twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംഗീതത്തെ കണ്ടെത്തുവാന്‍ ശന്തനു യാത്രകള്‍ നടത്തുന്നു

    By Sruthi K M
    |

    സംഗീതത്തെ അറിയുവാനും കണ്ടെത്തുവാനും ഇന്ത്യന്‍ സംഗീത സംവിധായകന്‍ ശന്തനു മൊയ്ത്ര സഞ്ചരിച്ചു കൊണ്ടേയിരിക്കുകയാണ്. സംഗീതത്തെ ആഴത്തില്‍ പഠിക്കുവാന്‍ ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യുക ആണെന്ന് ശന്തനു പറയുന്നു. സംഗീതത്തെ അത്രമാത്രം ഞാന്‍ സ്‌നേഹിക്കുന്നു, ആരാധിക്കുന്നു. ആദ്യത്തെ യാത്ര നടത്തിയത് കോളേജ് പഠിച്ചു കൊണ്ടിരുന്നപ്പോഴാണ്.

    ദില്ലിയിലെ ജെയ്സ്ലമര്‍ എന്ന മനോഹര സ്ഥലത്തേയ്ക്ക് ആണ് ആദ്യ യാത്ര നടത്തിയത്. രാവണഹത എന്ന സംഗീത ഉപകരണത്തെ അറിയാനും പഠിക്കാനും ആയിരുന്നു ആ യാത്ര എന്ന് അദ്ദേഹം പറയുന്നു. അവിടെ നിന്നാണ് ശന്തനു മൊയ്ത്ര എന്ന സംഗീത സംവിധായകന്‍ വളരുന്നത്. ഒരു തവണ ദില്ലിയില്‍ വച്ച് നദനന്‍ സംഗീത ഫെസ്റ്റിവല്ലില്‍ കേട്ട ശബ്ദം മനസിനെ മയക്കുന്നതായിരുന്നു. പിന്നീട് ആ ശബ്ദം തേടി അലഞ്ഞു എന്നും ശന്തനു പറഞ്ഞു.

    shantanu

    വലിയ പട്ടണങ്ങളിലൂടെ യാത്ര ചെയ്യുവാന്‍ ആണ് ശന്തനുവിന് താല്‍പ്പര്യം. താന്‍ ഒരു സംഗീത സംവിധായകന്‍ മാത്രം അല്ല നല്ലൊരു പര്‍വ്വതാരോഹണ വിദഗ്ദ്ധനും, പാചകക്കാരനും, എഴുത്തുകാരനും ആണ് എന്നും ശന്തനു പറയുന്നു. സംഗീതം എന്ന ജീവിതത്തിന്റെ കൂടെ ഭാഗമായി യാത്രകളും ഉണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

    2005ല്‍ ആണ് ശന്തനു ഇന്ത്യന്‍ സംഗീത ലോകത്തേയ്ക്ക് ചുവടുവെക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ ജനപ്രീതി നേടിയ ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമയിലെ ശന്തനുവിന്റെ ഗാനങ്ങള്‍ ഏവര്‍ക്കും സുപരിചിതമാണ്. രാജേഷ് ടച്ച് റിവറിന്റെ എന്റെ എന്ന സിനിമയ്ക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചു. അമീര്‍ നായകനായ പീകെ എന്ന സിനിമയിലും, ലഗേ രഹോ മുന്നാ ഭായ് എന്ന സിനിമയിലും ശന്തനുവിന്റെ മനോഹര ഗാനങ്ങള്‍ ഉണ്ട്. നിരവധി അംഗീകാരങ്ങളും ശന്തനു ഇതിനോടകം വാരി കൂട്ടിക്കഴിഞ്ഞു. നാഷ്ണല്‍ ഫിലിം അവാര്‍ഡ്, ബെസ്റ്റ് സംഗീത സംവിധായകന്‍ എന്നീ നിലകളിലും ശന്തനു കഴിവു തെളിയിച്ചിട്ടുണ്ട്.

    English summary
    Music director Shantanu moitra used to travel across India in search of music
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X