Just In
- 14 hrs ago
മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
- 14 hrs ago
ആഷിക്ക് അബുവിന്റെ 'പെണ്ണും ചെറുക്കനും' വരുന്നു! മുഖ്യ വേഷങ്ങളില്‍ റോഷന് മാത്യൂവും ദര്‍ശനയും
- 14 hrs ago
മാനഭംഗപ്പെടുന്ന കഥാപാത്രമായി അഭിനയിച്ചു! പിന്നെ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെ കുറിച്ച് രാധിക ആപ്തെ
- 15 hrs ago
പ്രണയ സാഫല്യം! സംവിധായകന് ശ്രീജിത്ത് വിവാഹിതനായി, വധു ബംഗ്ലാദേശ് നടി
Don't Miss!
- News
ന്നാവോ സംഭവം: ശവസംസ്കാരം ഞായറാഴ്ച രാവിലെ, അടക്കം ചെയ്യും, സ്മാരകം നിർമ്മിക്കാനും പദ്ധതി!
- Lifestyle
ഈയാഴ്ച മികച്ച നേട്ടം കൊയ്യുന്ന രാശിക്കാര്‍
- Sports
ISL: വന്നു, കണ്ടു, കീഴടക്കി — നോര്‍ത്ത് ഈസ്റ്റിനെതിരെ കൊല്‍ക്കത്തയ്ക്ക് തകർപ്പൻ ജയം
- Technology
ടിക്ടോക്കിന്റെ കുറ്റസമ്മതം; ഭിന്നശേഷിക്കാരുടെ വീഡിയോകൾ വൈറലാകാതെ തടഞ്ഞു
- Automobiles
2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ശോഭന! ഫോട്ടോ പൊളിച്ചുവെന്ന് ആരാധകരും! ചിത്രം വൈറല്‍!
നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ ശോഭന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അനൂപ് സത്യന് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. സുരേഷ് ഗോപിയും ഈ സിനിമയിലൂടെ അഭിനയത്തില്‍ സജീവമാവുകയാണ്. നാളുകള്‍ക്ക് ശേഷമുള്ള ഇവരുടെ വരവിന് പിന്നിലെ വിശേഷങ്ങളെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചെന്നൈയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. അതിനിടയില്‍ ലൊക്കേഷന്‍ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ദുല്‍ഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശോഭന. കുട്ടിക്കാലം മുതലേ തന്നെ ദുല്‍ഖറുമായി അടുപ്പമുണ്ട് ശോഭനയ്ക്ക്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെത്തിയപ്പോള്‍ ശോഭനയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം പങ്കുവെച്ച് നേരത്തെ താരപുത്രനെത്തിയിരുന്നു. സുരേഷ് ഗോപിക്കൊപ്പവും അഭിനയിക്കാനുള്ള അവസരമാണ് ഈ ചിത്രത്തിലൂടെ കൈവന്നിട്ടുള്ളത്. തമിഴിലും തെലുങ്കിലും ബോളിവുഡിലുമൊക്കെ ഒരുപോലെ കഴിവ് തെളിയിച്ച് മുന്നേറുകയാണ് ദുല്‍ഖര്‍ സല്മാന്.
പുത്തന്‍ ഹെയര്‍ സ്റ്റൈലിലുള്ള ദുല്‍ഖര്‍ സല്‍മാനെയാണ് ചിത്രത്തില്‍ കാണുന്നത്. മുടി വെട്ടുന്നതിനിടയിലെ ചിത്രം പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്. കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു താരപുത്രി തുടക്കം കുറിച്ചത്. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കല്യാണി അഭിനയിച്ചിരുന്നു. ദുല്‍ഖര്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു അനൂപ് സത്യന് പറഞ്ഞത്.
ഞാനൊരു മേനോനല്ല! ദേശീയ അവാര്‍ഡും വാങ്ങിച്ചിട്ടില്ല! വികാരധീനനായി ബിനീഷ്! പിന്തുണച്ച് സോഷ്യല്‍ മീഡിയ!