For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിനു മുൻപ് ഒരേയൊരു കാര്യമാണ് ആവശ്യപ്പെട്ടത്!! വിവാഹ ജീവിതത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി

  |
  പുറം ലോകം കാണാൻ ഇനി മാസങ്ങൽ മാത്രം | filmibeat Malayalam

  എല്ലാ പ്രായക്കാരായ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കലാകാരിയാണ് വൈക്കം വിജയലക്ഷ്മി. പാട്ട്, മിമിക്രി, എന്നു വേണ്ട തനിയക്ക് കഴിയാവുന്ന എല്ലാ മേഖലയിലും തന്റേതായ കൈയൊപ്പ് ചാർത്താൻ ഈ കലാകരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാട്ടിൽ തന്നെ പല തരത്തിലുളേള പുതുമ കൊണ്ടു വാരാൻ വൈക്കം വിജയലക്ഷ്മിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മനസ്സിന്റെ ശക്തിയും നിശ്ചയബോധവുമാണ് വിജയത്തിലേയ്ക്ക് വഴി തെളിക്കുന്നതെന്ന് പ്രിയ ഗായിക തന്റെ ജീവിതം കൊണ്ട് തന്നെ തെളിയിച്ചതാണ്.

  പലപ്പോഴും സങ്കടം ചിരിയിൽ ഒതുക്കുമായിരുന്നു!! ആ പേര് പറയാൻ നൂറ് തവണ ആലോചിച്ചു, മീടു വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണൻ

  സംഗീതത്തിലൂടെ ജീവിതത്തിൽ നിരവധി സൗഭാഗ്യങ്ങൾ തേടിയെത്തിയ വൈക്കം വിജയ ലക്ഷ്മി ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഇന്നലെ വരെ മിസ്സ് വൈക്കം വിജയലക്ഷ്മി ഇന്ന് മിസിസ് ആയിരിക്കുകയാണ്. സുഹൃത്തും പാലാ സ്വദേശിയായ അനൂപാണ് പ്രിയ ഗായികയെ ജീവിതസഖിയാക്കിയിരിക്കുന്നത്. ഇവരുടെ വിവാഹ വിശേഷങ്ങളെ കുറിച്ച് അറിയാം...

  ഓരേയൊരു ആഗ്രഹം

  ഓരേയൊരു ആഗ്രഹം

  ആഗ്രഹിച്ചതു പോലെ മ‍ജന്ത സാരിയണിഞ്ഞ് സ്വർണ്ണാഭരണ വിഭൂഷിതയായിട്ടാണ് വൈക്കം വിജയലക്ഷ്മി വിവാഹ വേദിയിൽ എത്തിയത്. അപ്പോഴും ചുണ്ടുകളിൽ എപ്പോഴും കാണാൻ സാധിക്കുന്ന ആ നിഷ്കളങ്കമായ പുഞ്ചിരി വിജയലക്ഷ്മിയിൽ ഉണ്ടായിരുന്നു. എന്നു കാണുന്നതിലിനും അതീവ പ്രസന്നവതിയായും സുന്ദരിയുമായിരകുന്നു പ്രിയ ഗായിക. വിവാഹ ദിവസം ധരിച്ചിരുന്ന മ‍ജന്ത കളർ പട്ടു സാരി ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. വിവാഹ ദിവസം മജന്ത നിറമുള്ള സാരി ധരിക്കണമെന്ന് പ്രിയ ഗായിക നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവത്രേ.

   അനൂപ് തന്നോട് പറഞ്ഞത്

  അനൂപ് തന്നോട് പറഞ്ഞത്

  വൈക്കം വിജയലക്ഷ്മിയുടെ അടുത്ത സൗഹൃത്താണ് അനൂപ്. വിവാഹത്തിനു മുൻപ് തന്നെ വളരെ നല്ല സൗഹൃദമായിരുന്നു ഇവർ തമ്മിലുണ്ടായിരുന്നത്. അനൂപാണ് വിജയ ലക്ഷ്മിയെ വിവാഹം കഴിക്കണെ എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. തുടർന്ന് അരു വീട്ടുകാരും ചേർന്ന് സംസാരിച്ച് ബന്ധം ഉറപ്പിക്കുകയാണ്. അനൂപ് തന്നോട് ഒരുകാര്യമാണ്എപ്പോഴും പറയാനുള്ളത്. വർഷത്തിൽ 365 മണിക്കൂറും സന്താഷത്തോടെ ഇരിക്കുക. ഇത് പല അഭിമുഖത്തിലും വിജയലക്ഷ്മി പറയാറുമുണ്ട്. കേരള ലോട്ടറി എന്നാണ് അനൂപുമായിട്ടുള്ള വിവാഹത്തെ വിജിയലക്ഷ്മി വിശേഷിപ്പിച്ചത്.

   പൂർണ്ണ ആത്മവിശ്വാസം

  പൂർണ്ണ ആത്മവിശ്വാസം

  പൂർണ്ണ ആത്മവിശ്വാസത്തോടെയായിരുന്നു വിവാഹ വേദിയിൽ വിജയലക്ഷ്മി എത്തിയത്. അത് അവരുടെ മുഖത്ത് നിന്ന് തന്നെ വായിച്ചെടുക്കാനും സാധിക്കുമായിരുന്നു.
  അനൂപ് മിമക്രി ആർട്ടിസ്റ്റാണ്. രണ്ടു പേരും കലാംരംഗത്ത് പ്രവർത്തിക്കുന്നവരുമാണ്. അദ്ദേഹത്തിന് സംഗീതം അറിയാം. എനിയ്ക്ക് മിമിക്രിയുമാറിയാം. അതിനാൽ തന്നെ രണ്ടു പേരും പരസ്പരം പിന്തുണച്ച് ജീവിതം മുന്നേട്ട് പോകാൻ കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും വിജയലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു.

  കാഴ്ചയുടെ ലോകത്ത്

  കാഴ്ചയുടെ ലോകത്ത്

  വിവാഹത്തോടു കൂടി വിജയലക്ഷ്മിയുടെ ജീവിതം അടിമുടി മാറാൻ പോകുകയാണ്..എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നതു പോലെ തന്നെ മനസിലാക്കുന്ന പുരുഷനെ വിജിക്കും ലഭിച്ചു. ഇത് കൂടാതെ മറ്റൊരു സന്തോഷം കൂടി ഇവരുടെ ജീവിത്തിലേയ്ക്ക് കടന്നു വരുകയാണ്. അടുത്ത വർഷത്തോടെ വിജയലക്ഷ്മിയ്ക്ക് പുറം വെളിച്ചം കാണാൻ സാധിക്കും. കണ്ണിന് കാഴ്ച ശക്തി തിരിച്ചു കിട്ടാനുള്ള ചികിത്സ അമേരിക്കയിൽ ആരംഭിച്ചിരിക്കുകയാണ്. അടുത്ത വർഷത്തോടെ പുറം ലോകം കാണാൻ സാധിക്കുമെന്നുള്ള മറ്റൊരു പ്രതീക്ഷയിലാണ് ഗായിക.

  വിവാഹത്തോടു കൂടി വിജയലക്ഷ്മിയുടെ ജീവിതം അടിമുടി മാറാൻ പോകുകയാണ്..എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നതു പോലെ തന്നെ മനസിലാക്കുന്ന പുരുഷനെ വിജിക്കും ലഭിച്ചു. ഇത് കൂടാതെ മറ്റൊരു സന്തോഷം കൂടി ഇവരുടെ ജീവിത്തിലേയ്ക്ക് കടന്നു വരുകയാണ്. അടുത്ത വർഷത്തോടെ വിജയലക്ഷ്മിയ്ക്ക് പുറം വെളിച്ചം കാണാൻ സാധിക്കും. കണ്ണിന് കാഴ്ച ശക്തി തിരിച്ചു കിട്ടാനുള്ള ചികിത്സ അമേരിക്കയിൽ ആരംഭിച്ചിരിക്കുകയാണ്. അടുത്ത വർഷത്തോടെ പുറം ലോകം കാണാൻ സാധിക്കുമെന്നുള്ള മറ്റൊരു പ്രതീക്ഷയിലാണ് ഗായിക.

  ചെറിയ കാഴ്ചകൾ

  ചെറിയ കാഴ്ചകൾ

  ഇരുട്ടിന്റെ ലോകത്തല്ല വിജയ ലക്ഷ്മി ജീവിക്കുന്നത്. കാഴ്ച ശക്തിയിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ചെറുതായി വെളിച്ചമൊക്കെ കാണാൻ സാധിക്കുമെന്ന് വിജയലക്ഷ്മി തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. അടുത്ത വർഷത്തോടെതാൻ ലോകം കാണുമെന്നുള്ള ഉറച്ച ആത്മവിശ്വാസത്തിലാണ് പ്രിയ ഗായിക. അത് വിജയലക്ഷ്മിയുടെ വാക്കുകളിൽ നിന്ന് തന്നെ പ്രകടമാണ്,

  പട്ടു സാരിയിൽ അതീവ സുന്ദരിയായി വൈക്കം വിജയലക്ഷ്മി!! മലയാളികളുടെ പ്രിയ ഗായിക ഇനി അനൂപിന് സ്വന്തം... വിവാഹച്ചിത്രങ്ങൾ കാണാം

  English summary
  singer vaikam vijaalakshmi says abut her husaband anoop,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X