TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കുമ്പളങ്ങി നൈറ്റ്സിന്റെ വിജയം! ശ്യം പുഷ്കരനും ദിലീഷ് പോത്തനും വീണ്ടും! നായകനായി ഫഹദ്? കാണൂ

മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ദിലീഷ് പോത്തനും ശ്യാം പുഷ്കരനും. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ചുകൊണ്ടായിരുന്നു ഇരുവരും തുടങ്ങിയത്. മഹേഷിന്റെ പ്രതികാരത്തിനു ശേഷം ഈ കൂട്ടുകെട്ടിന്റെ പുതിയ സിനികള്‍ക്കായി ആകാംക്ഷകളോടെയായിരുന്നു സിനിമാ പ്രേമികള്‍ കാത്തിരുന്നത്. ദിലീഷ് പോത്തന്റെ രണ്ടാമത്തെ സിനിമയായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ ക്രിയേറ്റീവ് ഡയറക്ടറായും ശ്യാം എത്തിയിരുന്നു.
മോഡിക്കും വൈഎസ്ആറിനും പിന്നാലെ രാഹുല്‍ ഗാന്ധിക്കും ബയോപിക്ക്! സിനിമ അവസാന ഘട്ടത്തില്‍!
ഇപ്പോഴിതാ ഈ കൂട്ടുകെട്ടിന്റെ കുമ്പളങ്ങി നൈറ്റ്സ് തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഇരുവരും നിര്‍മ്മിച്ച സിനിമ മധു സി നാരായണന് എന്ന നവാഗതനാണ് സംവിധാനം ചെയ്തിരുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ മികച്ച പ്രതികരണം നേടികൊണ്ടാണ് സിനിമ മുന്നേറികൊണ്ടിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിനു ശേഷം ശ്യാം പുഷ്കരനും ദിലീഷ് പോത്തനും വീണ്ടുമൊന്നിക്കുന്ന ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
കുമ്പളങ്ങി നൈറ്റ്സിന്റെ വിജയം
ഞാന്‍ പ്രകാശന്റെ വിജയത്തിനു ശേഷം ഫഹദ് ഫാസില്‍ അഭിനയിച്ച ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ഫഹദ് വില്ലന്‍ വേഷത്തിലെത്തിയ സിനിമ മധു സി നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങി. സൗബിന് ഷാഹിര്‍,ഷെയ്ന് നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കൊച്ചിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങിലൊന്നായ കുമ്പളങ്ങിയുടെ പശ്ചാത്തലത്തിലായിരന്നു സിനിമയുടെ കഥ പറഞ്ഞത്. ശ്യാം പുഷ്കരന്റെ മികച്ചൊരു തിരക്കഥയും താരങ്ങളുടെ പ്രകടനവുമായിരുന്നു സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയത്.
ശ്യാം പുഷ്കരന്റെ തിരക്കഥ
ആഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ മുതല്‍ തുടങ്ങിയതാണ് തിരക്കഥാകൃത്തായ ശ്യാം പുഷ്കരനോടുളള സിനിമാ പ്രേമികളുടെ ഇഷ്ടം. കരിയറില്‍ എഴുതിയ മിക്ക തിരക്കഥകളും ശ്യാം പുഷ്കരന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിയലിസ്റ്റിക് രീതിയിലുളള സിനിമകളാണ് ശ്യാം പുഷ്കരന്റെതായി വരാറുളളത്. ഇത്തവണയും പതിവ് തെറ്റിക്കാതെ നല്ലൊരു ചിത്രം തന്നെയാണ് അദ്ദേഹത്തിന്റെ എഴുത്തിലൂടെ തന്നിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിന്റെ കരുത്ത് ശ്യാം പുഷ്കരന്റെ തിരക്കഥ തന്നെയാണെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നത്.
നിര്‍മ്മാതാവായി ദിലീഷ് പോത്തന്
വര്‍ക്കിങ്ങ് ക്ലാസ് ഹീറോസ്,ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നിവയുടെ ബാനറില്‍ ദിലീഷ് പോത്തന്,ശ്യാം പുഷ്കരന്,നസ്രിയ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരുന്നത്. സൗബിന് ഷാഹിര്‍,ഷെയ്ന് നിഗം,ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ സഹോദരങ്ങളായാണ് ചിത്രത്തില്‍ എത്തുന്നത്. കുമ്പളങ്ങി നൈറ്റ്സ് പ്രധാനമായും ഇവരുടെ കഥ തന്നെയാണ്.
ദിലീഷ് പോത്തനും ശ്യാം പുഷ്കരനും വീണ്ടും
കുമ്പളങ്ങി നൈറ്റ്സിനു ശേഷം ദിലീഷ് പോത്തനും ശ്യാം പുഷ്കരനും വീണ്ടുമൊന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വന്നത്. ഇതേക്കുറിച്ച് ശ്യാം തന്നെയായിരുന്നു ഒരഭിമുഖത്തില്‍ വെച്ച് പറഞ്ഞിരുന്നത്. മഹേഷിന്റെ പ്രതികാരത്തിലൂടെയായിരുന്നു ശ്യാം പുഷ്കരന് സ്വതന്ത്ര തിരക്കഥാകൃത്തായി മാറിയിരുന്നത്. ദിലീഷ് പോത്തനു വേണ്ടി രണ്ടാം തവണയാണ് ശ്യാം തിരക്കഥയൊരുക്കുന്നത്. സിനിമയുടെ ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ പറയാനായിട്ടില്ലെന്നുമാണ് ശ്യാം പറഞ്ഞത്.
ഫഹദ് നായകനാകുമോ
അതേസമയം ശ്യാം പുഷ്കരന് ദിലീഷ് പോത്തന് ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആരായിരിക്കും സിനിമയില്‍ നായകന് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഫഹദ് ഫാസില്‍ തന്നെ നായകനാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ശ്യാം പുഷ്കരന്റെ തിരക്കഥയില്‍ അഞ്ചു സിനിമകളില്‍ ഫഹദ് അഭിനയിച്ചിരുന്നു. ദിലീഷ് പോത്തന്റെ ആദ്യ രണ്ടു സിനിമകളിലും ഫഹദ് തന്നെയായിരുന്നു നായകന്.
യഷിന്റെ കെജിഎഫ് 2വില്‍ സഞ്ജയ് ദത്തും? ബ്രഹ്മാണ്ഡ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു
ലൊക്കേഷനിലെ തമാശ, സണ്ണി ലിയോണിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് സഹപ്രവർത്തകൻ! വീഡിയോ പുറത്ത്, കാണൂ