twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മികച്ച നടനായി നിവിന്‍പോളി! നടിയായി ഐശ്വര്യ ലക്ഷ്മി! 2018ലെ സൈമ പുരസ്‌കാര ജേതാക്കള്‍ ഇവരാണ്! കാണൂ

    By Midhun Raj
    |

    തെന്നിന്ത്യന്‍ സിനിമ ലോകം ഒന്നടങ്കം അണിനിരക്കാറുളള ചലച്ചിത്ര പുരസ്‌കാര നിശയാണ് സൈമ അവാര്‍ഡ്‌സ്. മലയാളം,തമിഴ്,കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ ചലച്ചിത്ര പ്രവര്‍ത്തകരെ ചടങ്ങില്‍ എല്ലാ കൊല്ലവും ആദരിക്കാറുണ്ട്. സൂപ്പര്‍ താരങ്ങളുടെയെല്ലാം സാന്നിദ്ധ്യം കൊണ്ട് സൈമയുടെ താരനിശ എല്ലായ്പ്പോഴും ശ്രദ്ധേയമാവാറുണ്ട്. ഓരോ കൊല്ലത്തെയും മികച്ച പ്രതിഭകളെ കണ്ടെത്തിയാണ് സൈമ പുരസ്‌കാരം നല്‍കാറുളളത്. സൈമ അവാര്‍ഡ്‌സ് 2018 ഇത്തവണ ദുബായിലായിരുന്നു നടന്നത്.

    സ്വന്തം വീട്ടില്‍ പോലും ഇങ്ങനെ നിന്നിട്ടില്ല! ബിഗ് ബോസ് വിട്ടുപോകാന്‍ പ്രയാസം തോന്നുവെന്ന് സുരേഷ്സ്വന്തം വീട്ടില്‍ പോലും ഇങ്ങനെ നിന്നിട്ടില്ല! ബിഗ് ബോസ് വിട്ടുപോകാന്‍ പ്രയാസം തോന്നുവെന്ന് സുരേഷ്

    ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രതിഭകളെ ആദരിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം അണിനിരന്ന ചടങ്ങായിരുന്നു ദുബായില്‍ നടന്നത്. ഓണ്‍ലൈന്‍ വോട്ടിംഗ് വഴിയായിരുന്നു സൈമയില്‍ പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തിരുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാളും താരനിബിഡമായ ചടങ്ങായിരുന്നു സൈമയുടെതായി ഇത്തവണ ദുബായില്‍ നടന്നത്. സൈമ അവാര്‍ഡ്‌സ് 2018ല്‍ മലയാളത്തില്‍ നിന്ന് പുരസ്‌കാരം നേടിയവരെക്കുറിച്ചറിയാം.തുടര്‍ന്ന് വായിക്കൂ....

    മികച്ച നടന്‍

    മികച്ച നടന്‍

    യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന് പോളിയെ ആയിരുന്നു മലയാളത്തിലെ മികച്ച നടനായി സൈമ തിരഞ്ഞെടുത്തത്. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലെ പ്രകടനം പരിഗണിച്ചാണ് നിവിന്‍ പോളിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. നോമിനേഷന്‍ ലിസ്റ്റില്‍ മമ്മൂട്ടി, ദുല്‍ഖര്‍,ഫഹദ്,ടൊവിനോ തുടങ്ങിയവരെ പിന്തളളിയാണ് നിവിന്‍ പോളി ഇത്തവണ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.നിവിന്‍ പോളിയുടെ തന്നെ നിര്‍മ്മാണത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രം പ്രമേയപരമായി ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായി മാറിയിരുന്നു.

     മികച്ച നടി

    മികച്ച നടി

    മലയാളത്തിലെ തിരക്കേറിയ നായികമാരില്‍ ഒരാളായ ഐശ്വര്യ ലക്ഷ്മിയെ ആയിരുന്നു ഇത്തവണ സൈമ മലയാളത്തിലെ മികച്ച നടിയായി തിരഞ്ഞെടുത്തത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ പ്രകടനമാണ് ഐശ്വര്യ ലക്ഷ്മിക്ക് തുണയായത്. ഒരു പ്രണയ ചിത്രമായി പുറത്തിറങ്ങിയ മായാനദിയില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു ഐശ്വര്യ നടത്തിയിരുന്നത്. ചിത്രത്തില്‍ ടൊവിനോ ചെയ്ത മാത്തനെയും ഐശ്വര്യ ചെയ്ത അപ്പുവിനെയും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരുന്നു.

    സംവിധായകന്‍

    സംവിധായകന്‍

    മലയാളത്തിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഇത്തവണ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ സംവിധാന മികവിനാണ് ലിജോയ്ക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ലിജോ ഒരുക്കിയ അങ്കമാലി ഡയറീസ് കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. നിരവധി പുതിയ പ്രതിഭകളായിരുന്നു ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നത്.

    സഹനടന്‍

    സഹനടന്‍

    സ്വാഭാവിക അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരെ ഞെട്ടിച്ച ഷെയ്ന് നിഗമാണ് മികച്ച സഹനടനുളള പുരസ്‌കാരം ഇത്തവണ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം പറവ,സൈറ ബാനു തുടങ്ങിയ ചിത്രങ്ങളായിരുന്നു ഷെയ്‌നിന്റെതായി പുറത്തിറങ്ങിയിരുന്നത്. രണ്ടു ചിത്രങ്ങളിലും ശ്രദ്ധേയ പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്.

    വില്ലന്‍

    വില്ലന്‍

    അങ്കമാലി ഡയറീസിലൂടെ അപ്പാനി ശരതാണ് ഇത്തവണ മികച്ച വില്ലനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ അപ്പാനി രവി എന്ന കഥാപാത്രം ശരതിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. അങ്കമാലി ഡയറീസിനു ശേഷം മലയാളത്തിലെ തിരക്കേറിയ നടന്‍മാരിലൊരാളായി ശരത് മാറിയിരുന്നു. മലയാളത്തിനു പുറമെ തമിഴിലും അപ്പാനി ശരത് സിനിമകള്‍ ചെയ്തിരുന്നു.

    കൊമേഡിയന്‍

    കൊമേഡിയന്‍

    അജു വര്‍ഗീസാണ് ഇത്തവണ മികച്ച കൊമേഡിയനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തിലെ പ്രകടനമാണ് അജുവിന് തുണയായത്. ചിത്രത്തിലെ ബാലന്‍ എന്ന കഥാപാത്രത്തിനാണ് അജുവിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗോദ മികച്ചൊരു എന്റര്‍ടെയ്‌നര്‍ സിനിമയായിരുന്നു.ഗുസ്തി പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ടൊവിനോയും വാമിഖ ഗബ്ബിയുമായിരുന്നു മുഖ്യ വേഷങ്ങളിലെത്തിയിരുന്നത്.

    പുതുമുഖ നടന്‍,നടി

    പുതുമുഖ നടന്‍,നടി

    അങ്കമാലി ഡയറീസിലെ പ്രകടനത്തിലൂടെ ആന്റണി വര്‍ഗീസ് മികച്ച പുതുമുഖ നടനുളള പുരസ്‌കാരം സ്വന്തമാക്കി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഇത്തവണ നിമിഷ സജയനാണ് പുതുമുഖ നടിക്കുളള പുരസ്‌കാരം സ്വന്തമാക്കിയിരിരക്കുന്നത്. രണ്ടും പേരും മികച്ച പ്രകടനമായിരുന്നു ആദ്യ ചിത്രത്തില്‍ പുറത്തെടുത്തിരുന്നത്,.

    മറ്റു പുരസ്‌കാരങ്ങള്‍

    മറ്റു പുരസ്‌കാരങ്ങള്‍

    ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണനാണ് ഇത്തവണ മികച്ച നവാഗത സംവിധായകനുളള പുരസ്‌കാരം നേടിയത്. വെളിപാടിന്റെ പുസ്തകത്തിലൂടെ ഷാന്‍ റഹ്മാന്‍ മികച്ച സംഗീത സംവിധായകനായും വിനീത് ശ്രീനിവാസന്‍ മികച്ച പിന്നണി ഗായകനായും തിരഞ്ഞെടുക്കപ്പെട്ടു. കെഎസ് ചിത്രയാണ് മികച്ച ഗായികയ്ക്കുളള സൈമ പുരസ്‌കാരം നേടിയിരിക്കുന്നത്.

    എന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒപ്പം നിന്നത് അവളാണ്! ഭാര്യ ജെസിയെക്കുറിച്ച് വിജയ് സേതുപതിഎന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒപ്പം നിന്നത് അവളാണ്! ഭാര്യ ജെസിയെക്കുറിച്ച് വിജയ് സേതുപതി

    ഒടിയന്റെ ആഘോഷ വരവ് ഒരുങ്ങുന്നു! ശ്രദ്ധേയമായി പുതിയ പോസ്റ്റര്‍! ട്രെയിലറിനുളള കാത്തിരിപ്പില്‍ ആരാധകര്ഒടിയന്റെ ആഘോഷ വരവ് ഒരുങ്ങുന്നു! ശ്രദ്ധേയമായി പുതിയ പോസ്റ്റര്‍! ട്രെയിലറിനുളള കാത്തിരിപ്പില്‍ ആരാധകര്

    English summary
    siima awards 2018 winners list
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X