For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിയോഗം ഒരുപാട് നൊമ്പരപ്പെടുത്തുന്നു; നടൻ പി സി ജോര്‍ജുമായുള്ള ബന്ധത്തെ കുറിച്ച് ഷമ്മി തിലകൻ

  |

  ഒരു കാലത്ത് മലയാളി പ്രേക്ഷകരെ വിറപ്പിച്ച നടനായിരുന്നു പിസി ജോർജ് നടന്റെ വിയോഗം ഏറെ ദുഃഖത്തോടെയാണ് മലയാളി പ്രേക്ഷകരും സിനിമാ ലോകവും കേട്ടത്. എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു നടന്റെ അന്ത്യം. കഴിഞ്ഞ കുറച്ച് കാലമായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമ വിട്ടു നില്‍ക്കുകയായിരുന്നു പി സി ജോര്‍ജ്. ചാണക്യൻ, ഒരു അഭിഭാഷകന്റെ കേസ് ഡയറി അഥർവം, ഇന്നലെ, സംഘം എന്നിങ്ങനെ 68ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

  ജpc george

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടനെ കുറിച്ചുള്ള ഷമ്മി തിലകന്റെ വാക്കുകളാണ്. ജോർജുമായി വളരെ അടുത്ത ബന്ധമായിരുന്നു ഷമ്മി തിലകന്. നടന്റെ വാക്കുകൾ ഇങ്ങനെ...സഹപ്രവർത്തകൻ എന്നതിലുപരി ഒരു കുടുംബാംഗത്തിനെ നഷ്ടപ്പെട്ട പോലൊരു തോന്നൽ..!അച്ഛന്റെ ഉറ്റ സുഹൃത്തായിരുന്ന അദ്ദേഹത്തിനെ, സിനിമയിൽ വരും മുമ്പേ തന്നെ പരിചയമുണ്ടായിരുന്നു.ഒത്തിരി ഇഷ്ടവുമായിരുന്നു..!എന്റെ ആദ്യ സിനിമയായ കെ.ജി. ജോര്‍ജ് സാറിന്റെ ഇരകൾ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷമായിരുന്നു അദ്ദേഹത്തിന്റേത്.

  ഞാൻ സംവിധാനസഹായി ആയിരുന്ന കമലഹാസൻ നായകനായ ചാണക്യൻ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പ്രധാനപ്പെട്ട സീനുകളിൽ ശബ്ദം നൽകിയിരിക്കുന്നത് ഞാനാണ്.ഡെന്നീസ് ജോസഫ് ചേട്ടന്റെ രചനയിൽ, ജോഷി സാർ ഒരുക്കിയ സംഘം എന്ന സിനിമയിലെ പ്രായിക്കര_അപ്പ ഇന്നും മനസ്സിൽ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രം..!എപ്പോഴും സന്തോഷവാനായി ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിട്ടുള്ള ജോർജ്ജേട്ടന്റെ വിയോഗം ഒരുപാട് നൊമ്പരപ്പെടുത്തുന്നു. ലവ് യു ജോർജ് ഏട്ടാ... ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരു പഴയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ജോർജിനെ കുറിച്ചുള്ള ഓർമ നടൻ പങ്കുവെച്ചത്.

  Shammi Thilakan says he didn't think of Mohanlal and Mammootty as superstars

  പോലീസ് ഉദ്യോഗസ്ഥനായിരുന്നു പിസി ജോർജ്. ചെറുപ്പം മുതലെ നാടകങ്ങളിലും അനുകരണ കലയിലും നടന് താത്പര്യമുണ്ടായിരുന്നു. തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം കിട്ടിയതോടെയാണ് സിനിമാ മേഖലയിൽ സജീവമാകുന്നത്. അംബ അംബിക അംബാലിക എന്ന ചിത്രമാണ് പിസി ജോർജിന്റെ ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. കൂടുതലും വില്ലൻ വേഷങ്ങളായിരുന്നു.കെജി ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകര്‍ക്കൊപ്പം പി സി ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോലി സംബന്ധമായി കുറച്ചു നാൾ അദ്ദേഹം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. 1995ല്‍ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സ് എന്ന സിനിമയാണ് ഇടവേളയ്ക്ക് മുമ്പ് അഭിനയിച്ചത്. പിന്നീട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 2006ല്‍ ജോസ് തോമസിന്റെ 'ചിരട്ടക്കളിപ്പാട്ടങ്ങളിലൂടെയാണ് വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.

  Read more about: shammi thilakan
  English summary
  Shammi Thilakan Recall His Memory About Late Actor PC George
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X