twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്, വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടി

    ജന്‍മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയ തോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

    By Nihara
    |

    മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ നിറപ്പകിട്ടാര്‍ന്ന ലോകത്തിലേക്ക്. ജന്‍മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയ തോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വൈകാതെ തന്നെ പൂര്‍ണ്ണമായും കാഴ്ച തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിജയലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും പറഞ്ഞു.

    നിലവില്‍ പ്രകാശം തിരിച്ചറിയാനും അടുത്തുള്ള വസ്തുക്കളെ നിഴല്‍ പോലെ കാണാനും ഗായികയ്ക്ക് കഴിയുന്നുണ്ട്. സംഗീത ലോകം ഒന്നടങ്കം കാത്തിരിക്കുന്ന കാര്യം കൂടിയാണിത്. തനിക്ക് നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കാന്‍ കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് വിജയലക്ഷ്മി.

    ആദ്യം ആരെ കാണണം

    കാഴ്ച ലഭിച്ചാല്‍ ആദ്യം അവരെ കാണണം

    കാഴ്ച ലഭിച്ചാല്‍ ആദ്യം ആരെ കാണണമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ വിജയലക്ഷ്മിക്ക്. തന്റെ എല്ലാ കാര്യങ്ങള്‍ക്കും നിഴലായി കൂടെയുള്ള മാതാപിതാക്കളെയാണ് ആദ്യം കാണാന്‍ ആഗ്രഹം. കൂടാതെ തന്റെ കഴുത്തില്‍ താലി ചാര്‍ത്താന്‍ പോകുന്നയാളെയും കാണണമെന്നും ഗായിക പറയുന്നു.

    പ്രതീക്ഷയോടെ വിജയലക്ഷ്മി

    നിറപ്പകിട്ടാര്‍ന്ന കാഴ്ചകള്‍ കാണാന്‍

    എല്ലാ കാര്യങ്ങളെയും ശുഭ പ്രതീക്ഷയോടെയാണ് വിജയലക്ഷ്മി സമീപിക്കുന്നത്. വരദാനമായി ലഭിച്ച സംഗീതത്തെ അമൂല്യമായി കാണുന്ന കലാകാരി ഏറെ പ്രതീക്ഷയിലാണ്. ജീവിതത്തിലെ നിറപ്പകിട്ടാര്‍ന്ന കാഴ്ചകള്‍ കാണാന്‍ വിജയലക്ഷ്മിയോടൊപ്പം സംഗീതലോകം ഒന്നടങ്കം ഉണ്ട്.

    സംഗീത ജീവിതം

    വൈകല്യത്തെ കീഴടക്കിയ അതുല്യ കലാകാരി

    ഇരുളടഞ്ഞ ലോകത്തില്‍ സംഗീത വിസ്മയം തീര്‍ത്താണ് വിജയലക്ഷ്മി മുന്നേറിയത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളി മനസ്സ് കീഴടക്കാന്‍ ഈ ഗായികയ്ക്ക് കഴിഞ്ഞു. ആസ്വാദക ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ഇവര്‍ക്കൊപ്പമുണ്ട്. ഹോമിയോ ചികിത്സാ രീതിയാണ് ഗായിക പിന്തുടരുന്നത്. പത്തുമാസത്തോളം നീണ്ടുനിന്ന ചികിത്സയ്‌ക്കൊടുവിലാണ് ഗായിക പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയത്.

    ഗായത്രി വീണയും വിജയലക്ഷ്മിയും

    ഗായത്രി വീണയില്‍ പ്രാഗത്ഭ്യം

    ഗായത്രി വീണയെന്ന സംഗീത ഉപകരണം വായിക്കുന്ന അത്യധികം പ്രാഗത്ഭ്യമുള്ള കലാകാരിയാണ് വിജയലക്ഷ്മി. ഏത് തരത്തിലുള്ള ഗാനവും മനോഹരമായി ആലപിക്കാനുള്ള ഗായികയുടെ കഴിവിനെ സംഗീതലോകം ഒന്നടങ്കം അംഗീകരിച്ചതാണ്. മെലഡി അടിപൊളി വേര്‍തിരിവില്ലാതെ ആലപിക്കുന്ന വിജയലക്ഷ്മി താരങ്ങളെ അനുകരിക്കുന്നതിലും തന്റേതായ കഴിവു തെളിയിച്ചിട്ടുണ്ട്.

    വേറിട്ട ആലാപന ശൈലി

    ആലാപനത്തില്‍ ഏറെ വ്യത്യസ്തത

    മുന്‍പെങ്ങും കേട്ടിട്ടില്ലാത്ത ശബ്ദവുമായാണ് വിജയലക്ഷ്മി മലയാള സിനിമയിലേക്ക് കടന്നുവന്നത്. മലയാള സിനിമയിലെ ആദ്യകാല നായികയായ റോസിയുടെ കഥ പറഞ്ഞ കമല്‍ ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനമാണ് വിജയലക്ഷ്മി ആദ്യം ആലപിച്ചത്.

    പ്രതീക്ഷയോടെ വൈവാഹിക ജീവിതത്തിലേക്ക്

    വിവാഹജീവിതത്തെക്കുറിച്ച് പ്രതീക്ഷയേറെ

    സംഗീതഞ്ജനായ അജീഷിന്റെ ജീവിതത്തിലേക്കാണ് വിജയലക്ഷ്മി കടന്നുചെല്ലുന്നത്. അടുത്തിടെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.

    കാഴ്ച ലഭിക്കണമെന്ന ആഗ്രഹം

    അടങ്ങാത്ത ആഗ്രഹം

    തനിക്കു മുന്നില്‍ ഇരുളടഞ്ഞ ലോകത്തെ കാണാനായി ഏറെ ആഗ്രഹിക്കുന്നുണ്ട് വിജയലക്ഷ്മി. വളരെ മുന്‍പ് തന്നെ കാഴ്ച ലഭിക്കുന്നതിനായുള്ള ചികിത്സകള്‍ ചെയ്തു തുടങ്ങിയിരുന്നു.

    പ്രതീക്ഷിച്ചിരുന്നില്ല

    വിവാഹത്തെക്കുറിച്ച് പ്രതീക്ഷ ഉണ്ടായിരുന്നില്ല

    വിവാഹ ജീവിതത്തെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ആശങ്കകളും ഏറെയുണ്ടായിരുന്നു.

    ദൈവത്തിന് നന്ദി പറയുന്നു

    കടുത്ത ദൈവ വിശ്വാസി

    കടുത്ത ദൈവ വിശ്വാസി കൂടിയാണ് വിജയലക്ഷ്മി. തന്റെ ജീവിതത്തില്‍ ലഭിച്ച എല്ലാ കാര്യങ്ങള്‍ക്കു ദൈവത്തിനോട് നന്ദി പറഞ്ഞാണ് വിജയലക്ഷ്മിയുടെ ദിവസം ആരംഭിക്കുന്നത്.

    കാര്യങ്ങളെക്കുറിച്ച് പ്രവചിച്ചിരുന്നു

    പ്രവചിച്ചത് പോലെ നടന്നു

    ജീവിതത്തിലെ പ്രധാന കാര്യങ്ങളെക്കുറിച്ച് ജോത്സ്യന്‍ പ്രവചിച്ചിരുന്നു. നല്ലൊരു വിവാഹ ജീവിതം ലഭിക്കുമെന്നും ആലാപന മികവിന് അംഗീകാരങ്ങള്‍ തേടിയെത്തുമെന്നും പറഞ്ഞിരുന്നു.

    English summary
    Vikom Vijayalakshmi get her vision back.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X