For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മ വേണ്ടെന്നു വച്ച സകല ഇഷ്ടങ്ങളും ഞാൻ നടത്തിത്തരും! ഈ ചീഞ്ഞ കൊറോണ പൊയ്ക്കോട്ടെ''.

  |

  നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സിത്താരയുടെതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.കഴിഞ്ഞ വര്‍ഷം രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വനിലൂടെ സിത്താര അഭിനേതാവായും അരങ്ങേറ്റം കുറിച്ചിരുന്നു. സിത്താരയ്ക്കൊപ്പം മകള്‍ സാവന്‍ ഋതുവും സോഷ്യല്‍ മീഡിയയിലെ താരമാണ്.

  sithara

  അമ്മയ്‌ക്കൊപ്പം പാട്ടുപാടി സായുവും എത്താറുണ്ട്. അതേസമയം സിത്താരയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. അമ്മയ്ക്ക് മനോഹരമായ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഗായിക എത്തിയിരിക്കുന്നത്. അമ്മയ്ക്കും അച്ഛനും സായുവിനുമൊപ്പമുളള ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടായിരുന്നു സിത്താര എത്തിയത്.

  23 വര്‍ഷം മുന്‍പുളള ഒരു ജൂണിലാണ് ഇത്തരത്തില്‍ ഒരു വേദന ഞാന്‍ അനുഭവിച്ചത്! സച്ചിയെക്കുറിച്ച് പൃഥ്വി

  സച്ചിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞു താരങ്ങൾ | FilmiBeat Malayalam

  സിത്താരയുടെ വാക്കുകളിലേക്ക്: എന്താ ഇപ്പോ പറയുക, എത്ര പറഞ്ഞാലും കുറഞ്ഞു പോവൂലോ അമ്മേ. അമ്മ ഇങ്ങനെ മിണ്ടിയും, മിണ്ടാതെയും ഒക്കെ ഞങ്ങളെ കാത്തു കരുതി ഇരിക്കുന്നതുകൊണ്ടല്ലേ ഞങ്ങളൊക്കെ ഇങ്ങനെ ശ്വാസം വിട്ട്, കയ്യുംവീശി, നെഞ്ചും വിരിച്ച്, ചിരിച്ചു മറിഞ്ഞു നടക്കുന്നത് നിറച്ചും ഉമ്മ.

  സച്ചിയെ ബിജു മേനോനാണ് പരിചയപ്പെടുത്തിയത്! പാവം ബിജുവിന്റെ ചങ്ക് തകര്‍ന്നിട്ടുണ്ടാവും,വൈറല്‍ കുറിപ്പ്

  Happy Birthday to the better than the best Ammakutty. NB: എന്നെ നോക്കണ തിരക്കിനിടയില്‍ അമ്മ വേണ്ട എന്നു വച്ച സകല ഇഷ്ടങ്ങളും ഞാന്‍ നടത്തിത്തരും. ഈ ചീഞ്ഞ കൊറോണ ഒന്ന് പൊയ്‌ക്കോട്ടേ, സിത്താര ഫേസ്ബുക്കില്‍ കുറിച്ചു. മലയാളത്തില്‍ മുന്‍നിര സംഗീത സംവിധായകര്‍ക്കൊപ്പം എല്ലാം പ്രവര്‍ത്തിച്ച ഗായികയാണ് സിത്താര കൃഷ്ണകുമാര്‍.

  'സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ്'! ആ ആഗ്രഹം സഫലമാക്കാനാവാതെ സച്ചി മടങ്ങി

  നിരവധി ശ്രദ്ധേയ സിനിമകളില്‍ ഗാനം ആലപിച്ച താരം സെല്ലുലോയിഡ് എന്ന ചിത്രത്തിലെ പാട്ടിലൂടെ മികച്ച ഗായികയ്ക്കുളള സംസ്ഥാന പുരസ്‌കാരവും നേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സിത്താര ഗാനങ്ങള്‍ ആലപിച്ചിരുന്നു. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ മിസ്റ്റര്‍ ഫ്രോഡ്, ലൈല ഒ ലൈല, എന്റെ ഉമ്മാന്റെ പേര്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മിഖായേല്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്, ഉയരെ തുടങ്ങിയ സിനിമകളിലെല്ലാം സിത്താര പാടിയിരുന്നു

  'പൃഥ്വിയെ സഹോദര തുല്യനായി കണ്ട സച്ചി'! വികാരഭരിതയായി സുപ്രിയയുടെ കുറിപ്പ്‌

  Read more about: sithara
  English summary
  Sithara Krishnakumar's Birthday Wish To Her Mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X