twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാമസൂത്ര നടിയും സംവിധായകനും തമ്മില്‍ തര്‍ക്കം

    By Aswathi
    |

    കാമസൂത്ര ത്രി ഡിയുടെ സംവിധായകന്‍ രൂപേഷ് പോളും മുഖ്യനായിക ഷെര്‍ളിന്‍ ചോപ്രയും തമ്മില്‍ മുട്ടന്‍ വാക്ക്‌പോര്. ചിത്രത്തിന്റ ട്രെയ്‌ലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമാണ് സംഭവം. ട്രെയ്‌ലര്‍ പുറത്തിറക്കിയപ്പോള്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഷെര്‍ളിന്‍ പങ്കെടുക്കാത്തതാണ് വഴക്കിന് തുടക്കം കുറിച്ചത്. അതിന് പിന്നാലെ ചിത്രത്തില്‍ നിന്ന് താന്‍ പിന്മാറിയെന്ന് താരം അറിയിച്ചു.

    കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ നില്‍ക്കാതെ ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്നാണ് ഷെര്‍ലിന്‍ അറിയിച്ചത്. അഞ്ച് ദിവസം മാത്രമാണ് ചിത്രത്തില്‍ ഷൂട്ടിങിന് പങ്കെടുത്തത്. മര്യാദയില്ലാത്ത പെരുമാറ്റം സഹിക്കാന്‍ കഴിയില്ലെന്നും ഇനിയൊരു വേദിയിലും ചിത്രത്തിന്റെ പ്രമോഷനായി പ്രത്യക്ഷപ്പെടില്ലെന്നും ഷെര്‍ലില്‍ അറിയിച്ചു. അതിനിടയില്‍ സംവിധായകന്‍ ഷര്‍ലിനെ അശ്ലീല നടിയെന്ന് വിളിച്ച ആരോപണവുമുണ്ടായിരുന്നു.

    എന്നാല്‍ ചിത്രത്തില്‍ നിന്ന് ഷെര്‍ളിന്‍ പിന്മാറിയത് താന്‍ അറിയുന്നത് ഇപ്പോഴാണെന്ന് സംവിധായകന്‍ രൂപേഷ് പോള്‍ പറഞ്ഞു. അശ്ലീല സിനിമകളുടെ ഭാഗമായിരുന്ന ഷെര്‍ലിനെ നല്ല സിനിമകളുടെ ഭാഗമാക്കിയത് കാമസൂത്രയാണെന്ന് മറക്കരുതെന്ന് സംവിധായകന്‍ ഓര്‍മിപ്പിച്ചു.

    'ഒരു നടിയെന്ന നിലയില്‍ അവരെ സിനിമയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഒരാളുടെ ഡിഎന്‍എ മാറ്റാന്‍ ആര്‍ക്കും കഴിയില്ലല്ലേ? നിങ്ങളുടെ ബിസിനസിന് ഒരു പിമ്പിനെ നിയമിക്കാന്‍ കഴിയും പക്ഷെ അച്ഛനെ ഒഴിവാക്കുന്നതാണു നല്ലത്'- രൂപേഷ് രൂക്ഷമായി പ്രതികരിച്ചു.

    കാമസൂത്ര 3ഡി

    കാമസൂത്ര നടിയും സംവിധായകനും തമ്മില്‍ തര്‍ക്കം

    സംവിധായകന്‍ രൂപേഷ് പോള്‍ തന്നെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാമസൂത്ര ത്രി ഡി

    ഓസ്‌കാര്‍ പട്ടികയില്‍

    കാമസൂത്ര നടിയും സംവിധായകനും തമ്മില്‍ തര്‍ക്കം

    മികച്ച സിനിമ, ഒറിജിനല്‍ സ്‌കോര്‍, ഒറിജിനല്‍ സോങ് എന്നീ വിഭാഗങ്ങളില്‍ ചിത്രം ഓസ്‌കാര്‍ പട്ടികയിലും ഇടം പിടിച്ചു.

    സംഗീത വിഭാഗത്തില്‍

    കാമസൂത്ര നടിയും സംവിധായകനും തമ്മില്‍ തര്‍ക്കം

    സംഗീതവിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏക ഇന്ത്യന്‍ ചിത്രമാണ് കാമസൂത്ര ത്രിഡി. ഒരു യഥാര്‍ത്ഥ ചരിത്രസംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

    കാമസൂത്ര ത്രിഡി അശ്ലീലമല്ല

    കാമസൂത്ര നടിയും സംവിധായകനും തമ്മില്‍ തര്‍ക്കം

    കാമസൂത്ര ത്രിഡി ഒരു അശ്ലീലചിത്രമല്ലെന്നും അത് മനുഷ്യരുടെ സ്‌നേഹത്തിന്റെയും പകയുടെയും കാമത്തിന്റെയും കഥയാണെന്ന് രൂപേഷ് നേരത്തേ പവവട്ടം വിശദീകരിച്ചിരുന്നു.

    ഷെര്‍ലിന്‍ ചോപ്ര

    കാമസൂത്ര നടിയും സംവിധായകനും തമ്മില്‍ തര്‍ക്കം

    ചിത്രീകരണ സമയത്ത് പുറത്തുവന്ന ഷെര്‍ലിന്റെ നഗ്നചിത്രങ്ങളും മറ്റുമാണ് ചിത്രം ഒരു അശ്ലീല ചിത്രമാണെന്ന ധാരണ പരത്താന്‍ പൊതുവേ ഇടവരുത്തിയത്.

    നിര്‍മാണം

    കാമസൂത്ര നടിയും സംവിധായകനും തമ്മില്‍ തര്‍ക്കം

    ജി.ജെ. എന്റര്‍ടൈന്മെന്റ്‌സിനു വേണ്ടി ഡോക്ടോര്‍ ജോര്‍ജ് ജോണ്‍ അവതരിപ്പിക്കുന്ന സിനിമ രൂപേഷ് പോള്‍ പ്രൊഡക്ഷന്‍സ് ലിമിറ്റഡ് ആണു നിര്‍മിച്ചത്.

    റിലീസ്

    കാമസൂത്ര നടിയും സംവിധായകനും തമ്മില്‍ തര്‍ക്കം

    സിനിമ 2014 മേയ് 23നു റിലീസ് ചെയ്യുന്നത്.

    പിന്മാറ്റം

    കാമസൂത്ര നടിയും സംവിധായകനും തമ്മില്‍ തര്‍ക്കം

    ട്രെയില്‍ പുറത്തിറങ്ങുന്ന ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടുനിന്ന ഷെര്‍ലിന്‍ പിന്നീടറിയിച്ചത് താന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നാണ്. ഈ വിഷയത്തെ കുറിച്ച് ഷെര്‍ലിന്റെ ട്വിറ്ററില്‍ നടന്ന പോര്

    English summary
    Sherlyn Chopra and her 'Kamasutra 3D' director Rupesh Paul were locked in a wordy dual today with the model saying she will not promote the film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X