twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദാസേട്ടനെ അപമാനിക്കാൻ അവർ എന്നെ ആയുധമാക്കി, വിവാദങ്ങൾക്ക് മറുപടിയുമായി ഉണ്ണി മേനോൻ

    1984 ൽ ഉണ്ണി മേനോൻ പാടിയ പാട്ടിനാണ് യേശുദാസ് മികച്ച‌ ഗായകനുളള സംസ്ഥാന അവാർഡ് നേടിയതെന്നുള്ള ആരോപണങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

    |

    ദേശീയ അവാർഡ് വിതരണത്തിനു ശേഷം ഗനാഗന്ധർവ്വൻ യോശുദാസിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങൾ തലപൊക്കുകയാണ്. നട്ടൽകുരുക്കാത്തതും മലയാളികൾ ആരും തന്നെ വിശ്വസിക്കാത്തുമായ ആരോപണങ്ങളും വിവാദങ്ങളുമാണ് അദ്ദേഹത്തെ ചുറ്റിപ്പറ്റി തലപൊക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗായകൻ ഉണ്ണിമേനോനോയും യേശുദാസിനേയും ചുറ്റിപ്പറ്റി വിവാദങ്ങൾ പുകയുന്നുണ്ടായിരുന്നു.

    ആ ഡയലോഗ് ഒരിക്കലും മറക്കാൻ കഴിയില്ല! അതിനൊരു കാരണമുണ്ട്, ആദ്യ സിനിമയെ കുറിച്ച് കരീഷ്മആ ഡയലോഗ് ഒരിക്കലും മറക്കാൻ കഴിയില്ല! അതിനൊരു കാരണമുണ്ട്, ആദ്യ സിനിമയെ കുറിച്ച് കരീഷ്മ

    1984 ൽ ഉണ്ണി മേനോൻ പാടിയ പാട്ടിനാണ് യേശുദാസ് മികച്ച‌ ഗായകനുളള സംസ്ഥാന അവാർഡ് നേടിയതെന്നുള്ള ആരോപണങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമായിരുന്നു. വിഷയം വിവാദമായപ്പോൾ പുറത്തു വന്ന ആരോപണങ്ങളെ തള്ളി ഉണ്ണി മേനോൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയ്ത്.

    എല്ലാവർക്കും നന്ദിയുണ്ട്!! വിവാഹ അനുഭവം പങ്കുവെച്ച് സോനം, പറയുന്നത് കേട്ടു നോക്കൂഎല്ലാവർക്കും നന്ദിയുണ്ട്!! വിവാഹ അനുഭവം പങ്കുവെച്ച് സോനം, പറയുന്നത് കേട്ടു നോക്കൂ

     അവാർഡിന് പരിഗണിച്ചില്ല

    അവാർഡിന് പരിഗണിച്ചില്ല

    ആരോപണത്തിൽ ഉയർത്തുന്ന വർഷം( 1984) ൽ താൻ പാടിയ ഒറ്റപ്പാട്ടു പോലും അവാർഡിനായി പരിഗണിച്ചിരുന്നില്ലെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. താൻ പാടിയ പാട്ട് തൊഴുത് മടങ്ങു എന്ന് തുടങ്ങുന്ന പാട്ടാണ്. ആ പാട്ട് പുരസ്ക്കാര നിർണ്ണയത്തിന്റെ പരിഗണനയിൽ പോലും ഉണ്ടായിരുന്നില്ല. അന്ന് പുരസ്കാരം നേടിയത് ദാസേട്ടൻ പാടിയ ``സ്വന്തം ശാരിക'' യിലെ ഈ മരുഭൂവിൽ (സംഗീതം: കണ്ണൂർ രാജൻ) എന്ന ഗാനത്തിനായിരുന്നു ആ വർഷത്തെ അവാർഡ്. എന്നും ഉണ്ണി മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

     ഉദ്യേശ ശുദ്ധി ശരിയല്ല

    ഉദ്യേശ ശുദ്ധി ശരിയല്ല

    ഇത്രയും കാലത്തിന് ശേഷം വസ്തുതാവിരുദ്ധമായ വെളിപ്പെടുത്തലുമായി ഈ പഴയ വീഡിയോ പുറത്തുവിട്ടത് സദുദ്ദേശത്തോടെയല്ല എന്ന് വ്യക്തമാണ്. ഇതിഹാസതുല്യനായ ഒരു ഗായകനെ അപമാനിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യമേ ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ഉണ്ടാകാൻ ഇടയുള്ളൂ. അതിന് എന്നെ അവർ ഒരു ആയുധമാക്കി മാറ്റി എന്നതാണ് നിർഭാഗ്യകരമാണ്. എന്റെ വ്യക്തി ജീവിതത്തിലും സംഗീത ജീവിതത്തിലും ദാസേട്ടനെ പോലെ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരാൾ ഉണ്ടാവില്ല. ആ ശബ്ദം കേട്ടും ആസ്വദിച്ചും ഉൾക്കൊണ്ടും വളർന്ന ബാല്യമാണ് എന്റേത്. സഹോദര നിർവിശേഷമായ സ്നേഹത്തോടെയേ അദ്ദേഹം എന്നോട് എന്നും പെരുമാറിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

      ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷത്തിൽ കൂടെ നിന്നു

    ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷത്തിൽ കൂടെ നിന്നു

    തന്റെ ജീവിതത്തിന്റെ ഓരോ നിർണായക ഘട്ടത്തിലും ദാസേട്ടന്റെ സാന്നിധ്യം ഉണ്ടായിരുന്നു. 1986 ൽ ആലാപ് എന്ന പേരിൽ ഞാൻ തുടങ്ങിയ സ്റ്റുഡിയോ ഉൽഘാടനം ചെയ്യാൻ അന്നത്തെ തിരക്കുകൾ എല്ലാം മാറ്റിവെച്ച് എത്തിച്ചേർന്നത് ദാസേട്ടനാണ്. സംഗീത ജീവിതത്തിൽ എന്റെ മുപ്പത്തിമൂന്നാം വാർഷികം പാലക്കാട്ട് വെച്ച് സ്വരലയ ആഘോഷിച്ചപ്പോൾ മുഖ്യാതിഥിയാകാനുള്ള ക്ഷണവും സസന്തോഷം സ്വീകരിച്ചു അദ്ദേഹം. ആ അവസരങ്ങളിലെല്ലാം അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞ നന്മ നിറഞ്ഞ വാക്കുകൾ നന്ദിപൂർവമല്ലാതെ ഓർക്കാതെ വയ്യ. എന്റെ ജീവിതത്തിലെ എത്രയോ അനർഘ മുഹൂർത്തങ്ങൾക്ക് സുഗന്ധമേകിയത് ആ ഗന്ധർവ സാന്നിധ്യമാണ്.

    വ്യാജ പ്രചരണം അനുവദിക്കില്ല

    വ്യാജ പ്രചരണം അനുവദിക്കില്ല

    വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഈ സൗഹൃദത്തിന് ഒരു പോറൽ പോലും ഏൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്, ഇത്തരം വ്യാജ പ്രചാരണങ്ങൾ ദയവായി പ്രചരിപ്പിക്കരുതെന്ന് എന്റെ പ്രിയ സുഹൃത്തുക്കളോടും സംഗീത പ്രേമികളോടും വിനയപൂർവം അഭ്യർത്ഥിക്കുകയാണ്. ചരിത്രത്തോട് ചെയ്യുന്ന അനീതിയാകും അത്. ഇത്തരം വിലകുറഞ്ഞ പ്രചാരണങ്ങളൊന്നും യേശുദാസിനെ പോലൊരു പ്രതിഭാസത്തെ സ്പർശിക്കുക പോലുമില്ലെന്ന് എനിക്കറിയാം. അതിനെല്ലാം മുകളിലാണ് സംഗീതത്തെ സ്നേഹിക്കുന്ന മലയാളികളുടെ മനസ്സിൽ അദ്ദേഹത്തിന്റെ സ്ഥാനം. മനസാ വാചാ കർമണാ താൻ അറിഞ്ഞിട്ടുപോലുമില്ലാത്ത ഒരു അനാവശ്യ വിവാദത്തിലേക്ക് ദാസേട്ടന്റെ പേര് ഇനിയും വലിച്ചിഴക്കരുതേ എന്ന് അഭ്യർത്ഥിക്കുന്നുവെന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുകയാണ്.

    English summary
    singer unni menone facebook post about Yesudas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X