twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശോഭന എത്ര ശ്രമിച്ചിട്ടും പഠിക്കാന്‍ കഴിയാത്ത ഒരു ഭാഷ

    By Aswathi
    |

    തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി മിക്ക ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്. മിക്ക ഭാഷകളില്‍ നിന്നും പുരസ്‌കാരവുമായാണ് മടങ്ങിയത്. മലയാളം അത്ര നല്ലവണ്ണം വഴങ്ങില്ലെങ്കിലും പലരുടെയും ഡബ്ബിങിന്റെ സഹായത്തോടെ സിനിമകളില്‍ പല ഭാഷകളും പയറ്റി.

    തുടക്കത്തില്‍ മലയാള സിനിമയില്‍ ഡബ്ബ് ചെയ്തിട്ടില്ലെങ്കിലും ഇക്കാലത്തിനിടെ കേരളത്തിലെ മിക്ക ഭാഷാ ശൈലികളും ശോഭന പഠിച്ചിട്ടുണ്ട്. പക്ഷെ ഇതുവരെ ശ്രമിച്ചിട്ടും ശോഭനയ്ക്ക് കഴിയാത്ത ഒരു ഭാഷയുണ്ട്.

    shobhana

    ഭാഷയന്വേഷിച്ച് കേരളം വിട്ട് പോകണം എന്നില്ല. കോട്ടയത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലുള്ള ആളുകള്‍ ഉപയോഗിക്കുന്ന ഭാഷാ ശൈലി ശോഭനയ്ക്ക് വളരെ ഇഷ്ടമാണ്. ഒരു സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് അവിടെ എത്തിയപ്പോഴാണ് ഭാഷാ ശൈലി കേള്‍ക്കാന്‍ ഇടയായത്.

    ഭാഷയോടുള്ള പ്രിയം മൂത്ത് അത് പഠിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും താരത്തിന് കഴിഞ്ഞില്ല. കേട്ടതില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഷയും കോട്ടയത്തെ ഈ ഉള്‍നാടിലുള്ളതാണെന്നും ശോഭന അടുത്തിടെ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

    'തിര'യിലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിവന്ന ശോഭന ഇനി 'പാവാട' എന്ന മലയാള സിനിമയാണ് ചെയ്യുന്നത്. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    English summary
    Shobhana has acted in various language films and has even won national level laurels for her performance across industries. Speaking to a newspaper, she recently said that apparently the most interesting slang she has heard is of her maid, who hails from a remote village in Kottayam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X