»   » 'ബേബി ശ്യാമിലി' വീണ്ടുമെത്തുന്നു... ബേബിയായിട്ടല്ല!!!

    'ബേബി ശ്യാമിലി' വീണ്ടുമെത്തുന്നു... ബേബിയായിട്ടല്ല!!!

    ബേബി ശ്യാമിലിയെ മലയാളികള്‍ക്ക് അങ്ങനെ മറക്കാന്‍ പറ്റുമോ...? മലയാളം കണ്ട ഏറ്റവും മികച്ച ബാലതാരങ്ങളായിരുന്നു ബേബി ശാലിനിയും ബേബി ശ്യാമിലിയും. ശാലിനി പിന്നീട് സിനിമയില്‍ തിരിച്ചെത്തി വന്‍ ഹിറ്റുകള്‍ സമ്മാനിച്ചു. ഇപ്പോള്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്തിനെ വിവാഹം കഴിച്ച് കുടുംബമായി കഴിയുന്നു.

     

    അപ്പോള്‍ ശ്യാമിലിയോ...? ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സിലാണ് ശ്യാമിലി അവസാനമായി മലയാളത്തിന്‍റെ വെള്ളിത്തിരയില്‍ എത്തുന്നത്. അന്ന് 'ബേബി' ശ്യാമിലി ആയിരുന്നില്ല എന്ന് മാത്രം.

    ശ്യാമിലി വീണ്ടും വെള്ളിത്തിരയിലേക്കെത്തുമോ... കെഎസ് രവികുമാറിന്റെ ചിത്രത്തില്‍ നായികയാവുമോ... തീരുമാനം അറിയാന്‍ കാത്തിരിയ്ക്കുക തന്നെ വേണം.

    സിനിമയിലേക്ക് തിരിച്ചെത്തുമോ

    ആ പഴയ ബേബി ശ്യാമിലി സിനിമയിലേക്ക് തിരിച്ചെത്തുമോ എന്നാണ് ഏവരും കാത്തിരിയ്ക്കുന്നത്.

    കെഎസ് രവികുമാര്‍

    കെഎസ് രവികുമാര്‍ മൂന്ന് ഭാഷകളിലായി നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ നായികയായി ശ്യാമിലി വരണം എന്നാണ് ആഗ്രഹിയ്ക്കുന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്.

    കിച്ചാ സുദീപ്

    സൂപ്പര്‍ താരം കിച്ചാ സുദീപ് ആയിരിയ്ക്കും സിനിമയിലെ നായകന്‍. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് സിനിമ നിര്‍മിയ്ക്കുന്നത്.

    ഉറപ്പില്ല

    കെഎസ് രവികുമാര്‍ സിനിമയെ പറ്റി ശ്യാമിലിയോട് സംസാരിച്ചിട്ടുണ്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം.

    അഴകിയ രാവണന്‍

    പഴയ കമല്‍ ചിത്രം അഴകിയ രാവണന്റെ രണ്ടാം ഭാഗത്തില്‍ ശ്യാമിലി നായികയായി എത്തുമെന്ന് മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ സിനിമ തന്നെ നടക്കാതെ പോയി.

    ഓയ്

    ശ്യാമിലി ഏറ്റവും ഒടുവില്‍ അഭിനയച്ച സിനിമ 'ഓയ്' ആണ്. ഈ തെലുങ്ക് സിനിമയിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ശ്യാമിലിയ്ക്ക് ലഭിച്ചിരുന്നു

    മലയാളത്തില്‍ ഹരികൃഷ്ണന്‍സ്

    മലയാളത്തില്‍ ശ്യാമിലി അഭിനയിച്ച അവസാന ചിത്രം 'ഹരികൃഷ്ണന്‍സ്' ആയിരുന്നു. മമ്മൂട്ടിയുടെ സഹോദരിയായ അമ്മാളുവായിട്ടായിരുന്നു അന്ന് ശ്യാമിലി എത്തിയത്.

     36 സിനിമകള്‍

    മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 36 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ശ്യാമിലി.

    ദേശീയ പുരസ്‌കാരം

    1989 ല്‍ പുറത്തിറങ്ങിയ അഞ്ജലി എന്ന തമിഴ് ചിത്ത്രിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ശ്യാമിലി സ്വന്തമാക്കി.

    മാളൂട്ടി

    മലയാള സിനിമ നിലനില്‍ക്കുന്നിടത്തോളം കാലം മാളൂട്ടി എന്ന സിനിമയും ഓര്‍മയില്‍ ഉണ്ടാകും. മാളൂട്ടിയിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ശ്യാമിലിയ്ക്ക് ലഭിച്ചു.

    Please Wait while comments are loading...

    Malayalam Photos

    Go to : More Photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X