For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാത്രിയില്‍ വടിവാളും കത്തിയും ഒക്കെയായി കുറെപേര്‍ ഞങ്ങള്‍ക്ക് നേരെ വന്നു, അനുഭവം പങ്കുവെച്ച് ആര്യ ദയാല്‍

  |

  കവര്‍ വേര്‍ഷന്‍ പാട്ടുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഗായികയാണ് ആര്യ ദയാല്‍. മുന്‍പ് ഹിറ്റായ ഗാനങ്ങളെല്ലാം മിക്സ് ചെയ്ത് മനോഹരമായി ആര്യ ആലപിച്ചിരുന്നു. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ വരെ ആര്യയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. കോവിഡ് ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന സമയത്തായിരുന്നു ആര്യ ദയാലിന്റെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ട് അദ്ദേഹം ഷെയര്‍ ചെയ്തത്.

  കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്താണ് ആര്യയുടെ പാട്ട് വീഡിയോ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയായ ഗായികയയുടെ മിക്ക വീഡിയോകളും പ്രേക്ഷകര്‍ ഏറ്റെടുത്തു. അതേസമയം ഒരു മ്യൂസിക്ക് വീഡിയോ ചെയ്യുന്നതിനിടെ ഉണ്ടായ അനുഭവം ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ ദയാല്‍ പങ്കുവെച്ചിരുന്നു.

  രാത്രിയില്‍ ഷൂട്ടിംഗിന്റെ ഭാഗമായി പുറത്തിറങ്ങിയപ്പോള്‍ വടിവാളും കത്തിയും അരിവാളും ഒകെയായി കുറെപേര്‍ വന്നു എന്ന് ഗായിക പറയുന്നു. ക്ലിംഗ് ഓഫ് മൈ കൈന്‌റ് എന്ന മ്യൂസിക്ക് വീഡിയോയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. അതില്‍ രാത്രി നടന്നുപോകുന്ന ഒരു രംഗമുണ്ട്. കണ്ണൂരില്‍ വെച്ചായിരുന്നു ചിത്രീകരണം.

  ഷൂട്ടിംഗിന്റെ ശബ്ദം കേട്ടപ്പോള്‍ അവര്‍ കരുതിയത് മറ്റെന്തോ സംഭവങ്ങള്‍ നടക്കുന്നുവെന്നാണ്. രാത്രി പുരുഷന്മാരുടെയും സ്ത്രീയുടെയും ശബ്ദം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ മറ്റെന്ത് വിചാരിക്കണം എന്നാണ് അന്നവര്‍ ഞങ്ങളോട് ചോദിച്ചത്. ഒമ്പത് മണിക്ക് ശേഷം ഇത്തരം ശബ്ദം കേള്‍ക്കുമ്പോള്‍ അവര്‍ എത്തിച്ചേരുന്ന നിഗമനം. ഒന്നുകില്‍ എന്തോ മോശമായ കാര്യം അവിടെ നടക്കുന്നു. അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമല്ലാത്തത് എന്തോ നടക്കുന്നു. ആര്യ പറയുന്നു.

  എന്റെ നാട്ടില്‍ ഷൂട്ട് ചെയ്ത എനിക്കുണ്ടാകുന്ന അനുഭവങ്ങളാണ് പറയുന്നതെന്നും ഗായിക പറഞ്ഞു. ചെറുപ്പം മുതല്‍ ഞങ്ങള്‍ കളിച്ചുവളര്‍ന്ന ഇടവും ഞങ്ങളെ വളരെ നന്നായി അറിയാവുന്ന ആളുകളുമാണ്. അവര്‍ തന്നെയാണ് രാത്രിയില്‍ ഇങ്ങനെ പെരുമാറുന്നതെന്നും ആര്യ പറയുന്നു. മുമ്പും തനിക്ക് സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്.

  ഒരു ഒഴിഞ്ഞ വീട്ടിലായിരുന്നു ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നത്. അന്ന് ഒരാള്‍ വന്ന് വാതില്‍ക്കല്‍ തട്ടി ചോദിച്ചു. ഇവിടെ എന്താ നടക്കുന്നത് എന്ന്. ഒരു പെണ്‍കുട്ടി ഒരു ക്യാമറ, നാല് ആണ്‍കുട്ടികള്‍ അത്രയുമായിരുന്നു അയാള്‍ അപ്പോള്‍ കാണുന്നത്. അതായിരുന്നു അവരുടെ പ്രശ്‌നവും ആദ്യ ഇന്‍ഡിപെന്റന്റ് വീഡിയോ ട്രൈ മൈ സെല്‍ഫ് ഷൂട്ട് ചെയ്തപ്പോഴായിരുന്നു ഈ സംഭവമെന്ന് ആര്യ പറഞ്ഞു.

  തലശ്ശേരി ബീച്ചില്‍ വെച്ചുളള ഷൂട്ടിനിടെയിലും ഇതേ അനുഭവം ഉണ്ടായിരുന്നെന്നും അഭിമുഖത്തില്‍ ഗായിക പറഞ്ഞു. സഖാവ് എന്ന കവിത പാടി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ ഗായികയാണ് ആര്യ ദയാല്‍. പിന്നീട് കര്‍ണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളി പദത്തിനൊപ്പം ഒരു പോപ്പ് ഗാനവും കോര്‍ത്തിണക്കിയുളള ആര്യയുടെ വ്യത്യസ്തമായ ആലാപനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

  മാലിദ്വീപില്‍ അവധി ആഘോഷിച്ച് യഷും കുടുംബവും, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  Read more about: singer malayalam
  English summary
  singer arya dayal reveals the hurdles she faced as a woman during music video shoots
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X