For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത്ര ശ്രദ്ധിച്ചിട്ടും എനിക്കീ അവസ്ഥയിലൂടെ പോകേണ്ടി വന്നു; ആശുപത്രിയില്‍ നിന്നും ലൈവില്‍ ഗായകന്‍ ജോബി

  |

  സിനിമ മേഖല എപ്പോഴും അനശ്ചിതത്വം നിറഞ്ഞതാണ്. ഒരുകാലത്ത് വലിയ താരമായിരുന്നവര്‍ പോലും പിന്നീട് എങ്ങോ പോയി മറയും. ഇന്നലെ വരെ ആര്‍ക്കുമറിയാതിരുന്നവര്‍ ഇന്ന് സൂപ്പര്‍താരമാകും. അതുപോലെ വലിയ പ്രതീക്ഷകള്‍ നല്‍കിയ ശേഷം മറവിയിലേക്ക് മറഞ്ഞു പോയവരും തിരികെ വന്നവരുമെല്ലാമുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിലെന്നത് പോലെ സിനിമയിലും പ്രവചനങ്ങള്‍ക്ക് ഇടമില്ല.

  ഹോട്ട് ലുക്കില്‍ പാര്‍വതി; ഷോര്‍ട്ട്‌സില്‍ തിളങ്ങിയ ഫോട്ടോഷൂട്ട്

  ഒരുകാലത്ത് മലയാളികളുടെ ആവേശമായിരുന്നു ജോബി ജോണ്‍ എന്ന ഗായകന്‍. സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ജനപ്രീയനായി മാറിയ ഗായകനാണ് ജോബി. വലിയ ജനപിന്തുണയായിരുന്നു റിയാലിറ്റി ഷോയില്‍ മത്സരിക്കുമ്പോള്‍ ജോബിയ്ക്ക് ലഭിച്ചത്. പിന്നീട് ഷോയുടെ വിജയിയാവുകയും ചെയ്തു ജോബി. എന്നാല്‍ ആ വിജയത്തിന് പിന്നാലെ മലയാള സിനിമയില്‍ ശ്രദ്ധേയമായൊരു കരിയര്‍ സ്വന്തമാക്കാന്‍ ജോബിയ്ക്ക് സാധിച്ചിരുന്നില്ല.

  എങ്കിലും സംഗീത രംഗത്ത് ഇപ്പോഴും സജീവമാണ് ജോബി ജോണ്‍. ഇതിനിടെ ഇപ്പോഴിതാ ജോബിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു ജോബി. ഇതേക്കുറിച്ചായിരുന്നു താരം വീഡിയോയിലൂടെ പങ്കുവച്ചത്. തനിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ബാധിച്ചതിനെക്കുറിച്ചും നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചുമെല്ലാമാണ് ജോബി വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. വിശദമായി വായിക്കാം.

  ''അങ്ങനെ കൊവിഡ് മാഹാമാരി ഞങ്ങളേയും കുടുംബവമായി പിടിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും വന്ന് മാറിപ്പോയി. എനിക്കും കഴിഞ്ഞ ഞായറാഴ്ച നെഗറ്റീവ് ആയിരുന്നു. എന്നാല്‍ അതിന്റെ ലക്ഷണങ്ങളൊക്കെ എനിക്ക് മാത്രം വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു. ശ്വാസകോശത്തെ ബാധിച്ചു. ന്യൂമോണിയ വന്നിരുന്നു. ശ്വാസ തടസമുണ്ടായിരുന്നു. അങ്ങനെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. കുറേ ദിവസമായി സോഷ്യല്‍ മീഡിയയിലും മറ്റും വന്നിരുന്നില്ല. ഒരുപാട് പേര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു, വര്‍ക്കിന്റെ കാര്യമായും മറ്റും. അതുകൊണ്ട് അറിയിക്കാന്‍ വന്നതാണ്''.

  ''ഒത്തിരികാര്യങ്ങള്‍ മുന്നിലൂടെ മിന്നിമറിഞ്ഞ് പോയി എന്ന് പറയാം. ചിലതൊക്കെ മുഖാമുഖം കണ്ടുവെന്ന് തന്നെ പറയാം. സ്റ്റാര്‍ സിംഗറില്‍ നിന്നും ഇറങ്ങിയ ശേഷം നല്ലൊരു പാട്ട് പാടാന്‍ കിട്ടിയിരുന്നില്ല. അത് സാധിക്കാതെ ഇവിടെ നിന്നും പോകേണ്ടി വരുമോ എന്ന് ചിന്തിച്ചു. അത്രയും ബുദ്ധിമുട്ടായിരുന്നു. കുറേപ്പേര്‍ക്കൊക്കെ വന്ന്, മാറി പോകുമായിരിക്കും. എന്നാല്‍ ചിലര്‍ക്ക് അത് വരുന്നത് വളരെ ഭീകരമായിട്ടായിരിക്കും. രണ്ട് വര്‍ഷമായി എന്റെ കുഞ്ഞുങ്ങളെ ഞാന്‍ പുറത്ത് ഇറക്കാറുപോലുമില്ല. അത്രയും ശ്രദ്ധിച്ചിരുന്നു. എന്നിട്ടാണ് എനിക്കീ അവസ്ഥയിലൂടെ പോകേണ്ടി വന്നത്. വളരെയധികം ബുദ്ധിമുട്ടി''.

  പറയാന്‍ പറ്റത്തില്ല, ഇതുപോലൊരു ചുമയൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ ചുമയ്ക്ക് ആശ്വാസമുണ്ട്. ശ്വാസം എടുക്കുന്നതിലും ആശ്വാസമുണ്ട്. നിങ്ങളെല്ലാവരും പ്രാര്‍ത്ഥിക്കണം. ഇതെല്ലാം മാറി നമുക്ക് ഒരുമിച്ച് കാണാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. വളരെയധികം ശ്രദ്ധിക്കണം, ഈ അസുഖത്തെ ഒരിക്കലും നിസാരമായി കാണരുത്. വളരെ ഗൗരവ്വത്തോടെ കാണണം. നമ്മള്‍ സൂക്ഷിച്ചാല്‍ മാത്രമേ നമ്മളും നമ്മളുടെ കുടുംബവും വേണ്ടപ്പെട്ടവരുമൊക്കെ സുരക്ഷിതരാവുകയുള്ളൂ. എല്ലാവരും വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക. എന്നു പറഞ്ഞാണ് ജോബി ലൈവ് അവസാനിപ്പിക്കുന്നത്.

  Read more about: singer
  English summary
  Singer Joby John Comes Live In Social Media To Explain His Health Condition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X