For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രജകളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക'!

  |

  ഓണക്കിറ്റുമായി ബന്ധപ്പെട്ടുളള വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഷമ്മി തിലകന്‍ ഇതേ കുറിച്ച് പ്രതികരിച്ചത്. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് നടന്റെ കുറിപ്പ് വന്നിരിക്കുന്നത്. പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ശിഷ്ടകാലം ശ്വാസം എടുക്കാന്‍ പോലുമാവാതെ വെന്റിലേറ്ററില്‍ കേറേണ്ടി വരുമെന്ന് ഷമ്മി തിലകന്‍ പറയുന്നു. ഇലക്ഷന്‍ അടുത്തടുത്തു വരുന്ന ഈ സാഹചര്യത്തില്‍ വോട്ട് ചെയ്യുന്നതിന് പ്രത്യുപകാരമായി ജനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന ആനുകൂല്യങ്ങള്‍ ഒരു തുക നിശ്ചയിച്ച് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുക.

  shammi thilakan

  അവര്‍ അവര്‍ക്ക് ആവശ്യമുള്ളത് അതുകൊണ്ട് വാങ്ങിക്കൊള്ളട്ടെ ഷമ്മി തിലകന്‍ പറയുന്നു. ഷമ്മി തിലകന്റെ വാക്കുകളിലേക്ക്; മാവേലി നാടുവാണീടുംകാലം, മാനുഷരെല്ലാരും ഒന്നുപോലെ, ആമോദത്തോടെ വസിക്കുംകാലം ആപത്തെങ്ങാർക്കുമൊട്ടില്ലതാനും. കള്ളവുമില്ല ചതിയുമില്ലാ. എള്ളോളമില്ലാ പൊളിവചനം എന്ന് നമ്മൾ പാടി കേട്ടിട്ടുണ്ട്. എന്നാൽ ഇത്തരം പലവ്യഞ്ജന കിറ്റിലെ തട്ടിപ്പുകളും പറഞ്ഞിരുന്നതിനേക്കാൾ കുറഞ്ഞയളവിലുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യലുമൊക്കെ അന്നും ഉണ്ടായിരുന്ന നടപടിക്രമങ്ങളായിരുന്നു.

  കേട്ടിട്ടില്ലേ..? കള്ളപ്പറയും ചെറുനാഴിയും. കള്ളത്തരങ്ങൾ മറ്റൊന്നുമില്ല..ആ ആമോദക്കാലത്തെ സർക്കാർ ഉദ്യോഗസ്ഥന്മാരും ഇത്യാദി കലകളിൽ നൈപുണ്യം ഉള്ളവരായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്?. അപ്പൊപ്പിന്നെ നമ്മളായിട്ട് മോശക്കാർ ആകാൻ പാടില്ലല്ലോ എന്ന് കരുതി മനഃപൂർവ്വം ചെയ്തതാണെന്നാണ് സപ്ലൈകോ സാറമ്മാരുടെ ന്യായം പറച്ചിൽ. ഇത്തരം മുടന്തൻ ന്യായങ്ങൾ നിരത്തി വിജിലൻസിന്റേയും, കസ്റ്റംസിന്റേയും, എൻഫോഴ്സ്മെൻറിന്റേയും, എന്‍ഐഎയുടേയുമൊക്കെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മേലാളന്മാരെ സംരക്ഷിക്കുവാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഇന്നത്തെ മാവേലിമാരോട് ഒന്നേ പറയാനുള്ളൂ.

  ഇലക്ഷൻ അടുത്തടുത്തു വരുന്ന ഈ സാഹചര്യത്തിൽ വോട്ട് ചെയ്യുന്നതിന് പ്രത്യുപകാരമായി ജനങ്ങൾക്ക് നൽകാൻ ഉദ്ദേശിക്കുന്ന ആനുകൂല്യങ്ങൾ ഒരു തുക നിശ്ചയിച്ച് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുക. അവർ അവർക്ക് ആവശ്യമുള്ളത് അതുകൊണ്ട് വാങ്ങിക്കൊള്ളട്ടെ. ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക. ഇല്ലെങ്കിൽ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാൻ പോലുമാവാതെ വെൻറിലേറ്ററിൽ കേറേണ്ടി വരും. ജാഗ്രതൈ, ലാൽസലാം.. ഷമ്മി തിലകന്‍ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

  Read more about: shammi thilakan
  English summary
  Shammi thilakan's reaction about onam kitt controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X