For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഹിക്കുന്നതിന് ഒരു പരിധിയില്ലേ? ഞാന്‍ മിണ്ടാതെ ഇരിക്കണോ? അധിക്ഷേപ കമന്റിന്റെ വായടപ്പിച്ച് അമൃത

  |

  മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത താരമാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ താരമായി മാറിയ അമൃത മലയാളത്തിലെ ജനപ്രീയ ഗായികമാരില്‍ ഒരാളാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്നു അമൃത. ധാരാളം സിനിമകളില്‍ പാടിയിട്ടുള്ള അമൃത സ്റ്റേജ് ഷോകളിലും സജീവമാണ്. സ്വന്തമായി യൂട്യൂബ് ചാനലും അമൃതയ്ക്കുണ്ട്.

  ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

  അതേസമയം സോഷ്യല്‍ മീഡിയയില്‍ മിക്ക നടിമാരും നേരിടുന്നത് പോലെ അധിക്ഷേപങ്ങള്‍ അമൃതയും നേരിടാറുണ്ട്. പൊതുവെ ഇത്തരം സംഭവങ്ങളോട് മുഖംതിരിക്കാറുള്ള അമൃത ഇപ്പോഴിതാ തന്റെ പോസ്റ്റിന് ലഭിച്ചൊരു മോശം കമന്റിന് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അമൃത സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

  കമന്റ്‌സ് എപ്പോഴും ഞാന്‍ സന്തോഷത്തോടെ മാത്രേ നോക്കാറുള്ളു. പക്ഷെ ഇത് കുറച്ചു കൂടി പോയി. Screenshot ഷെയര്‍ ചെയ്യണ്ടാന്ന് വിചാരിച്ചതാ. പക്ഷെ ഇതൊക്കെ പ്രതികരിക്കാതെ ഇരിക്കുന്നത് എങ്ങനെയാ എന്നു ചോദിച്ചു കൊണ്ടാണ് അമൃത കമന്റിന്റേയും മറുപടിയുടേയും സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചിരിക്കുന്നത്.

  ഫേക്ക് അക്കൗണ്ട് ആണെന്നാണ് തോന്നുന്നത്. ആണെങ്കിലും അല്ലെങ്കിലും. നിങ്ങള്‍ക്ക് ഇത് കണ്ടിട്ട് എന്താ തോന്നുന്നത്, ഞാന്‍ മിണ്ടാതെ ഇരിക്കണോ? സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? ഞങ്ങള്‍ തള്ളകള്‍ക്കു ജീവിക്കണ്ടേ എന്നും അമൃത ചോദിക്കുന്നു. പിന്നാലെ താരത്തിന് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ എത്തിയിരിക്കുകയാണ്.

  ''തള്ളച്ചിക്ക് പതിനാറ് ആണെന്നാ വിചാരം. ആരെ കാണിക്കാനാ ഈ പ്രഹസനം. ഒരു കുഞ്ഞില്ലേ അതിനെ നോക്കി മര്യാദയ്ക്ക് ജിവിച്ചൂടെ. ജീവിതം എന്താണെന്ന് മനസിലാകാത്ത പന്ന കിളവി'' എന്നായിരുന്നു മിന്നാമിന്നി മിന്നാമിന്നി എന്ന അക്കൗണ്ടില്‍ നിന്നും വന്ന കമന്റ്. ഇതിന് ചുട്ടമറുപടി തന്നെ നല്‍കുകയായിരുന്നു അമൃത.

  ''സഹോദരാ ഇത് എന്റെ പേജ്. താങ്കളെ ഇവിടെ ആരും നിര്‍ബന്ധിച്ചിട്ടില്ല. പിന്നെ ഇത്തരം വര്‍ത്തമാനങ്ങള്‍ നിങ്ങളെ തീരെ തരംതാഴ്ത്തുന്നു. താങ്കളെ പോലുള്ള സ്ത്രീവിരോധികള്‍ ആണ് പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നത്. ഇനി എനിക്ക് പതിനാറ് ആണെന്ന് തന്നെയാണ് വിചാരം സഹോദരാ. എന്നെപ്പോലെ ഒരുപാട് തള്ളിച്ചമാര്‍ ഉണ്ട് ലോകത്ത്. അവര്‍ എല്ലാവരും ഇനി പതിനാറ് ആണെന്ന് തന്നെ വിചാരിച്ചു ജീവിക്കും''. അമൃത പറയുന്നു.

  ''തള്ള, കിളവി എന്നുള്ളതൊക്കെ ഞങ്ങള്‍ സ്ത്രീകള്‍ സന്തോഷത്തോടെ ഏറ്റെടുക്കുന്ന സ്ഥാനങ്ങള്‍ ആണ്. ഞങ്ങളെ പന്നയായി തോന്നുന്നത് തങ്ങളുടെ മനസ്. താങ്കള്‍ക്കും കാണുമല്ലോ തള്ളയും കിളവിമാരായ പാവം അമ്മൂമ്മമാരും. അവരോടും ഇങ്ങനെ ആണോ സഹോദരാ താങ്കള്‍ സംസാരിക്കുന്നത്. പിന്നെ താങ്കളും ഇങ്ങനെ ഒരു തള്ളയുടെ വയറ്റില്‍ നിന്നു തന്നെ ആണ് വന്നതെന്ന് മറക്കണ്ട''. എന്നും അമൃത പറയുന്നു.

  Amrita Suresh comes LIVE against popular online media

  ''അതെ ഒരു കുഞ്ഞുണ്ട്. ഞാന്‍ നല്ല അന്തസ്സോടെ എന്റെ കുഞ്ഞിനെ നോക്കുന്നുണ്ട്. താങ്കള്‍ അതോര്‍ത്ത് ദണ്ണിക്കണ്ട. കുഞ്ഞുങ്ങള്‍ ഉള്ള അമ്മമാര്‍ വീട്ടില്‍ ഇരിക്കണമെന്ന വൃത്തികെട്ട മനോഭാവം ഉള്ള താങ്കളെ സഹിക്കുന്ന മറ്റ് പാവം സ്ത്രീകളെ ഓര്‍ത്തു ഞാന്‍ ഖേദിക്കുന്നു. ഇനി പച്ചയ്ക്ക് പറയാം, ഇറങ്ങി പോടോ. ഇവിടെ എന്റെ പേജില്‍ ഉള്ള സഹോദരന്മാര്‍ സ്ത്രീകളെ ദേവിയായും അമ്മയായും ഒക്കെ കാണുന്നവര്‍ ആണ്. വെറുതെ അവരുടെ വായില്‍ ഇരിക്കുന്നത് കൂടി കേള്‍ക്കണ്ട''. എന്നും അമൃത പറയുന്നു.

  അഭിമാനത്തോടെ 16 ആണെന്ന വിചാരമുള്ള തള്ളച്ചി എന്നു പറഞ്ഞാണ് അമൃത മറുപടി അവസാനിപ്പിക്കുന്നത്. താരത്തിന് പിന്തുണയും കൈയ്യടികളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

  Read more about: amrutha suresh
  English summary
  Singer Amrutha Suresh Gives Fitting Reply To A Bad Comment On Her Post And Shares Screenshot, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X