For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉമ്മയെ കാണാനോ അടുത്തിരുന്ന് ഒന്ന് തലോടാനോ ആയില്ല, ഉമ്മ പോയി; ഹൃദയം തകര്‍ന്ന് കണ്ണൂര്‍ ഷെരീഫ്

  |

  തന്റെ ഉമ്മയുടെ വിയോഗത്തിന്റെ വേദനയിലാണ് കണ്ണൂര്‍ ഷെരീഫ്. ചെറുപ്പത്തിലേ പിതാവിനെ നഷ്ടമായ ഷെരീഫിന് പിന്നെ എല്ലാം ഉമ്മയായിരുന്നു. കൊവിഡ് ബാധിതയായിരുന്നു ഉമ്മ. അവസാനമായി ഒന്നു കാണാന്‍ പോലും പറ്റാതെയാണ് ഉമ്മ പോയത്. തന്റെ സങ്കടം അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുകയായിരുന്നു. ഹൃദയം തൊടുന്ന കുറിപ്പിന് കമന്റുമായി ധാരാളം പേരാണ് എത്തിയിരിക്കുന്നത്. പ്രിയ ഗായകനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ് ആരാധകര്‍.

  സാറയുടെ ഫിറ്റ്‌നസിന്റെ രഹസ്യം; ബോളിവുഡ് സുന്ദരിയുടെ യോഗ ചിത്രങ്ങള്‍

  ഭൂമിയിലെനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ഉമ്മ വിടപറഞ്ഞു. എന്റെ നാലാമത്തെ വയസ്സില്‍ വാപ്പ മരണപ്പെടുമ്പോള്‍ ഉമ്മാക്ക് 29 വയസ്സായിരുന്നു പ്രായം. അവിടന്നങ്ങോട്ട് മരണം വരെ മക്കള്‍ക്ക് വേണ്ടി ജീവിച്ചു തീര്‍ത്തു ഉമ്മ. ജീവിതത്തിലെ കറുത്ത ദിനങ്ങളെ കരുത്തോടെ നേരിട്ട ഉമ്മ! വാപ്പയില്ലാത്തതിന്റെ കുറവ് അറിയിക്കാതെയാണ് ഉമ്മ ഞങ്ങളെ വളര്‍ത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. തുടര്‍ന്ന് വായിക്കാം.

  ചെറുപ്പത്തില്‍ ഞാന്‍ ആരാവാനാണ് ഉമ്മയുടെ ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ 'ഒന്നുമായില്ലെങ്കിലും, നല്ല മനുഷ്യനാവണം' എന്ന് പറഞ്ഞ് പഠിപ്പിച്ച്, അങ്ങിനെ ജീവിച്ച് സ്വയം മാതൃക കാട്ടിത്തന്നു ഉമ്മ..! എന്നുമെപ്പോഴും മക്കള്‍ അരികിലുണ്ടാവണം എന്നതായിരുന്നു ഉമ്മയുടെ ആഗ്രഹം. അതുകൊണ്ട് തന്നെയാണ്, സ്വന്തമായൊരു വീട് വെക്കാന്‍ ആലോചിച്ചപ്പോള്‍ അത് തറവാടിന്റെ തൊട്ടടുത്ത് തന്നെ വേണം എന്ന് തീരുമാനിച്ചത്. പ്രോഗ്രാമിന്റെ തിരക്കുകള്‍ എത്രയുണ്ടെങ്കിലും നാട്ടിലുണ്ടെങ്കില്‍ ഞാനെന്നും ഉമ്മയുടെ അടുത്തുണ്ടാകും. ഉമ്മാക്ക് കോവിഡ് ആണെന്നറിഞ്ഞപ്പോള്‍ തകര്‍ന്നു പോയി ഞാന്‍.

  ഞാനും കുടുംബവും കോവിഡ് ബാധിച്ച് കോറന്റൈനിലായിരുന്നതിനാല്‍ ഉമ്മയെ കാണാനോ അടുത്തിരുന്ന് ഒന്ന് തലോടാനോ കഴിയാതെ നെഞ്ച് പൊട്ടുകയായിരുന്നു. ഒക്‌സിജന്റെ ലെവല്‍ വളരെ താഴ്ന്ന് ദിവസങ്ങളോളം ആശുപത്രിയിലായിരുന്നെങ്കിലും ഉമ്മ തിരികെവരും എന്ന് തന്നെയായിരുന്നു പ്രതീക്ഷ. പക്ഷേ..വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ഒരാളായിരുന്നു ഉമ്മ. മരിക്കുമ്പോള്‍ മക്കള്‍ അരികിലുണ്ടാകണം എന്നതായിരുന്നു ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ.. ഉമ്മാ.. അത് സാധിച്ചു തരാന്‍ എനിക്ക് കഴിയാതെ പോയല്ലോ.

  ഉമ്മയുടെ അവസ്ഥ വളരെ മോശമാണ് എന്നറിഞ്ഞ് അവസാനമായി ഒരു നോക്ക് കാണാന്‍ ഞാന്‍ ആശുപത്രിയിലെത്തിയെങ്കിലും അതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഉമ്മ വിടപറഞ്ഞു.
  അവസാന നിമിഷങ്ങളില്‍ എന്നെയൊരുനോക്ക് കാണാന്‍ ഉമ്മ എത്രമാത്രം കൊതിച്ചിട്ടുണ്ടാകും എന്നോര്‍ക്കുമ്പോള്‍ സങ്കടം സഹിക്കാന്‍ കഴിയുന്നില്ല. കരളിലെരിയുന്ന നെരിപ്പൊടിന്റെ നീറ്റലിനെ ഒരല്പമെങ്കിലും ശമിപ്പിക്കാന്‍ കണ്ണീരിന് കഴിഞ്ഞിരുന്നെങ്കില്‍..! വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ല എന്നറിയാം.. പക്ഷേ, ഇനി ഉമ്മയില്ല എന്ന സത്യവുമായി മനസ്സ് പൊരുത്തപ്പെടാന്‍ ഒരുപാട് സമയമെടുക്കും.

  പ്രിയപ്പെട്ടവരേ എനിക്ക് നിങ്ങളോട് പറയാനുള്ളത്..
  ജീവിച്ചിരിക്കുമ്പോള്‍ നമ്മുടെ മാതാപിതാക്കളെ നന്നായി നോക്കുക. നമ്മുടെ സ്വത്തും മുതലും പേരും പ്രശസ്തിയുമൊന്നുമല്ല,നമ്മുടെ സാമീപ്യമാണ് അവര്‍ക്ക് വേണ്ടത്. അവരെ ചേര്‍ത്ത് പിടിക്കുക. ആ കരുതലാണ് അവര്‍ ആഗ്രഹിക്കുന്നത്. അവര്‍ക്കൊരു
  ഉമ്മ കൊടുക്കുക.അന്നേരം അവരുടെ മുഖത്ത് തെളിയുന്ന പ്രകാശമുണ്ടല്ലോ. അത് നമ്മുടെ ജീവിതത്തിന്റെ വിളക്കാകും. ആ മുഖത്ത് വിരിയുന്ന പുഞ്ചിരിയുണ്ടല്ലോ. അതാണ്.. അത് മാത്രമാണ് നമുക്ക് നാളേക്കുള്ള സമ്പാദ്യം. ഓര്‍ക്കുക..

  Mohanlal's Aaraattu release date announced


  ''നഷ്ടപ്പെട്ടാല്‍ ഒരിക്കലും തിരികെ ലഭിക്കാത്ത ഭൂമിയിലെ അമൂല്യമായ രത്‌നങ്ങളാണ് മാതാപിതാക്കള്‍. നഷ്ടപ്പെടുമ്പോഴേ അതിന്റെ വിലയെന്തെന്നറിയൂ. അവസാന ദിവസങ്ങളില്‍ സ്വന്തം മക്കളെപ്പോലെ ഉമ്മയെ പരിപാലിച്ച കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍... സങ്കട സമയങ്ങളില്‍, വിഷമിക്കല്ലേ.. എന്തിനും ഞങ്ങള്‍ കൂടെയുണ്ടെന്നോതിയ ഒട്ടനവധി പേര്‍,
  ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത പ്രിയ സൗഹൃദങ്ങള്‍.. നന്ദി.. ഏവര്‍ക്കും'' എന്നും അദ്ദേഹം പറയുന്നു.


  പ്രിയമുള്ളവരേ. എത്രയോ കരുതലോടെയായിരുന്നു ഞങ്ങള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നത്. എന്നിട്ടും ഞങ്ങള്‍ക്കിടയില്‍ കോവിഡ് താണ്ഡവമാടി. ഏറ്റവും പ്രിയപ്പെട്ട ഒരു ജീവനും കവര്‍ന്നു. ഒന്നേ പറയാനുള്ളൂ.. നിങ്ങളേവരും ശ്രദ്ധയോടെയിരിക്കുക. ഗവണ്മെന്റും ആരോഗ്യപ്രവര്‍ത്തകരും പറയുന്ന നിര്‍ദ്ദേശങ്ങള്‍ അവഗണിക്കാതിരിക്കുക. എല്ലാം മാറി നല്ലൊരു നാളെ പുലരാനായ് പ്രാര്‍ത്ഥിക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

  Read more about: singer
  English summary
  SInger Kannur Shareef Pens An Emotional Note About The Lose Of His Mother, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X