twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിനെ വെച്ച് സിനിമയെടുക്കരുത്! തൊഴില്‍ നിഷേധിക്കാനാണ് ശ്രമം!ആഞ്ഞടിച്ച് സിദ്ദിഖും കെപിഎസി ലളിതയും

    |

    ദിലീപിനെ തിരികെ എഎംഎംഎയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നടിയും സുഹൃത്തുക്കളും സംഘടന വിട്ടത്. രാജിക്കത്തിലും ഇവര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയായാണ് ദിലീപിനെ തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഊര്‍മ്മിള ഉണ്ണിയായിരുന്നു ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഭൂരിഭാഗം പേരുടെയും അഭിപ്രായം താരത്തെ തിരിച്ചെടുക്കുകയെന്നതായിരുന്നു. ദിലീപിനെ തിരികെ പ്രവേശിപ്പിച്ച തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് പത്മപ്രിയ, പാര്‍വതി, രേവതി എന്നിവര്‍ കത്ത് നല്‍കിയത്. മൂന്ന് തവണ കത്ത് നല്‍കിയിട്ടും വിഷയത്തില്‍ കൃത്യമായ തീരുമാനം ലഭിച്ചിരുന്നില്ലെന്നും ഇതിന് ശേഷമാണ് തങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ തീരുമാനിച്ചതെന്നും ഡബ്ലുസിസി അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.

    ലക്ഷ്മി ചേച്ചിക്ക് അതൊന്നും പരിചയമില്ല! അമ്മയെ കണ്ടപ്പോഴും അത് തന്നെയാണ് പറഞ്ഞതെന്നും ഇഷാന്‍ ദേവ്!ലക്ഷ്മി ചേച്ചിക്ക് അതൊന്നും പരിചയമില്ല! അമ്മയെ കണ്ടപ്പോഴും അത് തന്നെയാണ് പറഞ്ഞതെന്നും ഇഷാന്‍ ദേവ്!

    കത്ത് നല്‍കിയതിന് ശേഷം നടത്തിയ യോഗത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും താരങ്ങള്‍ തുറന്നടിച്ചിരുന്നു. അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള കുറ്റപ്പെടുത്തലുകളായിരുന്നു അവിടെ നടന്നത്. നടിക്ക് പറയാനുള്ളത് ശബ്ദ സന്ദേശമായി കേള്‍പ്പിച്ചപ്പോഴാണ് അവര്‍ നിശബ്ദരായതെന്നും ഡബ്ലുസിസി അംഗങ്ങള്‍ പറഞ്ഞിരുന്നു. വനിതാ താരങ്ങള്‍ക്ക് മറുപടിയുമായി താരങ്ങളെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയായാണ് സിദ്ദിഖും കെപിഎസി ലളിതയും പ്രതികരണവുമായെത്തിയത്.

    വനിതാ സംഘടനയ്‌ക്കെതിരെ സിദ്ദിഖ്

    വനിതാ സംഘടനയ്‌ക്കെതിരെ സിദ്ദിഖ്

    വനിതാ സംഘടനയിലെ അംഗങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. അന്നത്തെ യോഗത്തില്‍ അമ്മയുടെ നടപടികളെക്കുറിച്ചും മോഹന്‍ലാലിന്‍രെ നേതൃത്വത്തെക്കുറിച്ചുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. മോഹന്‍ലാല്‍ തങ്ങളെ നടി എന്ന് സംബോധന ചെയ്‌തെന്നും തങ്ങള്‍ക്ക് പേരില്ലേയെന്നും രേവതി ചോദിച്ചിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കില്‍ അത് അവിടെ അറിയിക്കണമെന്നായിരുന്നു. അല്ലാതെ ഇത്തരത്തില്‍ പൊതുസ്ഥലത്ത് വെച്ച് വാര്‍ത്താ സമ്മേളനം നടത്തുകയല്ല ചെയ്യേണ്ടതെന്നും സിദ്ദിഖ് പറയുന്നു.

    ദിലീപിന്റെ തൊഴില്‍ നിഷേധിക്കുന്നുവോ?

    ദിലീപിന്റെ തൊഴില്‍ നിഷേധിക്കുന്നുവോ?

    ബി ഉണ്ണിക്കൃഷ്ണന്റെ നീതി എന്ന ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നതിനെക്കുറിച്ച് ഒരു നടി വിമര്‍ശനം ഉന്നയിച്ചതായി കണ്ടു. അത് അദ്ദേഹത്തിന്റെ തൊഴിലാണ്. ഒരാളുടെ തൊഴില്‍ നമുക്ക് നിഷേധിക്കാനാവില്ല. ദിലീപിന്റെ ജോലി സാധ്യത നിഷേധിക്കാന്‍ അമ്മയ്ക്ക് കഴിയില്ല. നടിമാരുടെ ആവശ്യം ജനറല്‍ ബോഡി ചര്‍ച്ച ചെയ്ത് മരവിപ്പിച്ചതാണ്.

    മീ ടൂ നല്ലതാണ്

    മീ ടൂ നല്ലതാണ്

    മീ ടൂ പോലെയുള്ള തുറന്നുപറച്ചിലുകള്‍ നല്ലതാണ്. എന്നാല്‍ അത് കേവലം ആരോപണം ഉന്നയിക്കാനുള്ളത് മാത്രമായി മാറരുത്. അത്തരമൊരു സാധ്യത ദുരുപയോഗം ചെയ്യരുത്. അതിന്റെ വിശ്വാസ്യത കളയരുതെന്നും സിദ്ദിഖ് പറയുന്നു. സിനിമാ മേഖലയില്‍ മാത്രമല്ല കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് നല്ലതാണ് ഈ ക്യാംപയിന്‍. ആക്രമിക്കപ്പെടുന്ന ആ സെക്കന്റില്‍ തന്നെ പ്രതികരിക്കണമെന്നും സിദ്ദിഖ് പറയുന്നു.

     രേവതി പറഞ്ഞത്

    രേവതി പറഞ്ഞത്

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തെക്കുറിച്ച് രേവതി തുറന്നുപറഞ്ഞിരുന്നു. 17 വയസ്സുള്ള പെണ്‍കുട്ടി അസമയത്ത് തന്‍റെ റൂമിന് മുന്നിലെത്തി രക്ഷിക്കണമെന്ന് പറഞ്ഞിരുന്നതായി രേവതി പറഞ്ഞിരുന്നു. അത്തരത്തില്‍ വല്ല സംഭവങ്ങളും ഉണ്ടായിരുന്നുവെങ്കില്‍ അതിനെക്കുറിച്ച് അവര്‍ പറയട്ടെ. ആക്രമിക്കപ്പെട്ടവരുടെ പേര് പറയേണ്ട, ആരൊക്കെയാണ് ആ സംഭവത്തിന് പിന്നിലെന്ന് പറയട്ടയെന്നും സിദ്ദിഖ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതേക്കുറിച്ച് പറയുന്പോള്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ഇവര്‍ പറയുന്നു.

    മോഹന്‍ലാലിനെ അപമാനിക്കാന്‍ ശ്രമിച്ചു

    മോഹന്‍ലാലിനെ അപമാനിക്കാന്‍ ശ്രമിച്ചു

    വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാലിനെ അപമാനിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. അദ്ദേഹത്തെ പോലൊരു താരം കേവലം അമ്മയുടെ ഭാരവാഹി മാത്രമല്ല മലയാള സിനിമയുടെ തന്നെ അഭിമാന താരം കൂടിയാണ്. ആളുകള്‍ അദ്ദേഹത്തെ ലാലേട്ടാ എന്ന് വിളിക്കുന്നുണ്ടെങ്കില്‍ അത് അത്രയും ഇഷ്ടത്തെോട് കൂടിയാണ്. ഒന്നോ രണ്ടോ നായികമാര്‍ വിചാരിച്ചാലൊന്നും അത് തകരില്ലെന്നും അമ്മയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

    ദിലീപ് ചെയ്തത് മാന്യത

    ദിലീപ് ചെയ്തത് മാന്യത

    താന്‍ കാരണം സംഘടനയില്‍ ഒരു പ്രശ്നവും വേണ്ടെന്ന് മനസ്സിലാക്കിയാണ് ദിലീപ് രാജിക്കത്ത് നല്‍കിയത്. മോഹന്‍ലാല്‍ അതേക്കുറിച്ച് ആവശ്യപ്പെട്ടതായി അറിയില്ലെന്നും ഇരുവരും പറയുന്നു. അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. രാജിക്കത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് അറിയില്ലെന്നും സിദ്ദിഖ് പറയുന്നു. ദിലീപിനെ താന്‍ ജയിലില്‍ പോയി കണ്ടതിനെക്കുറിച്ച് പറയുന്ന നിങ്ങളെന്താണ് താന്‍ നടിയെ സന്ദര്‍ശിച്ചതിനെക്കുറിച്ച് പറയാതിരിക്കുന്നതെന്നുമായിരുന്നു കെപിഎസി ലളിതയുടെ ചോദ്യം.

    മഹേഷ് ചന്ദ്രന്‍ പറഞ്ഞത് ശരിയല്ല

    മഹേഷ് ചന്ദ്രന്‍ പറഞ്ഞത് ശരിയല്ല

    സാധാരണ പോലെയുള്ള ഒരംഗമാണ് ദിലീപ്. അഞ്ചരക്കോടിയൊന്നും അദ്ദേഹം അമ്മയ്ക്കായി നല്‍കിയിട്ടില്ല. മാതൃഭൂമി ന്യൂസിന്റെ ചര്‍ച്ചയ്ക്കിടയിലായിരുന്നു മഹേഷ് ദിലീപിന്‍രെ സഹായത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. സിനിമ നിര്‍മ്മിച്ച് അഞ്ചരക്കോടി നല്‍കിയ താരത്തോട് വിധേയത്വം കാണിക്കുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു മഹേഷിന്റെ ചോദ്യം.

    English summary
    Sidique about Amma's stand in wcc's allegation
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X