twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിദ്ധാര്‍ത്ഥ് ശിവയുടെ സാഹിര്‍ മോഷണമാണെന്ന് സംവിധായകന്‍

    By Gokul
    |

    തിരുവനന്തപുരം: പൗലോ കൊയ്‌ലോയുടെ നോവലിനെ ആസ്പദമാക്കിയാണ് സിദ്ധാര്‍ഥ് ശിവ സാഹിര്‍ എന്ന ചിത്രമൊരുക്കിയിരിക്കുന്നതെന്ന ആരോപണത്തിന് തൊട്ടുപിന്നാലെ തന്റെ തിരക്കഥ മോഷ്ടിച്ചാണ് സിദ്ധാര്‍ത്ഥ് ശിവ സാഹിര്‍ സംവിധാനം ചെയ്തിരുന്നതെന്ന ആരോപണവുമായി ഹ്രസ്വചിത്ര സംവിധായകന്‍ രംഗത്തെത്തി.

    കേരള അന്താരാഷ്ട്ര ചലചിത്രമേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിദ്ധാര്‍ത്ഥ് സിവയുടെ സാഹിര്‍ കണ്ടിറങ്ങിയതിന്റെ പിന്നാലെയാണ് കല്ലമ്പലം സ്വദേശി ശ്രീരാജ് ആരോപണവുമായെത്തിയത്. തന്റെ ഹ്രസ്വചിത്രമായ മോര്‍ണികിന്റെ തനിപ്പകര്‍പ്പാണ് ചിത്രമെന്ന് ശ്രീരാജ് ആരോപിച്ചു. തുടര്‍ന്ന സിനിമ ലാപ്‌ടോപ്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

    siddarth-siva

    സംഭവം മേളയില്‍ കത്തിപ്പടര്‍ന്നതോടെ സിദ്ധാര്‍ഥ് ശിവയും ചിത്രം കാണാന്‍ ശ്രീരാജിനടുത്തെത്തി. എന്നാല്‍, ആദ്യമായാണ് സിനിമ കാണുന്നതെന്നും ഇതുമായുള്ള സാമ്യം യാദൃശ്ചികമാണെന്നും സിദ്ധാര്‍ഥ് പ്രതികരിച്ചു. ഓഗസ്തിലാണ് സിദ്ധാര്‍ഥ് സിനിമ ചിത്രീകരിച്ചത്. ശ്രീരാജ് ആവട്ടെ 2013ല്‍ തന്നെ ചിത്രം പൂര്‍ത്തിയാക്കിയതായി പറയുന്നു.

    കെ.എസ്.എഫ്.ഡി.സി സംഘടിപ്പിച്ച 'സ്‌ക്രിപ്റ്റ് ആന്റ് പിച്ച്' എന്ന പരിപാടിയിലേക്ക് തന്റെ സിനിമയുടെ തിരക്കഥ അയച്ചുകൊടുത്തിരുന്നെന്നും അവിടെ നിന്നുമാണ് സിദ്ധാര്‍ഥിന് ഇത് ലഭിച്ചിട്ടുണ്ടാവുകയെന്ന് ശ്രീരാജ് വ്യക്തമാക്കി. മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഒരു സനിമയ്‌ക്കെതിരെ മോഷണം ആരോപണം ഉയര്‍ന്നതോടെ സിദ്ധാര്‍ഥ് ശിവ വെട്ടിലായിരിക്കുകയാണ്.

    English summary
    Sidharth Siva's Zahir is a copy form short movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X