിമകള്‍ കിട്ടാതെ കഷ്ടപെട്ട അവരുടെ ജീവിതത്തിലെ ദുഷ്‌കരമായ കാലഘട്ടത്തെ കുറിച്ച് സ്വഭാവറോളുകള്‍ ലഭിക്കാനായി അവര്‍ നടത്തിയ ശ്രമങ്ങളെ കുറിച്ചുമൊക്കെയാണ് സിനിമയിലൂടെ പറയുന്നത്. സൂപ്പര്‍ സ്റ്റാര്‍ ഷക്കീലയുടെ യഥാര്‍ത്ഥ കഥ തന്നെയായിരിക്കും സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

  ചിത്രങ്ങള്‍ പുറത്ത്

  ചിത്രങ്ങള്‍ പുറത്ത്

  കര്‍ണാടകയിലെ ചെറിയൊരു ഗ്രാമത്തില്‍ നിന്നും സിനിമയുടെ ഷൂട്ടിംഗ് നേരത്തെ തന്നെ ആരംഭിച്ചിരിരുന്നു. ഇക്കാര്യം റിച്ച തന്നെ പുറത്ത് വിട്ടിരുന്നു. ബിക്കിനി ധരിച്ച് വെള്ളത്തിലുടെ നീന്തുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ചിത്രീകരണം ആരംഭിച്ച വിവരം നടി പറഞ്ഞത്. ചിത്രത്തില്‍ താന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഷക്കീലയുടെ ലുക്കാണെന്നായിരുന്നു റിച്ച പറഞ്ഞിരുന്നത്. ഓരോ ഘട്ടം കഴിയുമ്പോഴും ഷക്കീലയുടെ ലുക്കില്‍ മാറ്റം വരും. ആ ലുക്ക് അത് പോലെ പകര്‍ത്തുന്നത് വെല്ലുവിളിയാണെന്നും നടി പറഞ്ഞിരുന്നു.

   മറ്റ് താരങ്ങള്‍

  മറ്റ് താരങ്ങള്‍

  ഒരു നടിയെന്ന നിലയില്‍ ഷക്കീലയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. അതുപോലെ തന്നെ ഷക്കീല എന്ന വ്യക്തിയുടെ ജീവിതത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്നതായിരിക്കും ഈ സിനിമയെന്നും റിച്ച വ്യക്തമാക്കിയിരുന്നു. സിനിമ തുടങ്ങുന്നതിന് മുന്‍പ് ഷക്കീലയെ അടുത്ത് അറിയുന്നതിനായി റിച്ച ബംഗ്ലൂരില്‍ നിന്നും ഷക്കീലയുമായി കൂടികാഴ്ച നടത്തിയിരുന്നു. റിച്ചയ്ക്ക് പുറമെ ത്രിപാഠി, മലയാളിയായ രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരും ഷക്കീലയുടെ ബയോപിക്കിലുണ്ട്.

  English summary
  Shakeela's biopic Richa Chadha's first look poster is out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X